ചെന്നൈയ്ക്ക് പിന്തുണ അറിയിച്ച് മമിത ബൈജു; കളി കാണാന്‍ എത്തി താരം

33

ചെന്നൈയില്‍ നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ചെന്നൈ സൂപ്പര്‍ കിംങ്‌സ് മത്സരം കാണാന്‍ നടി മമിത ബൈജു എത്തി. ഇവിടെനിന്നുള്ള നടിയുടെ ഫോട്ടോസും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ചിത്രത്തില്‍ ചെന്നൈയുടെ ജഴ്‌സി ധരിച്ചാണ് നടി എത്തിയത്.

Advertisements

സഹോദരന്‍ മിഥുന്‍ ബൈജുവിനൊപ്പം ആയിരുന്നു മമിത മത്സരം കാണാന്‍ എത്തിയത്. അതേസമയം പ്രേമലു എന്ന ഒറ്റ ചിത്രത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയാണ് മമിത. വേറിട്ട അഭിനയം തന്നെയാണ് മമിതയുടെത്.

അതുകൊണ്ടുതന്നെ ഈ നടിക്ക് ആരാധകര്‍ ഏറെയാണ്. ഏതു വേഷം കൊടുത്താലും തന്റെ കയ്യില്‍ സേഫ് ആണെന്ന് മമിത തെളിയിച്ചു കഴിഞ്ഞു.

മലയാള സിനിമയില്‍ ഇപ്പോള്‍ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ യുവനടിയാണ് മമിത ബൈജു. വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ ശ്രദ്ധ നേടാന്‍ മമിതയ്ക്കായി. അസാധ്യ സ്‌ക്രീന്‍ പ്രസന്‍സുള്ള താരമാണ് മമിത എന്നാണ് ആരാധകര്‍ പറയുന്നത്. ഖോ ഖോ, ഓപ്പറേഷന്‍ ജാവ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സൂപ്പര്‍ ശരണ്യയിലും മമിത കയ്യടി നേടിയിരുന്നു. ഈ അടുത്ത് റിലീസ് ചെയ്ത പ്രേമലു ചിത്രവും പ്രേക്ഷകര്‍ ഏറ്റെടുത്തു.

 

 

Advertisement