ടര്‍ബോയിലെ കളിക്കാര്‍ ചില്ലറക്കാരല്ല; മമ്മൂട്ടി സിനിമയിലെ ഫൈറ്റ് രംഗത്ത് എത്തിയവര്‍ ആരൊക്കെ

62

മമ്മൂട്ടിയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് ടര്‍ബോ. സിനിമയുടെ പുറത്തുവന്ന പോസ്റ്ററും മറ്റും ശ്രദ്ധിക്കപ്പെട്ടിരുന്നു. വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടത്.

Advertisements

ജൂണ്‍ 13ന് ചിത്രം റിലീസ് ചെയ്യുക. ആക്ഷന്‍ കോമഡി ചിത്രമാണ് ടര്‍ബോ. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുന്‍ മാനുവല്‍ തോമസ് ആണ്. സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് പുറത്തിറങ്ങിയ പോസ്റ്റര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷമാണ് മമ്മൂക്ക ഇങ്ങനെ ഒരു കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ധാരാളം ആക്ഷന്‍ രംഗങ്ങള്‍ ഉണ്ട് .

മമ്മൂട്ടിക്കൊപ്പം ഫൈറ്റില്‍ എത്തുന്നത് സാധാരണ ഫൈറ്റേഴ്‌സ് അല്ല. വിയറ്റ്‌നാം ഫൈറ്റേഴ്‌സ് ആണ് ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് സിനിമയുടെ ഫൈറ്റ് രംഗം ചിത്രീകരിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. നിമിഷം നേരം കൊണ്ട് ഇത് ശ്രദ്ധിക്കപ്പെട്ടത്. അതേസമയം സിനിമയില്‍ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

 

 

 

Advertisement