ഒരു വിളിപ്പാട് അകലെ എപ്പോഴും അവനുണ്ടാവും, എത്ര ദൂരെയാണെങ്കിലും എന്തൊക്കെ തിരക്ക് ആണെങ്കിലും വിളിച്ച് സംസാരിക്കും; ജിപി മറ്റാരേക്കാളും സ്‌പെഷ്യലെന്ന് തുറന്ന് പറഞ്ഞ് ദിവ്യ പിള്ള

80

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ദിവ്യ പിള്ള. വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ദിവ്യ പിള്ള. വിരലിലെണ്ണാവുന്ന സിനിമകളിലെ അഭിനയിച്ചിട്ടുള്ളു എങ്കിലും നടിക്ക് വലിയ ഒരു ആരാധക വൃന്ദം തന്നെയുണ്ട്.

മലയാളത്തിന്റെ യുവ നായകന്‍ ഫഹദ് ഫാസിലിനെ നായകനാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്ത അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെയാണ് ദിവ്യ പിളള മലയാളത്തില്‍ തുടക്കം കുറിച്ചത്. മെഗാസ്റ്റാര്‍ മമ്മൂട്ടി, പൃഥ്വിരാജ് ജയറാം ഉള്‍പ്പെടെ പ്രമുഖ താരങ്ങള്‍ക്കൊപ്പമെല്ലാം ദിവ്യ പിള്ള തിളങ്ങിയിരുന്നു.

Advertisements

പൃഥ്വിരാജിന്റെയും ടോവിനോയുെടയും നായികയായി പ്രശംസാര്‍ഹമായ പ്രകടനമാണ് കാഴ്ചവച്ചത്. അരങ്ങേറ്റ ചിത്രത്തിന് പിന്നാലെ ഊഴം എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായും നടി അഭിനയിച്ചിരുന്നു. മാസ്റ്റര്‍പീസ്, മൈ ഗ്രേറ്റ് ഗ്രാന്‍ഡ് ഫാദര്‍, എടക്കാട് ബറ്റാലിയന്‍, ജിമ്മി ഈ വീടിന്റെ ഐശ്വര്യം തുടങ്ങിയവയാണ് നടി അഭിനയിച്ച മറ്റു ചിത്രങ്ങള്‍.

Also Read: ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം, തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നല്‍ക്കുന്ന സമയത്ത് വിവാഹം, പിന്നാലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അകപ്പെട്ടു, നടി സിന്ധു മോനോന്റെ ഇപ്പോഴത്തെ ജീവിതം!

ടൊവീനോ നായകനായ കളയിലും ദിവ്യയായിരുന്നു നായിക. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമായ ദിവ്യ പിള്ള തന്റെ ഫോട്ടോഷൂട്ടുകളും മറ്റും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. സിനിമനടി ആണെങ്കിലും ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും ഇന്ന് പ്രിയങ്കരിയാണ് ദിവ്യ പിള്ള.

മിനിസ്‌ക്രീന്‍ രംഗത്തുള്ളവര്‍ ആണ് നടി ദിവ്യയുടെ അടുത്ത കൂട്ടുകാരെല്ലാം തന്നെ. ഇതില്‍ ഗോവിന്ദ് പദ്മസൂര്യയും ജീവയും അപര്‍ണയും ഒക്കെയാണ് അടുത്ത സുഹൃത്തുക്കള്‍. എന്നാല്‍ ജിപി തനിയ്ക്ക് ഇവരില്‍ നിന്നെല്ലാം കുറച്ചുകൂടെ സ്‌പെഷ്യല്‍ ആണെന്ന് ദിവ്യ പറയുന്നു.

ഏറ്റവും നല്ല സുഹൃത്താണ് ജിപി എന്നും എന്തും തുറന്ന് പറയുന്ന ഒരാളാണെന്നും ദിവ്യ പറയുന്നു. എന്ത് കാര്യം പറയാനും എപ്പോള്‍ വേണമെങ്കിലും വിളിച്ചാല്‍ ഒരു വിളിപ്പാട് അകലെ അവനുണ്ടാവുമെന്നും പുതുതായി ഒരു സിനിമ ഇറങ്ങിയാല്‍ അപ്പോള്‍ തന്നെ ഞാന്‍ വിളിച്ച് കാര്യങ്ങള്‍ പറയുന്ന അഞ്ച് സുഹൃത്തുക്കളിലൊരാളാണ് തനിക്ക് ജിപി എന്നും ദിവ്യ പറയുന്നു.

അടുത്ത സുഹൃത്തുക്കളെ ജിപി നന്നായി മനസ്സിലാക്കുമെന്നതാണ് മറ്റുള്ളവരില്‍ നിന്നും ജിപിക്കുള്ള സ്‌പെഷ്യാലിറ്റി. ഒരു നോട്ടത്തിലൂടെ പോലും അവര്‍ പറയുന്ന കാര്യങ്ങള്‍ എന്താണെന്ന് തിരിച്ചറിയുവാനുള്ള കഴിവ് ജിപിയ്ക്കുണ്ടെന്നും ദിവ്യ പിള്ള കൂട്ടിച്ചേര്‍ത്തു.

Also Read: അങ്ങനെ ആ പുതിയ അതിഥിയെത്തി!, സന്തോഷത്തില്‍ മതിമറന്ന് ബഷീര്‍ ബഷിയും കുടുംബവും

തങ്ങള്‍ തമ്മില്‍ എത്ര ദൂരെയാണെങ്കിലും എന്തൊക്കെ തിരക്ക് ആണെങ്കിലും കോണ്ടാക്ട് ഉണ്ടാവാറുണ്ടെന്നും എന്തെങ്കിലും ഒരു പ്രശ്‌നം വന്നാല്‍ താന്‍ ഉടനെ ജിപിയെ വിളിക്കുമെന്നും ദിവ്യ പറയുന്നു. എല്ലാത്തിനും വളരെ വ്യക്തമായ കാഴ്ചപ്പാടുള്ള വ്യക്തിയാണ് ജിപിയെന്നും എന്ത് പ്രശ്‌നത്തിനും അവന്റെ പക്കല്‍ ഒരു പരിഹാരം ഉണ്ടാവുമെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു.

Advertisement