എന്തോ പേടി തോന്നുന്നു, വീട്ടില്‍ നിന്നും ഡ്രസ്സ് പോലും അയക്കുന്നില്ല, ബിഗ് ബോസിന് പുറത്തുള്ള ഇമേജിനെ കുറിച്ചോര്‍ത്ത് പൊട്ടിക്കരഞ്ഞ് ജാസ്മിന്‍

149

ബിഗ് ബോസ് സീസണ്‍ ആറ് വിജയകരമായി മുന്നോട്ട് കുതിക്കുകയാണ്. മത്സരാര്‍ത്ഥികളെല്ലാം പോരാട്ടത്തിലാണ്. അടുത്തിടെ വൈല്‍ഡ് കാര്‍ഡില്‍ ഏതാനും പേര്‍ ബിഗ് ബോസ് ഹൗസില്‍ എത്തിയിരുന്നു. അതിന് ശേഷം മത്സരാര്‍ത്ഥിയായ ജാസ്മിന്‍ തകര്‍ന്ന അവസ്ഥയിലാണ്.

Advertisements

കാരണം ഗബ്രിയുമായുള്ള തന്റെ ബന്ധം പുറത്ത് തനിക്ക് നെഗറ്റീവ് ഇമേജാണോ ഉണ്ടാക്കുന്നതെന്ന ഭയത്തിലാണ് ഇപ്പോള്‍ ജാസ്മിന്‍. പലരും ജാസ്മിനെ തളര്‍ത്താനും തകര്‍ക്കാനും ശ്രമിക്കുന്നുണ്ട്.

Also Read:അമല പോള്‍ വിവാഹത്തിന് മുമ്പേ ഗര്‍ഭിണി, റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഇങ്ങനെ, പ്രിയപ്പെട്ടവനൊപ്പം ഗര്‍ഭകാലം ആസ്വദിച്ച് താരം

കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ പൊട്ടിക്കരയുന്ന ജാസ്മിനെയാണ് കാണാനാവുന്നത്. താന്‍ എന്ത് തെറ്റ് ചെയ്തുവെന്നും തനിക്കിനി ബിഗ് ബോസ് ഹൗസ് വിട്ട് പുറത്തേക്ക് പോകേണ്ടെന്നും കരഞ്ഞുകൊണ്ട് ജാസ്മിന്‍ പറയുന്നുണ്ട്.

കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലെത്തിയ മത്സരാര്‍ത്ഥികള്‍ ജാസ്മിനെ അറ്റാക്ക് ചെയ്യുന്നത് കാണാം. ഗബ്രിക്ക് നേരെയും ആക്രമണമുണ്ടായിട്ടുണ്ട്. അതിനിടെ കണ്‍ഫഷന്‍ റൂമിലേക്ക് പോയപ്പോള്‍ ജാസ്മിന്‍ മനസ്സുതുറക്കുന്നുമുണ്ട്.

Also Read:സിനിമ ഉപേക്ഷിച്ചതിന്റെ കാരണം അതാണ് ; വെള്ളിനക്ഷത്രം താരം മീനാക്ഷി പറയുന്നു

സുഖമാണോ എന്ന് ബിഗ് ബോസ് ചോദിക്കുമ്പോള്‍ അത്ര നല്ല സുഖത്തിലല്ലെന്നും തനിക്ക് വല്ലാത്ത പേടി തോന്നുന്നുവെന്നും പലരും പറയുന്ന കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ തനിക്ക് പുറത്ത് എന്താണ് ഇമേജ് എന്നതിനെ കുറിച്ച് വല്ലാത്ത പേടിയുണ്ടെന്നും ജാസ്മിന്‍ പറയുന്നു.

പുറത്ത് കുറച്ച് നെഗറ്റീവൊക്കെ താന്‍ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ തന്റെ പ്രതീക്ഷകള്‍ക്കും അപ്പുറമാണെന്ന് തോന്നുന്നുവെന്നും വീട്ടില്‍ നിന്നും തനിക്ക് ഡ്രസ്സ് പോലും അയക്കുന്നില്ലെന്നും പേടി തോന്നുന്നുവെന്നും ജാസ്മിന്‍ പറഞ്ഞു.

Advertisement