ഇവന് ലുക്ക് മാത്രമേ ഉള്ളു കഴിവില്ല, നൂബിനെ കുറിച്ച് ബിന്നി

48

കുടുംബ വിളക്ക് എന്ന സീരിയല്‍ പ്രതീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് നൂബിന്‍ ജോണ്‍ ശ്രദ്ധിക്കപ്പെട്ടത്. ഈ പരമ്പരയ്ക്ക് ശേഷം ചെറിയൊരു ഗ്യാപ് നടന്‍ എടുത്തു. ഇപ്പോള്‍ സൂര്യ ടിവിയിലെ പുതിയ സീരിയലില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ്. സുന്ദരി എന്ന സീരിയലിലാണ് താരം എത്തുന്നത്.

Advertisements

പുതിയ സീരിയലിനെ കുറിച്ച് സംസാരിക്കവേ ഇവിടം വരെ എത്തിയതിനെക്കുറിച്ച് നടന്‍ പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു നടന്‍ ഇതേക്കുറിച്ച് സംസാരിച്ചത്. നൂബിന് ലുക്ക് മാത്രമേയുള്ളൂ കഴിവില്ല എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കുടുംബ വിളക്കിന് ശേഷം ഒന്ന് രണ്ട് സീരിയലുകളില്‍ നായകനായി വിളിച്ചിരുന്നു.

സീ കേരളത്തിലെ ഒരു സീരിയലില്‍ നായകനായി കമ്മിറ്റ് ചെയ്തത് കാരണം മറ്റു അവസരങ്ങളും വേണ്ട എന്ന് വയ്‌ക്കേണ്ടി വന്നു. എന്നാല്‍ ലൊക്കേഷനെ ചൊല്ലിയുള്ള പ്രശ്‌നത്തെത്തുടര്‍ന്ന് പ്രൊഡ്യൂസര്‍ പിന്മാറിയതോടെ സീരിയല്‍ ഉപേക്ഷിക്കപ്പെട്ടു. അതോടെ വര്‍ക്കില്ലാത്ത അവസ്ഥയായി. ആവശ്യത്തിന് പണം ബിന്നിയോട് കടം വാങ്ങുകയായിരുന്നു. അങ്ങനെയാണ് പുതിയ സീരിയല്‍ അവസരം ലഭിച്ചത്. ഒന്നുമറിയാതെ സീരിയല്‍ എത്തിയ ആളാണ് ഞാന്‍. പ്ലസ് വണ്ണില്‍ പഠിക്കുമ്പോള്‍ ഒരു കുട്ടിയോട് ഇഷ്ടം തോന്നിയിരുന്നു.

അവളെ ഇംപ്രെസ്സ് ചെയ്യിപ്പിക്കാന്‍ വേണ്ടിയാണ് നാടകത്തില്‍ അവസരം ചോദിച്ചുകയറിയത്. എന്നാല്‍ ഡയലോഗ് തെറ്റിപോയത് കൊണ്ട് ചീത്തപ്പേരുണ്ടായി. ഇതിനിടെ ഇവന് ലുക്ക് മാത്രമേയുള്ളൂ കഴിവ് ഉണ്ടായിരുന്നില്ല എന്ന് ഭാര്യ ബിന്നിയും പറഞ്ഞു. അതിനുശേഷം കുടുംബവിളക്കില്‍ എത്തിയതിനെക്കുറിച്ച് നൂബിന്‍ പറഞ്ഞു.

 

Advertisement