ഞാന്‍ ഒരുപാട് തവണ പൊങ്കാലയ്ക്ക് വരുന്നുണ്ടെങ്കിലും ആകെ കണ്‍ഫ്യൂഷനാണ്; പൊങ്കാലയിടാന്‍ നടി ചിപ്പി എത്തിയപ്പോള്‍

73

ലക്ഷക്കണക്കിന് ഭക്തരാണ് ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നത്. സ്ഥിരമായി പൊങ്കാലയിടാന്‍ എത്തുന്ന താരങ്ങളും ഇത്തവണ പതിവ് തെറ്റിക്കാതെ എത്തിയിട്ടുണ്ട്. അതില്‍ മുന്നില്‍ തന്നെ ഉണ്ടാവുന്ന ഒരാളാണ് നടി ചിപ്പി. ഒരുപക്ഷേ ആറ്റുകാല്‍ പൊങ്കാല എന്ന് പറയുമ്പോള്‍ ആദ്യം തന്നെ നടി ചിപ്പിയുടെ മുഖം ആയിരിക്കും മനസ്സിലേക്ക് എത്തുക. കാരണം എല്ലാ ആറ്റുകാല്‍ പൊങ്കാലയ്ക്കും ചിപ്പി എത്താറുണ്ട് .

Advertisements

‘ഓരോ തവണയും ആദ്യമായി പൊങ്കാല ഇടുമ്പോലെയാണ് തനിക്ക് തോന്നുന്നതെന്ന് ചിപ്പി പറഞ്ഞു. എത്ര വര്‍ഷമായി ഞാന്‍ പൊങ്കാല ഇടാന്‍ തുടങ്ങിയതെന്ന് ചോദിച്ചാല്‍ അറിയില്ല. ഒത്തിരി വര്‍ഷമായി. ഞാന്‍ ഒരുപാട് തവണ പൊങ്കാലയ്ക്ക് വരുന്നുണ്ടെങ്കിലും ആകെ കണ്‍ഫ്യൂഷനാണ്. എല്ലാം എടുത്തോ ശരിയായോ പാകത്തിനാണോ എന്നൊക്കെ’, എന്നാണ് ചിപ്പി പറഞ്ഞത്. മഴക്കാറ് ഉള്ളത് കൊണ്ട് ചൂടിന് ചെറിയ ശമനം ഉണ്ടെന്നും നടി പറഞ്ഞു.

അതേസമയം മകരം,കുംഭം മാസങ്ങളിലായി നടക്കുന്ന ക്ഷേത്രോത്സവത്തിന്റെ ഒമ്പതാം ദിവസമാണ് ആറ്റുകാല്‍ പൊങ്കാല നടക്കുന്നത്.

Advertisement