അങ്ങനെ ഞാന്‍ ചേരിനിവാസിയായ പരിമളമായി, ഇന്ന് ജിഷ്ണു ചേട്ടനെ വല്ലാതെ മിസ് ചെയ്യുന്നു, ആദ്യ ചിത്രത്തെക്കുറിച്ച് കുറിപ്പുമായി ഭാവന, വൈറല്‍

451

ജീവിതത്തില്‍ പലതരത്തിലുള്ള പ്രതിസന്ധികളെ നേരിടുകയാണ് നടി ഭാവന. ഏറ്റവും ഒടുവിലായി താരം ഗോള്‍ഡന്‍ വിസ സ്വീകരിക്കാനെത്തിയപ്പോഴത്തെ വസ്ത്രധാരണത്തിന്റെ പേരിലും നിരവധി പഴി കേട്ടു. സഹികെട്ട് ഇതിന് എതിരേയും പ്രതികരിച്ചിരിക്കുകയാണ് താരം.

മലയാള സിനിമയില്‍ തിളങ്ങിയ താരം കന്നഡ, തമിഴ് സിനിമാ ലോകത്തും ഏറെ പേരെടുത്ത നടിയാണ്. ഹിറ്റ് സിനിമകളുടെ ഭാഗമാകാനുള്ള ഭാഗ്യം താരത്തെ നിരവധി തവണയാണ് തേടിയെത്തിയത്. കന്നഡ ചലച്ചിത്ര നിര്‍മ്മാതാവയ നവീനെയാണ് താരം ജീവിത പങ്കാളിയാക്കിയിരിക്കുന്നതും.

Advertisements

വിവാഹത്തിന് ശേഷമുള്ള ഇടവേളയ്ക്ക് ശേഷം ഭാവന സിനിമയിലേക്ക് മടങ്ങിയെത്തുന്നത് കന്നഡയിലൂടെയായിരുന്നു. ഇപ്പോള്‍ താരം മലയാളത്തിലേക്കും തിരിച്ചു വരവിനൊരുങ്ങുകയാണ്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ആണ് ഭാവനയുടേതായി പുറത്തിറങ്ങാനൊരുങ്ങുന്ന ചിത്രം.

Also Read: പോകുന്നിടത്തെല്ലാം ഭാര്യയെ കൊണ്ടുപോകുന്നത് പേടിച്ചിട്ടാണെന്ന് ബന്ധുക്കളും സുഹൃത്തുക്കളും കുറ്റപ്പെടുത്തി, തുറന്ന് പറഞ്ഞ് എംജി ശ്രീകുമാര്‍

നമ്മള്‍ എന്ന ഹിറ്റ് ചിത്രത്തിലൂടെയായിരുന്നു ഭാവനയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ഇതിലെ പരിമളം എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ഇപ്പോള്‍ ഭാവന സിനിമയിലെത്തിയിട്ട് 20 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഈ സന്തോഷ നിമിഷങ്ങളില്‍ താരം പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്.

നമ്മള്‍ എന്ന ചി്ത്രത്തിലേക്ക് എത്തിയത് 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ദിവസത്തിലായിരുന്നു. തൃശ്ശൂര്‍ ഭാഷ സംസാരിക്കുന്ന ചേരി നിവാസിയായ പരിമളമായി താന്‍ മാറിയെന്നും കഥാപാത്രത്തിന്റെ മേക്കപ്പ് പൂര്‍ത്തിയായപ്പോള്‍ തന്നെ ആരും തിരിച്ചറിഞ്ഞില്ലെന്നും ഭാവന പറയുന്നു.

Also Read: ഞാൻ ചെയ്യാമെന്ന് മോഹൻലാൽ ഇങ്ങോട്ട് പറഞ്ഞതാണ്, എനിക്ക് താൽപര്യമില്ലായിരുന്നു: വൻ പരാജയമായി മാറിയ ആ സിനിമയെ കുറിച്ച് സിബി മലയിൽ

ഇതുപോലെ ഒരു അരങ്ങേറ്റം ലഭിക്കാനില്ലെന്നും അന്ന് താന്‍ ഒരു കുട്ടിയായിരുന്നുവെന്നും ഭാവന പറയുന്നു. ജീവിതത്തില്‍ ഒത്തിരി വിജയങ്ങള്‍, പരാജയങ്ങള്‍, സന്തോഷങ്ങള്‍, വിഷമങ്ങള്‍ , സ്‌നേഹം, സൗഹൃദം എല്ലാം ഉണ്ടായിട്ടുണ്ട്. ഇതെല്ലാമാണ് തന്നെ താന്‍ ആക്കിയത്.

പഴയ ജീവിതത്തിലേക്ക് തിരിഞ്ഞിനോക്കുമ്പോള്‍ എല്ലാവരോടും നന്ദിയുണ്ടെന്നും ഇപ്പോഴും താന്‍ പലതും പഠിച്ചുകൊണ്ടിരിക്കുകയാണെന്നും സിനിമയില്‍ ഇന്നും താന്‍ ഒരു പുതുമുഖം പോലെ തന്നെയാണെന്നും ഭാവന പറയുന്നു. ജിഷ്ണു ചേട്ടനെ മിസ് ചെയ്യാറുണ്ടെന്നും അച്ഛ്‌ന്റെ മുഖത്ത് എന്നും ആ പുഞ്ചിരി നിറയണമെന്നും ഭാവന പറയുന്നു.

Advertisement