പെട്ടെന്ന് വേറെ വഴിയുണ്ടായിരുന്നില്ല; അഞ്ച് ദിവസം വെള്ളം മാത്രം കുടിച്ചാണ് ജീവിച്ചത്; നാല് പല്ലുകൾ കേടായി: കഷ്ടപ്പെട്ടത് വെളിപ്പെടുത്തി നടി ലെന

1616

വർഷങ്ങളായി മലയാളത്തിന്റെ ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും നിറഞ്ഞു നിൽക്കുന്ന താരമാണ് നടി ലെന. മിനി സ്‌ക്രീനിലൂടെ അഭിനയ ലോകത്തെത്തിയ താരം പിന്നീട് ബിഗ് സ്‌ക്രീനിലും തന്റേതായ സ്ഥാനം ഉറപ്പിക്കുക ആയിരുന്നു.

വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്ന ലെന മലയാളത്തിലെ ചുരുക്കം ചില ബോൾഡ് നായികമാരിൽ മുൻപന്തിയിൽ നിൽക്കുന്ന താരം കൂടിയാണ്. ജയരാജ് ഒരുക്കിയ സ്നേഹം എന്ന ചിത്രത്തിലൂടെയാണ് ലെന സിനിമാ അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് രണ്ടാംഭാവം, കരുണം, ഒരു ചെറു പുഞ്ചിരി, വർണ്ണക്കാഴ്ചകൾ, സ്പിരിറ്റ് തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ച താരം ഇപ്പോൾ മലയാള സിനിമയുടെ അഭിഭാജ്യ ഘടകമാണ്.

Advertisements

2011ൽ പുറത്തിറങ്ങിയ ട്രാഫിക് എന്ന സിനിമയാണ് ലെനയുടെ കരിയറിൽ വഴിത്തിരിവായത്. ടെലിവിഷൻ പരമ്പരകളിലും ലെന അഭിനയിച്ചിരുന്നു. മനഃശാസ്ത്രത്തിൽ ഉപരി പഠനം നടത്തിയ ലെന, മുംബൈയിൽ സൈക്കോളജിസ്റ്റായും ജോലി ചെയ്തിട്ടുണ്ട്.

ALSO READ- ദുൽഖറിന്റെ ജീവിതത്തിലേക്ക് അമാൽ എത്തിയത് ഇങ്ങനെ; എനിക്കവളോട് പ്രണയം തോന്നിയിരുന്നില്ല എന്ന് താരം; പിന്നീട് എന്തു സംഭവിച്ചുവെന്ന് വെളിപ്പെടുത്തി ദുൽഖർ സൽമാൻ

തസിനിമാ ലോകത്ത് 25 വർഷം പൂർത്തിയാക്കിയ താരം ഇപ്പോഴിതാ താൻ ഏറെ കഷ്ടപ്പെട്ട് പൂർത്തിയാക്കിയ ഒരു കഥാപാത്രത്തെ കുറിച്ചാണ് സംസാരിക്കുന്നത്. പുതിയ സിനിമയിലെ താമരൈ എന്ന കഥാപാത്രത്തെ കുറിച്ചാണ് ലെനയുടെ വാക്കുകൾ.

താമരൈയെ കുറിച്ചും ആ കഥാ പാത്രമാകാൻ എടുത്ത തയ്യാറെടുപ്പിനെ കുറിച്ചും മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് ലെന പറയുന്നത്. താൻ അഭിനയിച്ച സാജൻ ബേക്കറി എന്ന സിനിമയിലെ ബെറ്റ്സി എന്ന കഥാപാത്രം ചെയ്തുകഴിഞ്ഞ് അഞ്ച് ദിവസത്തെ മാത്രം ഇടവേളയിലാണ് താമരൈ എന്ന കഥാപാത്രം ചെയ്യേണ്ടി വന്നത്.

ALSO READ-സിനിമകൾ ഞാൻ പൈസക്ക് വേണ്ടി ചെയ്തിട്ടുണ്ട്; പക്ഷേ അതിന് ശേഷം എനിക്ക് സംഭവിച്ചത് ഇങ്ങനെ; ഞാൻ ഉദ്ദേശിച്ച സിനിമയല്ലെന്ന് എിക്ക് മനസ്സിലായി; തുറന്ന് പറഞ്ഞ് അൻസിബ

താമരൈ എന്ന കഥാപാത്രത്തിന് വേണ്ടി മെലിയണമായിരുന്നു. അതിനായി പട്ടിണി കിടക്കുകയല്ലാതെ വേറെ നിവൃത്തിയില്ലായിരുന്നു. വെള്ളം മാത്രം കുടിച്ചായിരുന്നു അഞ്ച് ദിവസം കഴിഞ്ഞത്.

കൂടാതെ, താമരൈ എന്ന കഥാപാത്രം ബീഡി വലിയും മുറുക്കുമൊക്കെയുള്ള കഥാ പാത്രമാണ്. അതിനാൽ തന്നെ താമരയെ അവതരിപ്പിക്കാനും ഒരുപാട് കഷ്ടപ്പെട്ടു. കഥാ പാത്രത്തിനായി രണ്ട് മൂന്ന് മണിക്കൂ റിനുള്ളിൽ പത്തു പതിനഞ്ച് ബീഡിയൊക്കെ വലിക്കേണ്ടി വന്നിട്ടുണ്ട്െന്നും ഇതുകാരണം പല്ല് കേടുവന്നുവെന്നും താരം വെളിപ്പെടുത്തുന്നു.

താൻ താമരൈയ്ക്കായി അടയ്ക്കയും പുകയിലയും കൂട്ടി മുറുക്കിയിട്ട് നാല് പല്ലുകൾ കേടു വന്നിരുന്നു. അത് ശരിയാക്കാൻ രണ്ടു തവണ പല്ലിൽ റൂട്ട് കനാൽ ചെയ്തിരുന്നുവെന്നും ലെന പറയുന്നു. താമരൈ ചേരിയിൽ കഴിയുന്ന സ്ത്രീയാണ്. അവളുടെ മക്കളെ പഠിപ്പിക്കാനുള്ള കഷ്ടപ്പാടൊക്കെയാണ് സിനിമ ചർച്ച ചെയ്യുന്നത്.

Advertisement