അവിടെ മഞ്ജുവുണ്ടെന്ന് അറിഞ്ഞാല്‍ ദിലീപ് കാണാന്‍ വരുമോ എന്ന് മഞ്ജുവാര്യരുടെ അച്ഛന്‍ ഭയന്നു, ആ അച്ഛന്റെ ആധി ആര്‍ക്കും മനസ്സിലാവുന്നതേയുള്ളൂ ലാല്‍ജോസ് പറയുന്നു

2008

ഇടയ്ക്ക് ഒരിടവേള ഉണ്ടായെങ്കിലും ഇരുപത്തിയഞ്ച് വര്‍ഷത്തില്‍ ഏറെയായി മലയാളത്തിന്റെ വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്ന മലയാള സിനിമയുടെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിന് അര്‍ഹയായ നടിയാണ് മഞ്ജു വാര്യര്‍. മഞ്ജുവിനെ മലയാളി പ്രേക്ഷകരുടെ മനസിലെ പ്രിയനടി ആക്കിയിരിക്കുന്നുതിന് പിന്നല്‍ നിരവധി സിനിമകളിലെ മികച്ച കഥാപാത്രങ്ങള്‍ തന്നെയാണ്.

ആദ്യ വരവില്‍ നിരവധി കരുത്തുറ്റ വേഷങ്ങള്‍ മലയാളത്തില്‍ ചെയ്ത മഞ്ജു വാര്യര്‍ നടന്‍ ദിലീപും ആയുള്ള വിവാഹത്തോടെ സിനിമ വിടുകയും എന്നാല്‍ 14 വര്‍ഷത്തിന് ശേഷം വിവാഹ മോചനം നേടി ശക്തമായി തിരിച്ചു വരികയും ചെയ്തിരുന്നു.

Advertisements

സൂപ്പര്‍താരങ്ങളക്ക് പുറമേ യുവതാരങ്ങള്‍ക്ക് ഒപ്പവും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുന്ന മഞ്ജു വാര്യര്‍ മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും താരം സാന്നിധ്യം അറിയിച്ചു കവിഞ്ഞു. തല അജിത്ത് നായകനായെത്തിയ തമിഴ് ചിത്രം തുനിവും ആയിഷയുമാണ് താരത്തിന്റെ അവസാനമായി തിയ്യേറ്ററിലെത്തിയ ചിത്രം.

Also Read: സിനിമയില്‍ സജീവമായപ്പോള്‍ വിവാഹം, പിന്നാലെ വീട്ടമ്മയായി ഗള്‍ഫില്‍ ഭര്‍്ത്താവിനൊപ്പം, സഹോദരി വേഷത്തില്‍ സിനിമയില്‍ തിളങ്ങിയ നടി ലക്ഷണയുടെ ഇന്നത്തെ ജീവിതം ഇങ്ങനെ

ഇപ്പോഴിതാ മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന്‍ ലാല്‍ജോസ് മഞ്ജുവിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. തന്റെ സ്വപ്‌ന ചിത്രമായ മറവത്തൂര്‍കനവില്‍ മറവത്തൂര്‍ എന്ന സ്ഥലത്തേക്ക് വരുന്ന ദമ്പതികളായി ബിജുമേനോനെയും ശ്രീലക്ഷ്മിയെയും അവര്‍ താമസിക്കുന്ന വീടിന്റെ അടിയിലുള്ള മുത്തശ്ശിയും പേരക്കിടാവുമായി സുകുമാരിയെയും മഞ്ജു വാര്യരെയുമായിരുന്നു തീരുമാനിച്ചിരുന്നതെന്നും ലാല്‍ ജോസ് പറയുന്നു.

എന്നാല്‍ ചിത്രത്തിന്റെ ഷൂട്ട് തുടങ്ങാറായപ്പോള്‍ മഢ്ജു ചിത്രത്തില്‍ നിന്നും പിന്മാറുകയാണെന്ന് മഞ്ജുവിന്റെ അച്ഛന്‍ അറിയിച്ചു. താനും ദിലീപുമായുള്ള സൗഹൃദമായിരുന്നു അതിനുള്ള കാരണമായി അദ്ദേഹം പറഞ്ഞതെന്നും മഞ്ജു ഇവിടെ ഉണ്ടെന്ന് അറിഞ്ഞാല്‍ അന്ന് ദിലീപ് കാണാന്‍ വരുമല്ലോ എന്ന് ലാല്‍ജോസ് പറയുന്നു.

Also Read; സ്വന്തം മേല്‍വിലാസത്തില്‍ ഒരു വീടില്ലാത്തതിന്റെ സങ്കടം അത് അനുഭവിച്ചവര്‍ക്കേ അറിയൂ, ഇപ്പോള്‍ പൂര്‍ത്തിയായത് എന്റെ സ്വപ്നം, മഞ്ജു പത്രോസ് പറയുന്നു

ഇരുവര്‍ക്കും കാണാനുള്ള ഒരു അവസരം താന്‍ ഉണ്ടാക്കി കൊടുക്കുമോ എന്ന് മഞ്ജുവിന്റെ അച്ഛന്‍ ഭയന്നിരുന്നു.ആ അച്ഛന്റെ ആധി ആര്‍ക്കും മനസ്സിലാവുന്നതേയുള്ളൂവെന്നും തന്നെ സംബന്ധിച്ചിടത്തോളം ആദ്യ സിനിമയായിരുന്നു ഇതെന്നും അതിലെ കാസ്റ്റിങ് തന്നെ നഷ്ടമായി എന്നും ലാല്‍ജോസ് കൂട്ടിച്ചേര്‍ത്തു.പിന്നീട് ദിവ്യ ഉണ്ണി ആ വേഷം ചെയ്യാനെത്തിയെന്നും ലാല്‍ജോസ് പറയുന്നു.

Advertisement