Home Entertainment Celebrities

സിനിമകൾ ഞാൻ പൈസക്ക് വേണ്ടി ചെയ്തിട്ടുണ്ട്; പക്ഷേ അതിന് ശേഷം എനിക്ക് സംഭവിച്ചത് ഇങ്ങനെ; ഞാൻ ഉദ്ദേശിച്ച സിനിമയല്ലെന്ന് എിക്ക് മനസ്സിലായി; തുറന്ന് പറഞ്ഞ് അൻസിബ

93

ദൃശ്യം എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ടവളായി മാറിയ നടിയാണ് അൻസിബ ഹസ്സൻ. ദൃശ്യത്തിന്റെ ആദ്യഭാഗം ഹിറ്റായതിന് ശേഷം പിന്നീട് ചെറിയ ഇടവേള എടുത്ത താരം ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലൂടെയാണ് തിരിച്ച് വരവ് നടത്തിയത്. താരത്തിന്റെ അഭിനയത്തിന് എല്ലാവരും കയ്യടിക്കുകയും ചെയ്തു. ഇപ്പോഴിതാ താൻ പൈസക്ക് വേണ്ടി മാത്രം സിനിമ ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

ജാങ്കോ സ്‌പേസിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ. ദൃശ്യത്തിന് ശേഷം അധികം സിനിമകളിൽ അൻസിബയെ കണ്ടില്ലല്ലോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് താരത്തിന്റെ വെളിപ്പെടുത്തൽ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ദൃശ്യത്തിന് ശേഷം അധികം നല്ല ഓഫറുകൾ എനിക്ക് വന്നില്ല. വരുന്നതിൽ നിന്നും ഓകെ എന്ന് തോന്നിയത് തിരഞ്ഞെടുക്കുകയായിരുന്നു.

Advertisements

Also Read
സിനിമകൾ ഞാൻ പൈസക്ക് വേണ്ടി ഞാൻ ചെയ്തിട്ടുണ്ട്; പക്ഷേ അതിന് ശേഷം എനിക്ക് സംഭവിച്ചത് ഇങ്ങനെ; ഞാൻ ഉദ്ദേശിച്ച സിനിമയല്ലെന്ന് എിക്ക് മനസ്സിലായി; തുറന്ന് പറഞ്ഞ് അൻസിബ

അതിൽ നിന്നും നല്ലത് തിരഞ്ഞെടുക്കാൻ അത്ര നല്ല പ്രൊജക്ടുകൾ ആയിരുന്നില്ല ഒന്നും. അതേസമയം സാമ്ബത്തിക നേട്ടത്തിനായി സിനിമകൾ ഞാൻ ചെയ്തിട്ടുണ്ട്. അങ്ങനെ ചെയ്തപ്പോൾ താൻ ഒരുപാട് ഫ്രസ്‌റ്റ്രേഡായ് പോയി. ഒരുപാട് ആഗ്രഹിച്ചിട്ടാണ് ഞാൻ സിനിമയിലേക്ക് വന്നത്. എന്നാൽ ഞാൻ ഉദ്ദേശിച്ച സിനിമ അതല്ലെന്ന് മനസിലായി. അതോടെ വേറെ എന്തെങ്കിലും ജോലി ചെയ്തിട്ട് പണം ഉണ്ടാക്കുന്നതാണ് നല്ലതെന്ന് ഞാൻ തീരുമാനിച്ചു.

നല്ല കഥാപാത്രങ്ങൾ ചെയ്യണം, നല്ല സിനിമയുടെ ഭാഗമാകണം എന്നൊക്കെയാണ് ആഗ്രഹങ്ങൾ. അല്ലാതെ എന്റെ തല എന്റെ പോസ്റ്റർ എന്ന ആഗ്രഹം തനിക്കില്ല. ഇപ്പോൾ ഞാൻ അതാണ് ചെയ്യുന്നത്. അതേസമയം അൻസിഭ അഭിനയിച്ച പുതിയ സിനിമയാണ് കുറുക്കൻ. വിനീത് ശ്രീനിവാസനും, ഷൈ ടോം ചാക്കോയും, ശ്രീനിവാസനുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.

Also Read
കരിമണിമാലയിട്ട് കെട്ടിക്കാൻ പറഞ്ഞതാണ്; എന്നിട്ടും ഒരു ദിവസത്തേക്ക് സ്വർണം വാടകയ്‌ക്കെടുത്താണ് കെട്ടിയത്; ഭാര്യ ലക്ഷ്മിയെയും വീട്ടുകാരേയും കുറിച്ച് അഖിൽ മാരാർ

ബാലതാരമായിട്ടാണ് അൻസിബ സിനിമയിലെത്തുന്നത്. ഇന്നത്തെ ചിന്താവിഷയം ആയിരുന്നു ആദ്യ സിനിമ. പിന്നീട് തമിഴിലും സജീവമായി മാറി. ദൃശ്യത്തിലൂടെയാണ് മലയാളത്തിലേക്ക് തിരിച്ചു വരവ്. തുടർന്ന് ഷീ ടാക്സി, വിശ്വാസം അതല്ലേ എല്ലാം, കകട്ടപ്പനയിലെ ഹൃത്വിക് റോഷൻ, ദൃശ്യം 2, സിബിഐ 5 ദ ബ്രെയിൻ, തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു

Advertisement