സിനിമയില്‍ സജീവമായപ്പോള്‍ വിവാഹം, പിന്നാലെ വീട്ടമ്മയായി ഗള്‍ഫില്‍ ഭര്‍ത്താവിനൊപ്പം, സഹോദരി വേഷത്തില്‍ സിനിമയില്‍ തിളങ്ങിയ നടി ലക്ഷണയുടെ ഇന്നത്തെ ജീവിതം ഇങ്ങനെ

182

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ലക്ഷണ. വളരെ കുറച്ച് സിനിമകളില്‍ മാത്രമേ ഭാഗമായിട്ടുള്ളൂവെങ്കിലും ഈ സുന്ദരിയായ നടി വളരെ പെട്ടന്നാണ് പ്രേക്ഷഹൃദയങ്ങളിലേക്ക് കയറിപ്പറ്റിയത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും സജീവമായിരുന്നു താരം.

Advertisements

ശിവകാശി എന്ന ഹിറ്റ് തമിഴ് ചിത്രത്തില്‍ വിജയിയുടെ സഹോദരിയായി തിളങ്ങിയിരുന്നത് ലക്ഷണയായിരുന്നു. ചിത്രത്തിലെ ലക്ഷണയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തിരുവനന്തപുരം സ്വദേശിയായ ലക്ഷണ ഇന്ന് അഭിനയത്തില്‍ സജീവമല്ല.

Also Read: സ്വന്തം മേല്‍വിലാസത്തില്‍ ഒരു വീടില്ലാത്തതിന്റെ സങ്കടം അത് അനുഭവിച്ചവര്‍ക്കേ അറിയൂ, ഇപ്പോള്‍ പൂര്‍ത്തിയായത് എന്റെ സ്വപ്നം, മഞ്ജു പത്രോസ് പറയുന്നു

വിവാഹശേഷമായിരുന്നു ലക്ഷണ സിനിമയില്‍ നിന്നും പിന്മാറിയത്. ഒരു ഡോക്ടറെയായിരുന്നു ലക്ഷണ വിവാഹം ചെയ്തത്. ഇപ്പോള്‍ വീട്ടമ്മയായി കുടുംബജീവിതം ആസ്വദിക്കുകയാണ് താരം. വേനല്‍മരം, ബാലേട്ടന്‍, അച്ചുവിന്റെ അമ്മ തുടങ്ങിയ ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

സിനിമയില്‍ സജീവമല്ലെങ്കിലും പല ഷോകളിലും അതിഥിയായി ലക്ഷണ എത്തിയിരുന്നു. ഒരു പരിപാടിയില്‍ എത്തിയപ്പോള്‍ സിനിമയിലേക്കുള്ള തന്റെ തിരിച്ചുവരവിനെ പറ്റി താരം സംസാരിച്ചിരുന്നു. നല്ല സിനിമകള്‍ വന്നാല്‍ ചെയ്യുമെന്നായിരുന്നു താരം പറഞ്ഞത്.

Also Read: ആ കാത്തിരിപ്പിന് വിരാമം, ഖുറേഷി അബ്രഹാം ഉടന്‍ എത്തും, എമ്പുരാന്റെ പുതിയ വിശേഷങ്ങള്‍ ഇങ്ങനെ

ഇന്ന് സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമാണ് താരം. ഭര്‍ത്താവിനൊപ്പം ഗള്‍ഫില്‍ കഴിയുന്ന ലക്ഷമ ഇപ്പോള്‍ ഒരു ഡാന്‍സ് സ്‌കൂളും തുടങ്ങിയിട്ടുണ്ട്. നിരവധി കുട്ടികളാണ് ഇവിടെ നൃത്തം പഠിക്കാനെത്തുന്നത്.

Advertisement