പൊന്നിയിൻ സെൽവനിലെ അഭിനയം: കാർത്തി ഭാര്യയുമായി നിരന്തരം വഴക്കിലാണെന്ന് ബയിൽവാൻ രംഗനാഥൻ

12089

പരുത്തി വീരൻ എന്ന സിനിമയിലൂടെ തമിഴ് പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ നടനാണ് കാർത്തി. നടൻ സൂര്യയുടെ അനുജൻ എന്ന ലേബലിൽ നിന്നും, അച്ഛൻ ശിവകുമാറിന്റെ ലേബലിൽ നിന്നും മാറി സഞ്ചരിക്കാൻ തുടങ്ങിയ നടൻ ഇന്ന് തെന്നിന്ത്യയിലെ തന്നെ അറിയപ്പെടുന്ന നടനാണ്. നടനാകുന്നതിന് മുൻപ് സംവിധാന സഹായി ആയിട്ടാണ് കാർത്തി തുടക്കം കുടിക്കുന്നത്. മണി രത്‌നത്തിന്റെ അസിസ്റ്റന്റ് ആയിരുന്നു അദ്ദേഹം.

ഇപ്പോഴിതാ താരം അഭിനയിച്ച് പുറത്തിറങ്ങിയ മണിരത്‌നം ചിത്രം പൊന്നിയിൻ സെൽവൻ കാരണം കാർത്തിയുടെ കുടുംബ ജീവിതം ബുദ്ധിമുട്ടിലാണെന്ന് ആണ് പുതിയ റിപ്പോർട്ടുകൾ. നടനും സിനിമ നിരൂപകനുമായ ബെയിൽവാൻ രംഗനാഥൻ ആണ് ഇത്തരമൊരു ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത് . ‘സിനിമയിൽ നായകനാകുമ്പോൾ, ചിലപ്പോൾ കെട്ടണം, ചുംബിക്കണം, കെമിസ്ട്രി വർക്ക് ഔട്ട് ചെയ്യണം, ബെഡ് റൂം സീൻ ചെയ്യണം. കഥയ്ക്ക് ആവശ്യമെങ്കിൽ സംവിധായകൻ പറയുന്നതനുസരിച്ച് ലിപ് കിസ് അടക്കം ചെയ്യണം,

Advertisements

Also Read
പ്രതിഫല കാര്യത്തിൽ വിട്ട് വീഴ്ച്ചയില്ല; കമൽഹാസൻ ചിത്രത്തിൽ ദീപിക പദുക്കോൺ നായികയായി എത്തില്ലെന്ന് റിപ്പോര്ട്ടുകൾ; താമസത്തിനായി നടി ചോദിച്ചത് ഇത്‌

ഇതിനെല്ലാം ഒരുങ്ങി തന്നെയാണ് നടൻമാർ ഇപ്പോൾ ഒരു വിവാഹ ജീവിതത്തിലേക്ക് ആണെങ്കിലും കടക്കുന്നത്. കെട്ടിപിടിക്കുക എന്നതൊക്കെ നടന്റെ ബിസിനസിന്റെ ഭാഗമാണ്, അതുകൊണ്ട് നടന്റെ ഭാര്യ ഒരു ത്യാഗിയായ സ്ത്രീയെപ്പോലെ പെരുമാറിയാൽ മാത്രമേ നടന്മാർക്കൊപ്പം സ്വസ്ഥമായ ഒരു ജീവിതം സാധ്യമാകൂ’, രംഗനാഥൻ പറയുന്നു.

ഇതുപോലെ പൊന്നിയൻ സെൽവനിൽ തൃഷയുമായി കാർത്തിക്ക് ഒരു ഡയലോഗുണ്ട്. അവരുമായി സംസാരിച്ചു കഴിയുമ്പോൾ… തൃഷയുടെ സൗന്ദര്യത്തിൽ മയങ്ങി തൃഷയെ ഇഷ്ടമാണെന്ന് പറയുന്നതാണ് രംഗം. ‘എന്റെ ജീവിതം നിനക്കാണ് ദേവി’ എന്ന് കാർത്തി പറയും. ഇത് കണ്ട് കാർത്തിയെ ഭാര്യ ചോദ്യം ചെയ്തു എന്നാണ് രംഗനാഥൻ പറയുന്നത്.

Also Read
വിക്കിയെ പോലെ ഒരാളെ ഭർത്താവായി എനിക്ക് വേണ്ട : എന്റെ ഭർത്താവാകാൻ അറിയപ്പെടുന്ന ഒരാൾ മതി: ദീപികയുടെ പിടിവാശി മൂലം അവസരം നഷ്ടപ്പെട്ട വിക്കി കൗശൽ

നിങ്ങൾ റൊമാൻസ് ഇല്ലാത്ത സിനിമയിൽ അഭിനയിക്കില്ലേ, നിങ്ങളുടെ സഹോദരൻ സൂര്യ റൊമാൻസില്ലാത്ത സിനിമകളിൽ അഭിനയിക്കുന്നുണ്ടല്ലോ, നിങ്ങൾക്കും അങ്ങനെ സിനിമകളിൽ അഭിനയിക്കരുതോ, അല്ല, നടിമാരെ കണ്ടിട്ടാണോ നിങ്ങൾക്ക് കൂടുതൽ റൊമാൻസ് കിട്ടുന്നത്?’ എന്നൊക്കെ ചോദിച്ച് ഭാര്യ ദിവസവും കാർത്തിയുമായി വഴക്കിടുകയാണ്. അഭിനയത്തിൽ ഇതൊക്കെ സാധാരണമാണെന്ന് കാർത്തി നിരന്തരം പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട് എന്നാണ് ബയിൽവാൻ രംഗനാഥൻ പറയുന്നത്. കാർത്തി തന്നെയാണ് ഇക്കാര്യങ്ങൾ പറഞ്ഞത് എന്നും, ആ അഭിമുഖത്തിൽ ഞാൻ പറഞ്ഞതിനേക്കാൾ കൂടുതലായി അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും ബയിൽവാൻ പറയുന്നുണ്ട്.

Advertisement