മകനെ സ്‌നേഹത്തോടെ എടുത്ത് മടിയിലിരുത്തി താലോലിച്ച് വിഷ്ണു, ആ അച്ഛന്റെ മനസ്സ് ഞങ്ങള്‍ക്ക് കാണാമെന്ന് സോഷ്യല്‍മീഡിയ

193

വളരെ പെട്ടെന്ന് തന്നെ മലയാളികലുടെ പ്രിയങ്കരിയായി മാറിയ സീരിയല്‍ നടിയാണ് അനുശ്രീ എന്ന പ്രകൃതി.ബാല താരമായി സീരിയല്‍ രംഗത്തേക്ക് കടന്നുവന്ന താരം പിന്നീട് സീരിയലില്‍ മികച്ച നടിയായി മാറുക ആയിരുന്നു.

ഓമനത്തിങ്കള്‍ പക്ഷി എന്ന സീരിയലിലെ ജിത്തു മോന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു അനുശ്രീ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. വളരെ മികച്ച സ്വീകാര്യത ആയിരുന്നു ആ കഥാപാത്രത്തിന് ലഭിച്ചിരുന്നത്. നായിക ആയി എത്തിയപ്പോഴും വളരെ മികച്ച പിന്തുണ തന്നെയാണ് അനുശ്രീക്കു ലഭിച്ചത്.

Advertisements

സീരിയല്‍ ക്യാമറാമാനായ വിഷ്ണുവിനെ ആയിരുന്നു അനുശ്രീ പ്രണയിച്ച് വിവാഹം ചെയ്തത്. ഇരുവരുടെയും പ്രണയത്തില്‍ ആയിരുന്നു ഇരുവരും ഒളിച്ചോടി പോയി വിവാഹം കഴിക്കുക ആയിരുന്നു. അടുത്തിടെ ഇവര്‍ക്ക് ഒരു കുഞ്ഞും ജനിച്ചിരുന്നു.

Also Read: അവിടെ മഞ്ജുവുണ്ടെന്ന് അറിഞ്ഞാല്‍ ദിലീപ് കാണാന്‍ വരുമോ എന്ന് മഞ്ജുവാര്യരുടെ അച്ഛന്‍ ഭയന്നു, ആ അച്ഛന്റെ ആധി ആര്‍ക്കും മനസ്സിലാവുന്നതേയുള്ളൂ ലാല്‍ജോസ് പറയുന്നു

ഇതിന് പിന്നാലെ അനുശ്രീ ഡിവോഴ്സിനെ കുറിച്ച് പറഞ്ഞു കൊണ്ടുള്ള ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇത് ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു. പിന്നാലെ ഇരുവരും ഇത് ശരിവെച്ച് രംഗത്തെത്തിയിരുന്നു. ഇന്ന് സോഷ്യല്‍മീഡിയയില്‍ സജീവമാണ് അനുശ്രീ.

ഇപ്പോവിതാ വിഷ്ണുവിന്റെ സോഷ്യല്‍മീഡിയ സ്റ്റാറ്റസ് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. മകന്റെ ചിത്രങ്ങളാണ് വിഷ്ണു സ്റ്റാറ്റസായി പങ്കിട്ടിരിക്കുന്നത്. മകന്‍ ജനിച്ചപ്പോള്‍ തന്റെ കൈയ്യില്‍ പിടിച്ച ചിത്രങ്ങള്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വിഷ്ണു പങ്കുവെച്ചിരുന്നു.

Also Read: സിനിമയില്‍ സജീവമായപ്പോള്‍ വിവാഹം, പിന്നാലെ വീട്ടമ്മയായി ഗള്‍ഫില്‍ ഭര്‍്ത്താവിനൊപ്പം, സഹോദരി വേഷത്തില്‍ സിനിമയില്‍ തിളങ്ങിയ നടി ലക്ഷണയുടെ ഇന്നത്തെ ജീവിതം ഇങ്ങനെ

നിരവധി ആരാധകരാണ് ചി്ത്രത്തിന് കമന്റ് ചെയ്തത്. വിഷ്ണുവിന്റെ ഉള്ളിലുള്ള അച്ഛന്റെ മനസ്സ് തങ്ങള്‍ക്ക് കാണാന്‍ കഴിയുന്നുണ്ടെന്നും സ്‌നേഹം ആ സ്‌നേഹം മനസ്സിലാവുന്നുണ്ടെന്നും ആരാധകര്‍ ചിത്രത്തിന് മറുപടി നല്‍കി.

Advertisement