അമല പോള്‍ വിവാഹത്തിന് മുമ്പേ ഗര്‍ഭിണി, റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഇങ്ങനെ, പ്രിയപ്പെട്ടവനൊപ്പം ഗര്‍ഭകാലം ആസ്വദിച്ച് താരം

92

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് വളരെ പെട്ടെന്ന് തന്നെ സൂപ്പര്‍ നടിയായി മാറിയ മലയാളി താരമാണ് നടിഅമല പോള്‍. 2009 ല്‍ പുറത്തിറങ്ങിയ ലാല്‍ ജോസ് ചിത്രം നീലത്താമര എന്ന ലാല്‍ജോസ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന താരം ഇന്നും സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരില്‍ ഒരാളാണ്.

Advertisements

അഭിനയ പ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളില്‍ സജീവമാണ്. കൂടാതെ കന്നഡ സിനിമയിലും താരം തന്റെ സാന്നിധ്യം അറിച്ചിട്ടുണ്ട്. മോഡലിങ് രംഗത്തും എന്നും വെള്ളിത്തിരയിലേക്ക് എത്തിയ താരത്തിന് അഭിനയത്തിലും മോഡലിങ്ങിലും ഒരുപോലെ തിളങ്ങി നില്‍ക്കാന്‍ സാധിച്ചിട്ടുണ്ട്.

Also Read:അവസരം കുറഞ്ഞപ്പോള്‍ തുണി കുറിഞ്ഞു, മാളവികയ്ക്ക് സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനം, ചുട്ടമറുപടിയുമായി താരം

ഏത് വേഷവും അനായാസം തനിക്ക് കൈകാര്യം ചെയ്യാന്‍ പറ്റുമെന്നും താരം തെളിയിച്ചിട്ടുണ്ട്. അമല പോളും ഭര്‍ത്താവ് ജഗത് ദേശായിയും തങ്ങളുടെ കുഞ്ഞതിഥിയെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളിലാണ്. അടുത്തിടെ അമല പോളിന്റെ ബേബി ഷവര്‍ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ടവനൊപ്പം ഗര്‍ഭകാലം ആഘോഷമാക്കുന്ന അമലയുടെ വീഡിയോയാണ് വൈറലാവുന്നത്. വീഡിയോയില്‍ അമല ജഗത്തിനെ ചുംബിക്കുന്നുണ്ട്. നേരത്തെയും തന്റെ ഗര്‍ഭകാലത്തെ ചിത്രങ്ങള്‍ താരം പങ്കുവെച്ചിട്ടുണ്ട്.

Also Read:യൂട്യൂബിനെ തൂക്കി വിജയിയുടെ വിസില്‍ പോട്, 24 മണിക്കൂറില്‍ 24.7 മില്യണ്‍ കാഴ്ചക്കാര്‍

കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു അമലയുടെ വിവാഹം. ജഗത് അമലയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോയും വിവാഹത്തിന്റെ വീഡിയോയുമെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴേക്കും താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്തയും അമല പങ്കുവെച്ചിരുന്നു. വിവാഹത്തിന് മുമ്പേ തന്നെ അമല ഗര്‍ഭിണിയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisement