എന്ത് ചെയ്യുമ്പോഴും ഒരു അക്കിടി പറ്റും, കല്യാണവും അങ്ങനെ പറ്റിയതാ; നടി ഗായത്രി അരുൺ പറഞ്ഞത് കേട്ടോ

348

നടി ഗായത്രി അരുണിനെ പരിചയമില്ലാത്ത മലയാളി സീരിയല്‍ പ്രേക്ഷകര്‍ ഉണ്ടാവില്ല. ഒരുപക്ഷേ ഗായത്രി അരുണ്‍ എന്ന പേരിനേക്കാളേറെ മലയാളികള്‍ക്ക് നടിയെ പരിചയം ദീപ്തി ഐപിഎസ് എന്ന പേരിലായിരിക്കും. പരസ്പരം എന്ന സീരിയലിലെ താരത്തിന്റെ കഥാപാത്രം അത്രത്തോളം ശ്രദ്ധിക്കപ്പെട്ടിരുന്നു.

പരമ്പരയിലെ ദീപ്തി എന്ന കഥാപാത്രം ഗായത്രിക്ക് ആരാധകരെ കൂട്ടിയിരുന്നു. പഠിക്കാന്‍ മിടുക്കിയായ ബോള്‍ഡായ കഠിനാധ്വാനം ചെയ്യുന്ന ഒരു കഥാപാത്രമായിരുന്നു ദീപ്തി. ദീപ്തിയുടെ ഓരോ വളര്‍ച്ചയിലും പരസ്പരം ആരാധകര്‍ ഒപ്പം നിന്നു. സീരിയലിനെ വന്‍ വിജയത്തിലെത്തിച്ചു.

Advertisements

പരസ്പരത്തിന് ശേഷം മറ്റ് സീരിയലുകളില്‍ താരം അഭിനയിച്ചിട്ടില്ല, പിന്നീട് അവതാരകയായും സിനിമയിലും ഗായത്രി മുഖം കാണിച്ചു. നടി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത് സര്‍വ്വോപരി പാലാക്കാരന്‍ എന്ന ചിത്രത്തിലൂടെയാണ്. ഇതിന് ശേഷം തൃശൂര്‍പൂരം, വണ്‍ എന്നീ സിനിമകളിലും അഭിനയിച്ചു.

Also Read: മുഖത്തല്ല വയറിലായിരുന്നു മണിരത്‌നത്തിന്റെ നോട്ടം, സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞാണ് അദ്ദേഹം തന്റെ മുഖത്തേക്ക് നോക്കിയത്, ജയറാം പറയുന്നു

മികച്ച അഭിനയം കാഴ്ചവെച്ചതിലൂടെ മറ്റ് ഓഫറുകളും ഗായത്രിയെ തേടി വന്നിരുന്നു. എന്നാല്‍ നല്ല കഥാപാത്രങ്ങള്‍ ആണെങ്കില്‍ മാത്രമേ അഭിനയിക്കു എന്നാണ് ഗായത്രി പറയുന്നത്. സീരിയലുകളില്‍ നിന്നും ഓഫര്‍ വന്നിരുന്നുവെങ്കിലും താരം അതും നിഷേധിച്ചു.

കാരണം മറ്റൊന്നുമല്ലെന്നും സ്ഥിരം കണ്ട് മടുത്ത വേഷങ്ങളായിരുന്നു അതെന്നുമായിരുന്നു ഗായത്രി പറഞ്ഞത്. ഒരു മികച്ച അഭിനേത്രി മാത്രമല്ല ഗായത്രി. ഒരു എഴുത്തുകാരി കൂടിയാണ്. ‘അച്ഛപ്പം കഥകള്‍’ എന്ന പേരില്‍ ഗായത്രിയുടെ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുമ്ട്.

പുസ്തകത്തില്‍ ഗായത്രി പറയുന്നത് തന്റെ അച്ഛനൊപ്പമുള്ള നിമിഷങ്ങളും കഥകളുമാണ്. താരം തന്റെ പുസ്തകം മഞ്ജു വാര്യറിനും മോഹന്‍ലാലിനും സമ്മാനിക്കുന്ന ഫോട്ടോകള്‍ മുന്‍പ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. അച്ഛപ്പം എന്ന പുസ്തകത്തിന് ലഭിച്ചപ്രതികരണവുമായി എത്തിയിരുന്നു ഗായത്രി.

Also Read
എന്റെ ആ കാര്യത്തതിൽ വീട്ടുകാരെക്കാളും പ്രശ്‌നം നാട്ടുകാർക്കാണ്, സകല അതിർ വരമ്പുകളും അവർ ലംഘിക്കുന്നു: തുറന്നടിച്ച് ദിൽഷ

ഇപ്പോള്‍ ഗായത്രിയുടെ വാക്കുകളാണ് വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുന്നത്. ‘നിങ്ങളുടെ നല്ല വാക്കിന് ഒത്തിരി നന്ദി ശരണ്‍’. എന്നായിരുന്നു ഗായത്രി പങ്കുവെച്ച കുറിപ്പ് പങ്കുവെച്ചത്. അച്ഛപ്പം കഥ ഇന്നാണ് വായിക്കുന്നത്. പുസ്തകത്തോടൊപ്പം ഞാനും സഞ്ചരിക്കുകയായിരുന്നു എന്നാണ് ശരണിന്റെ വാക്കുകള്‍.

എന്ത് നല്ലത് ചെയ്യുമ്പോഴും ഒരു അക്കിടി പറ്റും കല്യാണവും അങ്ങനെ പറ്റിയതാ എന്ന നര്‍മ്മവും, ഇനി വേണമെങ്കില്‍ സ്വന്തമായി ഒരു ആംബുലന്‍സ് വാങ്ങാം എന്ന സങ്കടപെടുത്തുന്ന തമാശക്കൊപ്പം, അച്ഛനമ്മമാര്‍ക്ക് എന്ത് പാര്‍ഷ്യാലിറ്റി എന്ന സ്‌നേഹവും ഹൃദയത്തില് ചേര്ത്ത് വെയ്ക്കുന്നു എന്നുമാണ് ശരണിന്റെ വാക്കുകള്‍.

അശ്വതി ശ്രീകാന്തും കമന്റ് ചെയ്തു. പുസ്തകം കൈയ്യിലുണ്ടായിട്ടും വായിക്കാനാവാത്തത്തിന്റെ സങ്കടമായിരുന്നുവെന്ന് അശ്വതി ശ്രീകാന്ത് പറഞ്ഞു. അച്ഛപ്പം കഥ ഇന്നാണ് വായിക്കുന്നതെന്നും ഏറെ ഇഷ്ടപ്പെട്ടുവെന്നും താരം പറയുന്നു.

Advertisement