ബിഗ് ബോസില്‍ കയറി ഫേമസ് ആവാന്‍ സഹായം അഭ്യര്‍ത്ഥിച്ച് നിരന്തരം എന്നെ വിളിച്ചിരുന്നു, ഒടുവില്‍ അവസരം കിട്ടിയപ്പോള്‍ സഹായിച്ച എന്നെയുള്‍പ്പെടെയുള്ളവരെ അണ്‍ഫോളോ ചെയ്്ത വ്യക്തി, എല്ലാറ്റിനും കൈയ്യില്‍ തെളിവുണ്ട്, റോബിനെതിരെ രൂക്ഷവിമര്‍ശനവുമായി അനൂപ്

1106

അടുത്തിടെ ബിഗ് ബോസില്‍ അതിഥിയായി എത്തിയ ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണനെ പരിപാടിയില്‍ നിന്നും പുറത്താക്കിയ സംഭവം സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ വലിയ വാര്‍ത്തയായിരുന്നു.

Advertisements

ഇപ്പോഴിതാ റോബിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്ബിഗ് ബോസ് സീസണ്‍ നാലിലെ മത്സരാര്‍ത്ഥിയും സീരിയല്‍ താരവുമായ അനൂപ് കൃഷ്ണന്‍. ബിഗ് ബോസില്‍ കയറാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് തനിക്ക് രണ്ട് വര്‍ഷം ഇങ്ങോട്ട് മെസ്സേജ് അയച്ച ആളാണ് റോബിന്‍ എന്ന് അനൂപ് പറയുന്നു.

Also Read: രണ്ട് പേരുമായും ഞാൻ സൗഹൃദം കാത്തു സൂക്ഷിച്ചു; ഇരുവരുടെയും കുറ്റങ്ങൾ ഞാൻ പരസ്പരം പറയാതെ മുന്നോട്ട് കൊണ്ടുപോയി; രണ്ട് പേർക്കും നല്ല സുഹൃത്തായിരിക്കാൻ ഞാൻ ശ്രമിച്ചു; തുറന്ന് പറച്ചിലുമായി രവീണ ടണ്ടൻ

ഇപ്പോള്‍ ബിഗ് ബോസ് ഒരു ഉടായിപ്പ് പരിപാടിയാണെന്നാണ് റോബിന്‍ പറയുന്നത്. അതൊരു ഉടായിപ്പ് പരിപാടിയാണെങ്കില്‍ എന്തിനുവേണ്ടിയായിരുന്നു ഇതിന് വേണ്ടി ഇറങ്ങിത്തിരിച്ചതെന്നും ബിഗ് ബോസില്‍ കയറാന്‍ സഹായിക്കണമെന്നും ഫേമസാവണമെന്നുമൊക്കെ തന്നോട് റോബിന്‍ അഭ്യര്‍ത്ഥിച്ചതിന് തെളിവുണ്ടെന്നും അനൂപ് കൂട്ടിച്ചേര്‍ത്തു.

തന്നെ മാത്രമല്ല, റോബിന്‍ വേറെ പലരെയും ഈ ആവശ്യവുമായി സമീപിച്ചിരുന്നു. ഇന്ന് റോബിന്‍ കേരളം മുഴുവന്‍ ആരാധകരുള്ള ബിഗ് ബോസ് താരമായി വളര്‍ന്നുവെന്നും ബിഗ് ബോസില്‍ കയറുന്നതിന് മുമ്പേ തന്നെ താനടക്കം സഹായിച്ച എല്ലാ വ്യക്തികളെയും ഇയാള്‍ അണ്‍ഫോളോ ചെയ്തിരുന്നുവെന്നും അനൂപ് പറഞ്ഞു.

Also Read: രണ്ട് പേരുമായും ഞാൻ സൗഹൃദം കാത്തു സൂക്ഷിച്ചു; ഇരുവരുടെയും കുറ്റങ്ങൾ ഞാൻ പരസ്പരം പറയാതെ മുന്നോട്ട് കൊണ്ടുപോയി; രണ്ട് പേർക്കും നല്ല സുഹൃത്തായിരിക്കാൻ ഞാൻ ശ്രമിച്ചു; തുറന്ന് പറച്ചിലുമായി രവീണ ടണ്ടൻ

റോബിന് കിട്ടിയ വേദിയോ അവസരങ്ങളോ ജന്മനാ കിട്ടിയതെല്ലെന്നും ഒരുപാട് പേര്‍ ഒത്തിരി ആഗ്രഹിക്കുന്നതാണെന്നും അതെല്ലാം നല്ല രീതിയില്‍ ബുദ്ധിപരമായി വേണം വിനിയോഗിക്കാനെന്നും നാവാണ് വലിയ ശത്രുവെന്നും അനൂപ് റോബിനോട് പറയുന്നു.

Advertisement