Home Entertainment Celebrities

ഇത്തവണത്തെ ഓണം ഗംഭീരമായി ആഘോഷിച്ച്; കാവ്യ മാധവന്റെ കുടുംബത്തിന്റെ ഓണ ചിത്രം കാണാം

779

മലയാളികളുടെ പ്രിയപ്പെട്ട നടി ഏതെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ നടി കാവ്യ മാധവന്‍. ഇത്തവണയും ഗംഭീരമായി തന്നെയാണ് കാവ്യയും കുടുംബവും ഓണം ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഏറെക്കാലത്തിനുശേഷം കാവ്യ സോഷ്യല്‍ മീഡിയയില്‍ സജീവമായത്. തന്റെ ബിസിനസിന്റെ ഉയര്‍ച്ച ലക്ഷ്യം വെച്ചുകൊണ്ട് തന്നെയാണ് കാവ്യ ഇന്‍സ്റ്റയില്‍ അടക്കം അക്കൗണ്ട് എടുത്തതെന്ന് പറയപ്പെടുന്നു.

Advertisements

ആറ് ഏഴ് വര്‍ഷമായി പ്രേക്ഷകരില്‍ നിന്നും അകന്നു നില്‍ക്കുകയായിരുന്നു നടി. ഇതിനിടെ കാവ്യയ്ക്ക് ഒരു കുഞ്ഞ് ജനിച്ചു. ഇപ്പോള്‍ കുഞ്ഞിന്റെ ഫോട്ടോയും കാവ്യ പങ്കുവെച്ചിട്ടുണ്ട്.

Also read
സങ്കടവും നിരാശയും തോന്നുന്നു, തിരുവാര്‍പ്പിലെ ബസ് ഉടമയുമായി ബന്ധപ്പെട്ട വാര്‍ത്ത വായിച്ചപ്പോള്‍ വരവേല്‍പ്പ് സിനിമ ഓര്‍ത്തുപോയി എന്ന് മോഹന്‍ലാല്‍, കുറിപ്പ്

തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ചിങ്ങം പിറന്ന ദിവസം തന്നെ ഒരു ഫോട്ടോ നടി പോസ്റ്റ് ചെയ്തിരുന്നു. കേരള സാരിയില്‍ എത്തിയ കാവ്യയുടെ പോസ്റ്റ് നിമിഷനേരം കൊണ്ടാണ് വൈറലായത്. പിന്നാലെ മറ്റു ഫോട്ടോയുമായി നടി എത്തി. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ് കാവ്യയും കുടുംബവും. മീനാക്ഷി അവിടെയാണ് പഠിക്കുന്നത്. ഇതേക്കുറിച്ച് ദിലീപ് തന്നെ നേരത്തെ പറഞ്ഞിരുന്നു.

സിനിമാ അഭിനയ രംഗത്തേക്ക് ബാലതാരമായി എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട സൂപ്പര്‍ നായികയായി മാറിയ നടിയാണ് കാവ്യ മാധവന്‍. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ നായികായി അഭിനയിച്ചിട്ടുള്ള കാവ്യയ്ക്ക് ആരാധകരും ഏറെയാണ്.

2016 ല്‍ പുറത്തിറങ്ങിയ പിന്നേയും എന്ന ചിത്രമാണ് കാവ്യയുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. അതേസമയം, അഭിനയിക്കുന്നതിനെ കുറിച്ച് കാവ്യ തന്നെയാണ് തീരുമാനമെടുക്കേണ്ടതെന്നും തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നുമായിരുന്നു കാവ്യയുടെ തിരിച്ച് വരവിനെ കുറിച്ച് ചോദിച്ചപ്പോള്‍ നേരത്തെ ദിലീപ് പ്രതികരിച്ചത്.

Also readദൂരെ നിന്ന് കാണാനാണ് വിധി, അവളെ പറ്റി ചിന്തിക്കാത്ത നിമിഷങ്ങളില്ല, മകളെ ഓര്‍ത്ത് അനുഭവിക്കുന്ന വേദന ചെറുതൊന്നുമല്ലെന്ന് തുറന്നുപറഞ്ഞ് ബാല

 

Advertisement