ആ വിവാഹബന്ധത്തിന് ആയുസ്സ് വെറും മൂന്ന് വര്‍ഷം മാത്രം, അദ്ദേഹം 34 ദിവസം വെന്റിലേറ്ററില്‍ കിടന്നു, അപ്പോഴും എനിക്ക് അഭിനയിക്കേണ്ടി വന്നു, ആദ്യ ഭര്‍ത്താവിന്റെ മരണത്തെ കുറിച്ച് ബിന്ദു പണിക്കര്‍ പറയുന്നു

3581

മലയാളി സിനിമാ ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന താരദമ്പതികള്‍ ആണ് ബിന്ദുപണിക്കരും സായ് കുമാറും. ഏറെക്കാലം ഒരുമിച്ച് താമസിച്ചതിന് ശേഷം 2019 ഏപ്രില്‍ 10 നാണു ഇരുവരും വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു.

ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് ഇരുവരും വിവാഹിതരായത്. സായികുമാറിന്റെ ആദ്യ വിവാഹം ഡിവോഴ്സിലാണ് അവസാനിച്ചത്. 2009 ല്‍ തുടങ്ങിയ വിവാഹമോചന കേസ് 2017 ലാണ് അവസാനിച്ചത്. കോഴിക്കോട് സ്വദേശിനിയായ ബിന്ദു പണിക്കരുടെ ആദ്യവിവാഹം 1997 ലായിരുന്നു നടന്നത്.

Advertisements

സംവിധായകന്‍ ബിജു വി നായര്‍ ആയിരുന്നു താരത്തിന്റെ ഭര്‍ത്താവ്. ആ ബന്ധം ആറുവര്‍ഷം മാത്രം ആണ് നിലനിന്നത്. പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെതുടര്‍ന്ന് ബിജു ബി നായര്‍ മരണപ്പെടുകയായിരുന്നു. ബിന്ദു പണിക്കരുടെ മകള്‍ കല്യാണി ബി നായരും ഇവരോടൊപ്പമാണ് താമസിക്കുന്നത്.

Also Read: സിനിമ ഉപേക്ഷിക്കാൻ കാരണം മഹേഷ് ബാബു; തന്റെ സിനിമാ ജിവിതത്തിലുണ്ടായത് തുറന്ന് പറഞ്ഞ് മമ്മുട്ടിയുടെ നായിക.

ഇപ്പോഴിതാ ആദ്യ ഭര്‍ത്താവിനെ കുറിച്ച് സംസാരിക്കുകയാണ് ക്യാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബിന്ദു പണിക്കര്‍. അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്ന സമയത്തായിരുന്നു ബിജുവിനെ പരിചയപ്പെട്ടതെന്നും വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു വിവാഹമെന്നും ബിന്ദു പണിക്കര്‍ പറയുന്നു.

എന്നാല്‍ ആ വിവാഹ ബന്ധത്തിന് വെറും മൂന്നു വര്‍ഷത്തെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. താന്‍ നാദിയ കൊല്ലപ്പെട്ട രാത്രി എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന് ഫിറ്റ്‌സ് വന്നതെന്നും, 34 ദിവസത്തോളമായിരുന്നു വെന്റിലേറ്ററില്‍ കഴിഞ്ഞതെന്നും താരം പറയുന്നു.

Also Read: വേതനം നല്കാതെ ഞാൻ ആരെയും എന്റെ സിനിമയിൽ അഭിനിയിപ്പിക്കില്ല, അത് എന്റെ അമ്മയായാലും ചേട്ടനായാലും; തുറന്നടിച്ച് പൃഥ്വി

അദ്ദേഹത്തിന്റെ മരണം തന്നെ തളര്‍ത്തി. എന്നാല്‍ എല്ലാറ്റിനേയും തരണം ചെയ്യാന്‍ തനിക്ക് എവിടുന്നോ ധൈര്യം കിട്ടിയെന്നും തന്റെ ജീവിതത്തില്‍ മാത്രം മരണം നടക്കരുതെന്ന് വിചാരിക്കാന്‍ പറ്റില്ലല്ലോ എന്നും ബിന്ദു പണിക്കര്‍ പറയുന്നു.

Advertisement