ഇന്‍സ്റ്റഗ്രാമില്‍ പുതിയ അക്കൗണ്ട് തുടങ്ങി നടി കാവ്യ മാധവന്‍ , താരം പങ്കുവെച്ച ഫോട്ടോ കണ്ടോ !

404

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവന്‍. ബാലതാരമായി സിനിമയിലേക്ക് എത്തിയ കാവ്യ മാധവന്‍ പിന്നീട് നിരവധി ചിത്രത്തില്‍ നായിക കഥാപാത്രങ്ങളെയും അവതരിപ്പിച്ചു. കാവ്യ ഹീറോ ആയി എത്തിയ സിനിമകളെല്ലാം ഹിറ്റ് ആവുകയും ചെയ്തിരുന്നു. മലയാള സിനിമയുടെ ശാലിനി സുന്ദരി എന്ന സ്ഥാനവും കാവ്യയ്ക്ക് ആരാധകര്‍ കൊടുത്തിട്ടുണ്ട്, ഇപ്പോള്‍ അഭിനയത്തില്‍ ഇല്ലെങ്കില്‍ പോലും അതില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. അതേസമയം വിവാഹത്തോടെയാണ് കാവ്യ സിനിമയില്‍ നിന്നും മാറിനില്‍ക്കാന്‍ തുടങ്ങിയത്, ഈ നടിയുടെ തിരിച്ചുവരവ് ആരാധകര്‍ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്.

Advertisements

എന്നാല്‍ താന്‍ ഇപ്പോള്‍ സിനിമയിലേക്ക് ഇല്ല എന്ന നിലപാടില്‍ തന്നെയാണ് നടി. ഇപ്പോള്‍ തന്റെ കുടുംബത്തിനൊപ്പം ചെന്നൈയിലാണ് കാവ്യ താമസിക്കുന്നത്. കുടുംബത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്ന നടി ഇപ്പോള്‍ സിനിമയെ കുറിച്ചൊന്നും ചിന്തിക്കുന്നില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. കഴിഞ്ഞദിവസം കാവ്യയെ സംബന്ധിച്ചുള്ള ഒരു പോസ്റ്റ് ഇന്‍സ്റ്റാഗ്രാമില്‍ എത്തിയിരുന്നു. ഫാന്‍ ഗ്രൂപ്പില്‍ ആയിരുന്നു ആ സര്‍പ്രൈസ് ഒളിപ്പിച്ചുകൊണ്ടുള്ള പോസ്റ്റ്.

Also readദിലീപിന്റെ സഹോദരിയെ ഓര്‍മ്മയുണ്ടോ ? ; നടി പ്രിയയുടെ പുതിയ ലുക്ക് കണ്ടോ

ഇത് വൈറലായതോടെ കാവ്യ ആരാധകര്‍ കാത്തിരിപ്പിലായിരുന്നു. എന്തായിരിക്കും ആ സര്‍പ്രൈസ് എന്ന് അറിയാന്‍ വേണ്ടി പ്രേക്ഷകരിലും ആകാംക്ഷ ഉണ്ടായിരുന്നു. കാവ്യ വീണ്ടും സിനിമയിലേക്ക് വരുകയാണോ. ദിലീപിന്റെ അടുത്ത ചിത്രത്തിലെ നായിക കാവ്യയോ, എന്നൊക്കെയുള്ള ചോദ്യങ്ങളുമായി ആരാധകരും എത്തി.

എന്നാല്‍ സംഭവം അതൊന്നുമല്ല. ആ സര്‍പ്രൈസ് ഇന്നാണ് പുറത്തുവന്നത്. കാവ്യ മാധവന്‍ ഇന്‍സ്റ്റഗ്രാമില്‍ പുതിയ അക്കൗണ്ട് എടുത്തു എന്നതാണ് സര്‍പ്രൈസ്. ചിങ്ങപ്പുലരിയിലാണ് താരത്തിന്റെ വരവ്. ചിങ്ങമാസത്തിന്റെ ചാരുതയില്‍ പൂവണിയട്ടെ ഓരോ മനസ്സുകളും പുതിയ പൂക്കാലത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന പ്രിയപ്പെട്ടവര്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍ എന്നായിരുന്നു കാവ്യ മാധവന്‍ ചിത്രത്തിനൊപ്പം കുറിച്ചത്. സെറ്റ് സാരിയില്‍ അതീവ സുന്ദരിയായി നില്‍ക്കുന്ന ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട് നടി. അതേസമയം തന്റെ തന്നെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ സാരിയാണ് ചിത്രത്തില്‍ കാവ്യ ധരിച്ചിരിക്കുന്നത്. നിരവധി പേരാണ് നടിയുടെ പോസ്റ്റിനു താഴെ സ്‌നേഹം അറിയിച്ചു എത്തിയത്. ഒടുവില്‍ കാവ്യ ഇന്‍സ്റ്റഗ്രാമില്‍ എത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.

അതേസമയം മീനാക്ഷി ദിലീപും ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് എടുത്തിട്ട് അധികം ഒന്നുമായില്ല. ഇതിലൂടെ മീനാക്ഷി പങ്കുവയ്ക്കുന്ന വീഡിയോസും ചിത്രങ്ങളും എല്ലാം വൈറലായിരുന്നു. ഏറെക്കാലത്തിനു ശേഷമാണ് കാവ്യ സോഷ്യല്‍ മീഡിയയില്‍ വീണ്ടും സജീവമായി തുടങ്ങിയത്. കാവ്യ ചിത്രങ്ങളെല്ലാം ഈ അടുത്താണ് വീണ്ടും വൈറല്‍ ആയത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും മാറിനിന്ന കാവ്യ പിന്നീട് കുടുംബത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് ഒതുങ്ങി നില്‍ക്കുകയായിരുന്നു. ഇതിനിടെ സ്വന്തമായി ഒരു ബിസിനസും കാവ്യ ആരംഭിച്ചിരുന്നു.

Also readദിലീപിന്റെ സഹോദരിയെ ഓര്‍മ്മയുണ്ടോ ? ; നടി പ്രിയയുടെ പുതിയ ലുക്ക് കണ്ടോ

പിന്നീട് ഭര്‍ത്താവ് ദിലീപിനൊപ്പം പൊതുവേദികളില്‍ എല്ലാം കാവ്യ എത്താന്‍ തുടങ്ങി. ഇവിടെ നിന്ന് എടുത്ത നടിയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. ഇതൊക്കെ കണ്ടപ്പോള്‍ കാവ്യ വൈകാതെ തന്നെ സിനിമയിലെത്തും എന്നായിരുന്നു ആരാധകരും പ്രതീക്ഷിച്ചത്. എന്നാല്‍ അതിന് സമയമായിട്ടില്ല എന്ന് തോന്നുന്നു. അതേസമയം ദിലീപ് ഇന്നും സിനിമയില്‍ സജീവമാണ്. ഈ നടന്റെ നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

Advertisement