Home Entertainment Celebrities

മതത്തെ തമാശയാക്കുന്ന വിഡ്ഢികള്‍ക്ക് അണ്‍ഫോളോ ചെയ്യാം, മകളുടെ നിസ്‌കാര വീഡിയോ കണ്ട് വിമര്‍ശിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി അപരിചിതന്‍ താരം

624

പ്രമുഖ സീരിയല്‍ താരമാണ് മാഹി വിജ്. മുപ്പതിലേറെ സീരിയലുകളിലാണ് നടി ഇതിനോടകം അഭിനയിച്ചത്. അപരിചിതന്‍ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരം മലയാളികള്‍ക്കും പ്രിയപ്പെട്ടവളായിരുന്നു.

Advertisements

ചിത്രത്തില്‍ കാമിയോ റോളിലായിരുന്നു മാഹി വിജ് എത്തിയത്. നടന്‍ ജയ് ഭാനുശാലിയാണ് താരത്തിന്റെ ഭര്‍ത്താവ്. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം തന്റെ കുടുംബത്തിന്റെ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്.

Also Read: ഞങ്ങള്‍ തമ്മില്‍ 5 വയസ്സിന് വ്യത്യാസം, ശരിക്കും ഒരു കുട്ടിയെ പോലെയായിരുന്നു അമാല്‍, എന്റെ ജീവിത പങ്കാളി അവള്‍ തന്നെയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്, അമാലിനെ കണ്ടുമുട്ടിയ കഥ പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍

ഇപ്പോഴിതാ മാഹി വിജ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച മകളുടെ വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. മകളുടെ നിസ്‌കാര വീഡിയോയാണ് താരം പങ്കുവെച്ചത്. നിരവധി പേരാണ് വീഡിയോയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ചെറിയ മുസല്ലയില്‍ സൂജ് ചെയ്യുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന മകളുടെ വീഡിയോയാണ് താരം പങ്കുവെച്ചത്.

നന്ദി എന്ന അര്‍ത്ഥം വരുന്ന ശുക്‌റാന്‍ എന്ന വാക്ക് കുറിച്ചുകൊണ്ടായിരുന്നു താരം വീഡിയോ പങ്കുവെച്ചത്. രൂക്ഷവിമര്‍ശനമായിരുന്നു വീഡിയോയ്ക്ക് താഴെ കമന്റുകളായി ഉയര്‍ന്നത്. ഇതിന് പിന്നാലെ താരം കമന്റ് ബോക്‌സ് ഓഫ് ചെയ്തുവെക്കുകയായിരുന്നു.

Also Read: എന്റെ മരണം വരെ ആ സങ്കടം കൂടെയുണ്ടാവും, സുധി മരിച്ച സങ്കടം മാറിയോ എന്ന് ചോദിക്കുന്നവര്‍ക്ക് നെഞ്ചുപൊട്ടി മറുപടി നല്‍കി ഭാര്യ രേണു

ശേഷം മകള്‍ ക്ഷേത്രദര്‍ശനം നടത്തിയതിന്റെയും വീഡിയോ താരം പങ്കുവെച്ചു. മതത്തെ തമാശയാക്കുന്ന വിഡ്ഢികള്‍ക്ക് അണ്‍ഫോളൊ ചെയ്യാമെന്നും തന്റെ മകളെക്കുറിച്ചോര്‍ത്ത് ആകുലപ്പെടേണ്ടതില്ലെന്നും മാഹി പറയുന്നു.

Advertisement