ദുൽഖറിന്റെ ജീവിതത്തിലേക്ക് അമാൽ എത്തിയത് ഇങ്ങനെ; എനിക്കവളോട് പ്രണയം തോന്നിയിരുന്നില്ല എന്ന് താരം; പിന്നീട് എന്തു സംഭവിച്ചുവെന്ന് വെളിപ്പെടുത്തി ദുൽഖർ സൽമാൻ

336

സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ നടനാണ് ദുൽഖർ സൽമാൻ. അതിലുപരി മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ. താരജാഡകൾ ഒന്നും ഇല്ലാതെ തമിഴിലും, മലയാളത്തിലും, ഹിന്ദിയിലുമായി നിറഞ്ഞു നില്ക്കുകയാണ് താരം. ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് ആക്ടേഴ്‌സിന്റെ ലിസ്റ്റിലാണ് ഇന്ന് ദുൽഖറിന് സ്ഥാനം. സിനിമക്ക് പുറമേ പ്രമുഖ ബ്രാൻഡിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് താരം.

ഇപ്പോഴിതാ താരത്തിന്റെയും, ഭാര്യയുടേയും പ്രണയമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അമാൽ തന്റെ ജീവിതത്തിലേക്ക് വരുമെന്ന് ഒരിക്കലും താൻ പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് ദുൽഖർ പറയുന്നത്. ആദ്യം കണ്ടപ്പോൾ തന്നെ അമാലിനോട് പ്രണയം തോന്നിയിട്ടില്ലെന്നും താരം വെളിപ്പെടുത്തുന്നുണ്ട്. 2011 ലാണ് ഇരുവരും വിവാഹിതരായത്.

Advertisements

Also Read
സിനിമകൾ ഞാൻ പൈസക്ക് വേണ്ടി ചെയ്തിട്ടുണ്ട്; പക്ഷേ അതിന് ശേഷം എനിക്ക് സംഭവിച്ചത് ഇങ്ങനെ; ഞാൻ ഉദ്ദേശിച്ച സിനിമയല്ലെന്ന് എിക്ക് മനസ്സിലായി; തുറന്ന് പറഞ്ഞ് അൻസിബ

ഇരുവരുടെയും കഥയിങ്ങനെ; അമാൽ സൂഫിയയും ദുൽഖർ സൽമാനും ഒരേ സ്‌കൂളിലാണ് പഠിച്ചത്. നടൻ 12-ാം ക്ലാസിൽ പഠിക്കുമ്‌ബോൾ അമാൽ ഏഴാം ക്ലാസിലായിരുന്നു. എന്നാൽ ആ സമയത്ത് താൻ അവളെ പ്രണയിച്ചിട്ടില്ലെന്ന് ദുൽഖർ പറഞ്ഞു. വർഷങ്ങൾക്കുശേഷം ദുൽഖറിന്റെ വീട്ടിൽ അറേഞ്ച്ഡ് മാരേജിനുളള തയ്യാറെടുപ്പുകൾ തുടങ്ങി.അമാലിന്റെ പേരും അക്കൂട്ടത്തിൽ വന്നു.

എന്നാൽ അത്രയ്ക്കൊന്നും അടുപ്പമില്ലാത്ത ഒരാളെ സ്വീകരിക്കാനോ വേണ്ടെന്നു വയ്ക്കാനോ ആവാതെ നടന്റെ മനസ്സ് ആശയക്കുഴപ്പത്തിലായി. ആ സമയത്ത് യാദൃശ്ചികമായി ചെന്നൈയിൽ വെച്ച് അമാലിനെ കാണാൻ ഇടയായി. പീന്നീട് പോകുന്ന സ്ഥലങ്ങളിലെല്ലാം പലപ്പോഴായി അമാലിനെ കണ്ടിരുന്നുവെന്ന് ദുൽഖർ തന്നെ പറഞ്ഞു. പിന്നെ ഇരുവരുടെയും മാതാപിതാക്കളുടെയും അറിവോടെ,ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു.

Also Read
കരിമണിമാലയിട്ട് കെട്ടിക്കാൻ പറഞ്ഞതാണ്; എന്നിട്ടും ഒരു ദിവസത്തേക്ക് സ്വർണം വാടകയ്‌ക്കെടുത്താണ് കെട്ടിയത്; ഭാര്യ ലക്ഷ്മിയെയും വീട്ടുകാരേയും കുറിച്ച് അഖിൽ മാരാർ

2011 ഡിസംബർ 22-നായിരുന്നു ദുൽഖറും അമാൽ സൂഫിയയും വിവാഹിതരാവുന്നത്. ചെന്നൈ സ്വദേശിയായ അമാൽ ആർക്കിടെക്റ്റ് ആണ്. വിവാഹശേഷമാണ് ദുൽഖർ സിനിമയിലെത്തിയത്.2017 മേയ് അഞ്ചിന് ഇരുവർക്കും ഒരു പെൺകുഞ്ഞ് പിറന്നു. മറിയം അമീറ സൽമാൻ എന്നാണ് കുഞ്ഞിന്റേ പേര്.

Advertisement