വളരെ സീക്രട്ടായി ഞങ്ങൾ ഒരു മുറിക്കകത്തിരുന്ന് ചെയ്തത് ഒളിക്യാമറ വെച്ചിട്ട് കാണിക്കുകയല്ല ചെയ്തത്; ദുർഗ കൃഷ്ണയുടെ മറുപടി

713

സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും മലയാളികളുടെ ഇഷ്ട താരങ്ങളുടെ പട്ടികയിലേയ്ക്ക് കയറി കൂടിയ താരമാണ് നടി ദുർഗ കൃഷ്ണ. 2017ൽ പ്രദർശനത്തിനെത്തിയ വിമാനം എന്ന ചിത്രത്തിലൂടെയാണ് ദുർഗ അഭിനയ ലോകത്തേയ്ക്ക് എത്തിയത്. എം പ്രദീപ് നായർ സംവിധാനം നിർവ്വഹിച്ച ചിത്രത്തിൽ പൃഥ്വിരാജായിരുന്നു നായകൻ.

Advertisements

നാട്ടിൻപുറത്തുകാരിയായ പെൺകുട്ടിയായാണ് ചിത്രത്തിൽ ദുർഗ എത്തിയത്. ഓഡിഷനിലൂടെയാണ് ദുർഗയെ വിമാനത്തിലെ നായികയായി തിരഞ്ഞെടുത്തത്. പിന്നീടങ്ങോട്ട് നിമിഷ നേരംകൊണ്ടാണ് നടി മലയാളികളുടെ പ്രിയങ്കരിയായി മാറിയത്. നടിക്ക് പുറമെ, നല്ലൊരു നർത്തകി കൂടിയാണ് ദുർഗ. പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ, വൃത്തം, കിംഗ് ഫിഷ് തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചു കഴിഞ്ഞു.

Also read; വലിയ ശരീരമില്ല, കൂട്ടത്തിൽ നിന്നാൽ തിരിച്ചറിയാൻ പോലും പാടുള്ള ഒരാൾ; ആസിഫ് അലിയെ കണ്ട് പഠിക്കണമെന്ന് സിദ്ധിഖ് മകനെ ഉപദേശിക്കാനുള്ള കാരണം ഇങ്ങനെ

മോഹൻലാൽ നായകനായി എത്തുന്ന റാം ആണ് ദുർഗയുടെ ഏറ്റവും പുതിയ ചിത്രം, അടുത്തിടെ ഏറെ വിമർശനങ്ങളും സൈബർ ആക്രമണവും നേരിട്ട നടിയാണ് ദുർഗ. നടൻ കൃഷ്ണശങ്കറുമായുള്ള ഇന്റിമേറ്റ് രംഗങ്ങൾ പുറത്ത് വന്നതോടെയാണ് നടി സൈബർ ആക്രമണത്തിന് ഇരയായത്.

കുടുക്ക് എന്ന ചിത്രത്തിലെ ലിപ് ലോക്ക് സീനുകൾ എടുത്തിട്ടായിരുന്നു നടി ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ പലതവണ വിശദീകരണവുമായി രംഗത്ത് വന്ന നടി കൂടിയാണ് ദുർഗ. ഇപ്പോഴും ആക്രമണം തുടരുന്ന വേളയിൽ വീണ്ടും ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ചുള്ള വിവാദങ്ങളിൽ മറുപടി നൽകുകയാണ് നടി. ഒളിക്യാമറ വെച്ച് രഹസ്യമായി ചിത്രീകരിച്ച രംഗങ്ങളല്ല അത്, ഇന്റിമേറ്റ് രംഗങ്ങളും നോർമ്മലായി കാണാൻ ആളുകൾ പഠിക്കണമെന്നാണ് ദുർഗ കൃഷ്ണ പറയുന്നത്.

ദുർഗയുടെ വാക്കുകളിങ്ങനെ;

അള്ള് രാമചന്ദ്രൻ മുതൽ ബിലഹരിയെ അറിയാം. ലോക് ഡൗൺ സമയത്തായിരുന്നു സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്, അന്ന് ത്രഡ് മാത്രമാണ് പറഞ്ഞത്. കേട്ടപ്പോൾത്തന്നെ ആകർഷകമായി തോന്നി. പതിവിൽ നിന്നും വ്യത്യസ്തമായിട്ടുള്ള ക്യാരക്ടറാണ് മാരൻ. വേരിയേഷനുള്ള കഥാപാത്രമാണ്. അഭിനേതാവെന്ന നിലയിൽ പെർഫോം ചെയ്യാൻ സാധ്യതകളുള്ള ക്യാരക്ടറാണ് മാരന്റേത്. ഭയങ്കരമായ മൂഡ് സ്വിംഗ്സുള്ള ക്യാരക്ടറാണ് ഞാനും അവതരിപ്പിച്ചത്.

കുടുക്കിന് ശേഷം ഞങ്ങൾ കുറേ സിനിമ ചെയ്തു. ആളുകളിപ്പോഴും കുടുക്കിലെ ലിപ് ലോക്കിനെക്കുറിച്ച് പറഞ്ഞോണ്ടിരിക്കുകയാണ്. ഇതൊക്കെ നോർമ്മലായി കാണേണ്ട കാര്യമാണ്. സിനിമയിലാണ് അങ്ങനെ ചെയ്യുന്നത്. ബാക്കിയുള്ള രംഗം പോലെ തന്നേയെ ഇതും ഉള്ളൂ. ഇമോഷണൽ അല്ലെങ്കിൽ ഫൈറ്റ് അതേപോലെ തന്നെയാണ് ഇന്റിമേറ്റ് രംഗവും. പ്രൊഫഷണലായാണ് ഞങ്ങൾ അതിനെ സമീപിക്കുന്നത്. വളരെ സീക്രട്ടായി ഞങ്ങൾ ഒരു മുറിക്കകത്തിരുന്ന് ചെയ്തത് ഒളിക്യാമറ വെച്ചിട്ട് കാണിക്കുകയല്ല ചെയ്തത്.

Also read; ഞാന്‍ നിന്നെ വലിയ നായികയാക്കാം, പക്ഷേ കെട്ടാനൊന്നും പറ്റില്ല; അന്ന് ഐവി ശശി സീമയോട് പറഞ്ഞതിങ്ങനെ, പക്ഷേ പിന്നെ സംഭവിച്ചത്

ബാക്കി രംഗങ്ങൾ പോലെ തന്നെയാണ്. ഏതൊരു രംഗത്തേയും പോലെ ഇതും കാണാൻ പഠിക്കുക. ലിപ് ലോക്ക് രംഗമാണ് എന്ന് പറഞ്ഞ് ഞങ്ങളാരും ഇറങ്ങുന്നില്ല. പ്രോപ്പർ ലൈറ്റപ്പ് ചെയ്ത് എടുക്കുന്ന രംഗമാണ്. ഇന്ന് ലിപ് ലോക്കാണ്, എല്ലാവർക്കും ലീവ് എന്ന് പറഞ്ഞല്ല ആ രംഗം ചിത്രീകരിക്കുന്നത്. ഭൂരിഭാഗം ആളുകൾക്കും അതറിയാം. കുറച്ച് പേർ പറയുന്ന കാര്യങ്ങൾ വീണ്ടും ചർച്ച ചെയ്ത് ന്യായീകരിക്കേണ്ട കാര്യമില്ല

Advertisement