അമ്മയെ പോലെ സുന്ദരിയല്ല, സൗന്ദര്യമില്ല, എല്ലാം ശരിയാണ്, പരിഹാസങ്ങള്‍ കേട്ട് മടുത്തു, ഖുശ്ബുവിന്റെ മകള്‍ പറയുന്നു

594

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായിക ആയിരുന്നു നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഖുശ്ബു സുന്ദര്‍ . മലയാള സിനിമയലും സജീവമായിരുന്ന നടിക്ക് കേരളത്തിലും ആരാധകര്‍ ഏറെ ആയിരുന്നു.

ദ ബേണിംഗ് ട്രെയിന്‍ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് നടി അഭിനയ ജീവിതം ആരംഭിച്ചത്. സംവിധായകന്‍ സുന്ദര്‍ സിയെ ആണ് ഖുശ്ബു വിവാഹം കഴിച്ചിരിക്കുന്നത്. 2010ല്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ചേര്‍ന്ന നടി പിന്നീട് ദേശീയ വക്താവ് സ്ഥാനമടക്കം രാജിവച്ച് 2020 ഒക്ടോബര്‍ മാസത്തില്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു.

Advertisements

സംവിധായകന്‍ സുന്ദറിനെയാണ് ഖുശ്ബു വിവാഹം ചെയ്തത്. ഇവര്‍ക്ക് രണ്ട് പെണ്മക്കളാണുള്ളത്. അവന്തിക, അനന്തിത എന്നാണ് മക്കളുടെ പേര്. ഇപ്പോഴിതാ താരത്തിന്റെ ഇളയമകള്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. പ്രശസ്തരായവരുടെ മക്കള്‍ ഭാഗ്യം ചെയ്തവരാണെന്നാണ് പലരും പറയുന്നതെന്നും എന്നാല്‍ അങ്ങനെയല്ലെന്നും അനന്തിത പറയുന്നു.

Also Read: രണ്ട് പേരുമായും ഞാൻ സൗഹൃദം കാത്തു സൂക്ഷിച്ചു; ഇരുവരുടെയും കുറ്റങ്ങൾ ഞാൻ പരസ്പരം പറയാതെ മുന്നോട്ട് കൊണ്ടുപോയി; രണ്ട് പേർക്കും നല്ല സുഹൃത്തായിരിക്കാൻ ഞാൻ ശ്രമിച്ചു; തുറന്ന് പറച്ചിലുമായി രവീണ ടണ്ടൻ

അവരെ എപ്പോഴും ഏതെങ്കിലും രീതിയില്‍ പലരും വേട്ടയാടിക്കൊണ്ടിരിക്കും. താന്‍ സൗന്ദര്യക്കുറവിന്റെ പേരിലുള്ള വേട്ടയാടല്‍ ബാല്യകാലം മുതല്‍ അനുഭവിച്ച് വരികയാണെന്നും ഓര്‍മ്മ വെച്ച കാലം മുതല്‍ ബോഡിഷെയിമിങ് നേരി
ടുകയാണെന്നും പരിഹാസങ്ങള്‍ കേട്ട് മടുത്തുവെന്നും അനന്തിത പറയുന്നു.

പോസിറ്റവിറ്റിയോടെ സോഷ്യല്‍മീഡിയ കൈകാര്യം ചെയ്യുമ്പോള്‍ അതില്‍ വരുന്ന പല കമന്റുകളും തന്നെ വേദനിപ്പിക്കുകയാണ്. താന്‍ ഉയരവും വണ്ണവുമുള്ള കുട്ടിയാണെന്നും അതിന്റെയും നിറത്തിന്റെയും പേരില്‍ വല്ലാതെ പരിഹസിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അനന്തിത പറയുന്നു.

Also Read: പ്രതിഫല കാര്യത്തിൽ വിട്ട് വീഴ്ച്ചയില്ല; കമൽഹാസൻ ചിത്രത്തിൽ ദീപിക പദുക്കോൺ നായികയായി എത്തില്ലെന്ന് റിപ്പോര്ട്ടുകൾ; താമസത്തിനായി നടി ചോദിച്ചത് ഇത്‌

അമ്മയുമായി തന്നെ പലരും താരതമ്യം ചെയ്യുകയാണ്. അമ്മ സുന്ദരിയാണെന്നും തനിക്ക് അത്ര സൗന്ദര്യമില്ലെന്നും സുന്ദരിയല്ലെന്നുമൊക്കെയാണ് പലരും പറയുന്നത്. ഒടുവില്‍ കഷ്ടപ്പെട്ട് ശരീര ഭാരം കുറച്ചപ്പോള്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തുവെന്നാണ് പലരും പറയുന്നതെന്നും അനന്തിത കൂട്ടിച്ചേര്‍ത്തു.

Advertisement