കുതിച്ചുയര്‍ന്ന് ആടുജീവിതം; തിങ്കളാഴ്ചത്തെ കളക്ഷന്‍ റിപ്പോര്‍ട്ട്

152

മികച്ച പ്രതികരണമാണ് സിനിമ ആടുജീവിതത്തിന് ലഭിക്കുന്നത്. ബ്ലെസ്സി എന്ന സംവിധായകന്റെ 16 വര്‍ഷത്തെ കാത്തിരിപ്പിന് ഫലം കണ്ടു എന്ന് തന്നെ പറയാം. അതേസമയം പൃഥ്വിരാജ് നായകനായ ആടുജീവിതം സിനിമ കളക്ഷനില്‍ കുതിക്കുകയാണ്.

Advertisements

ആഗോളതലത്തില്‍ ആടുജീവിതം 116 കോടി രൂപയിലധികം നേടി. തിങ്കളാഴ്ചയും കേരളത്തില്‍ നിന്ന് മികച്ച കളക്ഷനാണ് ആടുജീവിതം നേടിയിരിക്കുന്നത്.

തിങ്കളാഴ്ച കേരളത്തില്‍ ആടുജീവിതം 2.10 കോടി രൂപയാണ് നേടിയതെന്നാണ് ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. കേരള ബോക്‌സ് ഓഫീസില്‍ 50.95 കോടി രൂപയും നേടിയിരിക്കുന്നു. എന്തായാലും നിലവിലെ സൂചനയനുസരിച്ച് 60 കോടി ക്ലബിലെത്താന്‍ പൃഥ്വിരാജിന്റെ ആടുജീവിതത്തിനാകുമെന്നാണ് സൂചനകള്‍.

അതേസമയം പൃഥ്വിരാജ് നജീബ് എന്ന കഥാപാത്രത്തെ അതിമനോഹരമായി സ്‌ക്രീനില്‍ എത്തിച്ചു. അതേസമയം ആടുജീവിതം റിലീസ് ചെയ്തത് മുതല്‍ സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യം വന്നു. അതിനുള്ള ് മറുപടിയും ബ്ലസി പറഞ്ഞു.

 

 

 

Advertisement