എന്നും ബഹുമാനം മാത്രം, രശ്മികയെ വില കുറച്ച് കണ്ടിട്ടില്ല, വാക്കുകളെ വളച്ചൊടിക്കരുത്, വിവാദ പ്രസ്താവനയില്‍ പ്രതികരിച്ച് ഐശ്വര്യ രാജേഷ്

113

തെന്നിന്ത്യന്‍ സിനിമയില്‍ വളരെ പെട്ടെന്ന് തന്നെ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത തമിഴ് താരസുന്ദരിയാണ് നടി ഐശ്വര്യ രാജേഷ്. അഭിനയ പ്രാധാന്യം ഉള്ള നിരവധി വേഷങ്ങള്‍ അവതരിപ്പിച്ചാണ് മലയാളികള്‍ അടക്കമുള്ള സിനിമാ ആരാധകരുടെ പ്രിയതാരമായി ഐശ്വര്യ രാജേഷ് മാറിയത്.

Advertisements

റിയാലിറ്റി ഷോയിലൂടെ എത്തി പിന്നെ ചാനല്‍ അവതാരകയായി അവിടെ നിന്നും സിനിമയിലേക്ക് എത്തുക ആയിരുന്നു നടി. സണ്‍ ടിവിയിലെ അസത്തപ്പോവത് യാര് എന്ന റിയാലിറ്റി ഷോയുടെ അവതാരകയായിരുന്നു ഐശ്വര്യ. മാനാട മയിലാട എന്ന റിയാലറ്റി ഷോയിലെ വിജയിയായിരുന്നു. അവര്‍കളും ഇവര്‍കളും എന്ന 2011ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രത്തിലൂടെ ആയിരുന്നു സിനിമയിലേക്കുള്ള ഐശ്വര്യ രാജേഷിന്റെ അരങ്ങേറ്റം.\

Also Read: രണ്ട് പേരുമായും ഞാൻ സൗഹൃദം കാത്തു സൂക്ഷിച്ചു; ഇരുവരുടെയും കുറ്റങ്ങൾ ഞാൻ പരസ്പരം പറയാതെ മുന്നോട്ട് കൊണ്ടുപോയി; രണ്ട് പേർക്കും നല്ല സുഹൃത്തായിരിക്കാൻ ഞാൻ ശ്രമിച്ചു; തുറന്ന് പറച്ചിലുമായി രവീണ ടണ്ടൻ

അതേ സമയം അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുഷ്പ എന്ന ചിത്രത്തില്‍ രശ്മിക മന്ദാന അവതരിപ്പിച്ച ശ്രീവല്ലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു എന്ന് ഐശ്വര്യ രാജേഷ് തുറന്നു പറഞ്ഞിരുന്നു. രശ്മിക ആ കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിച്ചു. എന്നാല്‍ ആ കഥാപാത്രത്തിന് കൂടുതല്‍ അനുയോജ്യ ആകുമായിരുന്നത് താനാണെന്നും ഐശ്വര്യ രാജേഷ് പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ രൂക്ഷവിമര്‍ശനമാണ് നടിക്കെതിരെ ഉയര്‍ന്നത്. ട്രോളുകളുമായി രശ്മികയുടെ ആരാധകര്‍ ഐശ്യര്യയ്‌ക്തെിരെ എത്തി. സംഭവം വിവാദമായതോടെ ഇതില്‍ പ്രതികരിച്ച് എത്തിയിരിക്കുകയാണ് ഐശ്വര്യ ഇപ്പോള്‍.

Also Read: രണ്ട് പേരുമായും ഞാൻ സൗഹൃദം കാത്തു സൂക്ഷിച്ചു; ഇരുവരുടെയും കുറ്റങ്ങൾ ഞാൻ പരസ്പരം പറയാതെ മുന്നോട്ട് കൊണ്ടുപോയി; രണ്ട് പേർക്കും നല്ല സുഹൃത്തായിരിക്കാൻ ഞാൻ ശ്രമിച്ചു; തുറന്ന് പറച്ചിലുമായി രവീണ ടണ്ടൻ

എങ്ങനെയുള്ള കഥാപാത്രങ്ങളാണ് തെലുങ്ക് സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുള്ള എന്ന ചോദ്യത്തിന് താന്‍ പുഷ്പയിലെ രശ്മികയുടെ കഥാപാത്രത്തെ ചൂണ്ടിക്കാണിച്ചുവെന്നേയുള്ളൂവെന്നും എന്നാല്‍ താന്‍ ഉദ്ദേശിച്ച പോലെയല്ല ആളുകള്‍ താന്‍ പറഞ്ഞ കാര്യമെടുത്തതെന്നും ഐശ്വര്യ പറയുന്നു.

തനിക്ക് രശ്മിക ചെയ്ത റോളിനോട് എതിര്‍പ്പുണ്ടെന്ന രീതിയില്‍ തന്റെ വാക്കുകളെ വളച്ചൊടിച്ചുവെന്നും എന്നാല്‍ തനിക്ക് രശ്മികയുടെ റോളുകളോട് എന്നും മതിപ്പ് മാത്രമേയുള്ളൂവെന്നും തന്റെ സഹപ്രവര്‍ത്തകരെയെല്ലാം താന്‍ ബഹുമാനിക്കുന്ന ആളാണെന്നും വ്യക്തമാക്കുകയാണെന്നും ഊഹാപോഹങ്ങള്‍ പറയുന്നത് നിര്‍ത്തണമെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.

Advertisement