ഒളിച്ചോടി പോയ തന്നെ തിരയാന്‍ വീട്ടുകാര്‍ സുരേഷ് ഗോപിയുടെ സഹായം തേടി; തുറന്നുപറഞ്ഞു ജോമോള്‍

49

ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന നടിയാണ് ജോമോള്‍. അഭിനയത്തില്‍ സജീവമായി നില്‍ക്കുന്ന സമയത്ത് ആയിരുന്നു നടിയുടെ വിവാഹം. ചന്ദ്രശേഖര്‍ എന്ന ആളുമായി പ്രണയത്തിലാവുകയായിരുന്നു ജോമോള്‍ , പിന്നീട് വീട്ടുകാര്‍ അറിയാതെ ഒളിച്ചോടി വിവാഹം കഴിച്ചു. ഇപ്പോള്‍ ആ പ്രണയ കഥയാണ് നടി പറയുന്നത്.

Advertisements

എന്റെ മനസ്സറിഞ്ഞ് ആഗ്രഹിച്ചതാണ് ചന്തുവെന്ന ആളെ കല്യാണം കഴിക്കണമെന്ന്. അന്ന് വീട്ടില്‍ ഒരു ഫോണെ ഉണ്ടായിരുന്നുള്ളു. ചന്തുവിന്റെ കൂടെ എന്റെ ജീവിതം സേഫ് ആണ്. അന്ന് ചാറ്റ് ചെയ്യുമ്പോള്‍ വഞ്ചിക്കപ്പെടുകയാണ് എന്ന തോന്നല്‍ ഒരിക്കല്‍ പോലും ഉണ്ടായിട്ടില്ല. അന്ന് തൊട്ട് ഇന്നുവരെ എന്റെ കൂടെ ശക്തിയുണ്ട് താരം പറഞ്ഞു.

സുരേഷേട്ടനെ പോലെ ഒരാള്‍ അവിടെ ബ്ലോക്ക് ചെയ്യുകയും വിളിച്ചു പറയുകയും ഒക്കെ ചെയ്തിട്ടും അതൊന്നും നടന്നില്ല. ഇന്നായിരുന്നെങ്കില്‍ നടന്നേനെ. മക്കള്‍ ഇതൊക്കെ ഇപ്പോഴാണ് അറിയുന്നത്. അതേസമയം ഒളിച്ചോടിപ്പോയ തന്നെ തിരയാന്‍ വീട്ടുക്കാര്‍ സുരേഷ് ഗോപിയുടെ സഹായം തേടിയതിനെ കുറിച്ച് ജോമോള്‍ സംസാരിച്ചു.

കേരളത്തില്‍ നിന്നും മുങ്ങിയ ഞങ്ങള്‍ പൊങ്ങിയത് മുംബൈയിലാണ്. ഞാന്‍ ചെന്നൈയിലാണ് എന്ന മെസ്സേജ് ആണ് ഇട്ടത്. അതുകൊണ്ടുതന്നെ സുരേഷേട്ടന്‍ ചെന്നൈയിലേക്ക് വിളിച്ചു പറഞ്ഞു. എന്നാല്‍ ഞാന്‍ മുംബൈയിലേക്ക് ആയിരുന്നു പോയത്. വിവാഹം കഴിഞ്ഞാണ് ഞങ്ങള്‍ തിരിച്ചെത്തിയത് ജോമോള്‍ പറഞ്ഞു.

 

Advertisement