വിവാഹം കഴിച്ച് നല്ലൊരു കുടുംബജീവിതമുണ്ടാക്കുക എന്നതായിരുന്നു അന്നത്തെ ലക്ഷ്യം, ഒരു വ്യക്തിയുടെ വിജയം അതായിരുന്നുവെന്ന് വിശ്വസിച്ചു, തുറന്നുപറഞ്ഞ് നവ്യ നായര്‍

403

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. കലോത്സവ വേദിയികളില്‍ നിന്നും മലയാള സിനിമയില്‍ എത്തി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താര സുന്ദരി കൂടിയാണ് നവ്യനായര്‍. സിബി മലയില്‍ ഒരുക്കിയ ഇഷ്ടം എന്ന സിനിമയില്‍ ദിലീപിന്റെ നായിക ആയി എത്തിയ നവ്യക്ക് പിന്നീട് സിനിമാ ലോകത്ത് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലായിരുന്നു ഇഷ്ടത്തിന് പിന്നാലെ നവ്യ അഭിനയിച്ചത്.

Advertisements

ഇതിലെ ബാലാമണി എന്ന കഥപാത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം പിടിക്കുകയായിരുന്നു നവ്യാ നായര്‍. സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിയായി മാറാനും നന്ദനത്തിലൂടെ നവ്യയ്ക്ക് സാധിച്ചു. രണ്ടായിരത്തിന്റെ പകുതിയിലേറെ മലയാള സിനിമയില്‍ നായിക പദത്തില്‍ ഏറ്റവും മുന്‍നിരയില്‍ ഉയര്‍ന്നു നിന്നിരുന്ന നടി കൂടിയായിരുന്നു നവ്യാ നായര്‍.

Also Read: രണ്ട് പേരുമായും ഞാൻ സൗഹൃദം കാത്തു സൂക്ഷിച്ചു; ഇരുവരുടെയും കുറ്റങ്ങൾ ഞാൻ പരസ്പരം പറയാതെ മുന്നോട്ട് കൊണ്ടുപോയി; രണ്ട് പേർക്കും നല്ല സുഹൃത്തായിരിക്കാൻ ഞാൻ ശ്രമിച്ചു; തുറന്ന് പറച്ചിലുമായി രവീണ ടണ്ടൻ

പത്താം ക്ലാസ്സില്‍ പഠിക്കവേ ആണ് താരം സിനിമയില്‍ എത്തിയത്. നന്ദനം, ഇഷ്ടം, മഴത്തുള്ളികിലുക്കം, കുഞ്ഞിക്കൂനന്‍, പാണ്ടിപ്പട, ഗ്രാമഫോണ്‍, പട്ടണത്തില്‍ സുന്ദരന്‍, ചതിക്കാത്ത ചന്തു, ജലോല്‍സവം, ചതുരംഗം, തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകളില്‍ നവ്യ നായികയായി എത്തി.

ഇപ്പോഴിതാ സിനിമയില്‍ അഭിനയിക്കുന്നത് നിര്‍ത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് നവ്യ. സിനിമയില്‍ അഭിനയിക്കുന്നത് നിര്‍ത്തിയത് താനെടുത്ത തീരുമാനമായിരുന്നുവെന്നും ആരെയും കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും നവ്യ പറയുന്നു.

Also Read: പൊന്നിയിൻ സെൽവനിലെ അഭിനയം: കാർത്തി ഭാര്യയുമായി നിരന്തരം വഴക്കിലാണെന്ന് ബയിൽവാൻ രംഗനാഥൻ

അന്നത്തെ നാട്ടുനടപ്പ് എന്തെന്നാല്‍ വിവാഹം കഴിഞ്ഞ സ്ത്രീ കുടുംബത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നായിരുന്നുവെന്നും സ്ത്രീകളാണ് കുട്ടികളെ നോക്കേണ്ടത് തുടങ്ങി എല്ലാ നാട്ടുനടപ്പുകളിലും താനും വിശ്വസിച്ചിരുന്നുവെന്നും നവ്യ പറയുന്നു.

നല്ലൊരു കുടുംബജീവിതം ഉണ്ടാക്കുക എന്നത് മാത്രമായിരുന്നു വിവാഹസമയത്തെ ചിന്ത. അതായിരുന്നു ഒരു വ്യക്തിയുടെ വിജയമെന്നായിരുന്നു താന്‍ കരുതിയിരുന്നതെന്നും ഡിഗ്രി ചെയ്യണമെന്നും യുപിഎസ് സി ചെയ്യണമെന്നൊക്കെ ആഗ്രഹിച്ച സമയത്തായിരുന്നു ഗര്‍ഭിണിയായതെന്നും നവ്യ പറയുന്നു.

Advertisement