മമ്മൂട്ടിയുടെ ടര്‍ബോ എത്തുന്നു; പുതിയ അപ്‌ഡേറ്റ്

28

മലയാള സിനിമയിലെ താര രാജാവാണ് മമ്മൂട്ടി. മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ടര്‍ബോ. ആക്ഷന്‍ പാക്ഡ് എന്റര്‍ടെയ്‌നറാണ് ചിത്രം. ബിഗ് ബി ലുക്കിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്.

Advertisements

അടുത്തിടെ ടര്‍ബോയുടെ മ്യൂസിക് സെക്ഷന്റെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ചെറിയ പെരുന്നാള്‍ റിലീസായി ടര്‍ബോ എത്തുമെന്നായിരുന്നു നേരത്തെ വന്ന അഭ്യൂഹങ്ങള്‍. എന്നാല്‍ അത് നടന്നില്ല. നിലവില്‍ ബക്രീദ് റിലീസ് ആയി എത്തുമെന്നാണ് ചിലര്‍ ട്വീറ്റ് ചെയ്യുന്നത്. ജൂണില്‍ കമല്‍ഹാസന്റെ ഇന്ത്യന്‍2 എന്ന ചിത്രത്തോടൊപ്പം ടര്‍ബോ റിലീസ് ചെയ്യുമെന്ന് മറ്റു ചിലരും ട്വീറ്റ് ചെയ്തു. വൈകാതെ തന്നെ ടര്‍ബോ റിലീസ് വിവരം ഔദ്യോഗികമായി പുറത്തുവരും.

ടര്‍ബോയുടെ ടീസറും ഉടന്‍ പുറത്തുവരുമെന്നാണ് അനൗദ്യോഗിക വിവരം. ഇതിനൊപ്പം തന്നെ റിലീസ് വിവരവും ഉണ്ടാകും. എന്തായാലും മമ്മൂട്ടിയുടെ മാസ് ആക്ഷന്‍ കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍ ഏവരും.

 

Advertisement