മലയാളി മങ്കയായി ഹണി റോസ്, നിമിഷനേരം കൊണ്ട് വൈറലായി ചിത്രങ്ങള്‍, ഒന്നു പിടിച്ച് നില്‍ക്കാന്‍ എന്തൊക്കെ കാണിക്കണമെന്ന് കമന്റുകള്‍

197

നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ള ഹിറ്റ് മേക്കര്‍ വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന സിനിമയില്‍ കൂടി മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് എത്തിയ താര സുന്ദരിയാണ് ഹണിറോസ്. നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ ഇതിനോടകം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാന്‍ ഹണി റോസിന് കഴിഞ്ഞു.

Advertisements

മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും എല്ലാം ഹണി റോസ് തിളങ്ങി നില്‍ക്കുകയാണ്. ബോള്‍ഡ് ആയ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധ കാണിക്കുന്ന ഹണിയുടെ കരിയറില്‍ വഴിത്തിരിവായത് ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന മലയാള ചിത്രമാണ്.

Also Read: ലച്ചുവിന്റെ മുന്‍കാമുകന്‍ ഡോ റോവിന്‍ വിവാഹിതനായി, ഫോട്ടോകള്‍ കണ്ട് ഞെട്ടി ആരാധകര്‍, ദൈവം ആനുഗ്രഹിക്കട്ടെയെന്ന് ആശംസിച്ച് ജൂഹി

മോഡേണ്‍ വേഷവും നാടന്‍ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരം കൂടിയാണ് ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങില്‍ ഒതുങ്ങാതെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യില്‍ ഭഭ്രമാണെന്ന് വളരെ ചുരുങ്ങിയ സമയം കൊണ്ട് താരം തെളിച്ചിരുന്നു. അതേസമയം, താരമിപ്പോള്‍ ഉദ്ഘാടന വേദികളിലാണ് നിറഞ്ഞുനില്‍ക്കുന്നത്. കേരളത്തിന് അകത്തും പുറത്തും യുഎഇയിലുമൊക്കെ ഉദ്ഘാടനങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് ഹണി.

ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ഒരു ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മലയാളി മങ്കയുടെ വേഷത്തിലാണ് ആരാധകരുടെ പ്രിയങ്കരിയായ ഹണി പ്രത്യക്ഷപ്പെട്ടത്. കസവ് മുണ്ടും ചുവപ്പ് ബ്ലൗസുമാണ് ഹണി ധരിച്ചിരിക്കുന്നത്.

Also Read: ഗൗണില്‍ ചവിട്ടിയ ആളെ ദേഷ്യത്തോടെ നോക്കി നയന്‍താര, അറിയാതെ ഡ്രസ്സില്‍ ചവിട്ടിപ്പോയതിന് ഇങ്ങനെ കലിപ്പാവണോ എന്ന് സോഷ്യല്‍മീഡിയ , വൈറലായി വീഡിയോ

ബാല്‍ജിത്ത് ബിഎം ആണ് താരത്തിന്റെ ഈ മനോഹര ചിത്രങ്ങള്‍ പകര്‍ത്തിയത്. ചിത്രം പങ്കുവെച്ച് നിമിഷ നേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയത്. ന്യൂജനറേഷന്‍ കള്ളിയങ്കാട്ട് നീലി, ഒന്നു പിടിച്ച് നില്‍ക്കാന്‍ എന്തൊക്കെ കാണിക്കണം എന്നൊക്കെയായിരുന്നു കമന്റുകള്‍.

Advertisement