Home Entertainment Celebrities

ആ ബന്ധം എന്റെ കാഴ്ചപ്പാടുകളെല്ലാം മാറ്റിമറിച്ചു, ഗൗതം കാര്‍ത്തിക്കുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി മഞ്ജിമ മോഹന്‍, വിവാഹം ഉടന്‍

388

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ കളിയൂഞ്ഞാല്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് ബാലതാരമായി എത്തിയ താരമാണ് മഞ്ജിമ മോഹന്‍. പ്രശസ്ത ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെയും കലാമണ്ഡലം ഗിരിജയുടേയും മകളായ മഞ്ജിമ ഇപ്പോള്‍ ആരാധകര്‍ക്ക് ഏറെ ഇഷ്ടമുള്ള നായക നടിയാണ്.

കളിയൂഞ്ഞാലിന് ശേഷം മയില്‍പീലിക്കാവ്, സാഫല്യം, പ്രിയം, തെങ്കാശിപട്ടണം, മധുരനൊമ്പരക്കാറ്റ്, സുന്ദരപുരുഷന്‍, താണ്ഡവം എന്നീ ചിത്രങ്ങളിലും താരം ബാലതാരമായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. പിന്നീട് മലയാളത്തിന്റെ യുവനനടന്‍ നിവിന്‍ പോളി നായകനായ ഒരു വടക്കന്‍ സെല്‍ഫിയിലൂടെ മലയാളത്തില്‍ നായികയായി മഞ്ജിമ അരങ്ങേറി.

Advertisements

തുടര്‍ന്ന് തമിഴ്, തെലുങ്ക് ഭാഷകളിലും തിളങ്ങിയിരുന്നു നടി. അതിന് ശേഷം മിഖായേല്‍ എന്ന ചിത്രത്തിലും നിവിന്‍ പോളിയുടെ നായികയായി. തമിഴിലെ ക്ലാസ്സിക് സംവിധായകന്‍ ഗൗതം മേനോന്റെ അച്ചം യെന്‍പത് മടമയടായിലൂടെ തമിഴില്‍ അരങ്ങേറി.

Also Read: ആര്‍ത്തവ സമയത്തെല്ലാം കഠിനമായ വേദന, മരുന്നുകള്‍ കഴിച്ചിട്ടൊന്നും സുഖമായില്ല, ഒടുവില്‍ രക്ഷകനായത് മോഹന്‍ലാല്‍, നടി ലിയോണ പറയുന്നു

വിഷ്ണു വിശാലിന്റെ എഫ്ഐആറിലും വിജയ് സേതുപതിയുടെ തുഗ്ലക് ദര്‍ബാറിലും അഭിനയിച്ച മഞ്ജിമ ഗൗതം കാര്‍ത്തിക് നായകനായ ദേവരാട്ടത്തിലാണ് ഒടുവില്‍ അഭിനയിച്ചത്. ഇപ്പോഴിതാ മഞ്ജിമ പ്രണയത്തിലാണെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.

നടന്‍ ഗൗതം കാര്‍ത്തിക്കുമായാണ് മഞ്ജിമ പ്രണയത്തിലായിരിക്കുന്നത്. ഗൗതമുമായുള്ള ബന്ധത്തെക്കുറിച്ച് ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി വെളിപ്പെടുത്തിയത്. താന്‍ ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ട് നില്‍ക്കുമ്പോള്‍ കാവല്‍ മാലാഖയായി വന്ന ആളാണ് ഗൗതമെന്ന് മഞ്ജിമ പറഞ്ഞു.

Also Read: വളരെ മാന്യമായി ജോലി ചെയ്തിരുന്ന എന്റെ പേരില്‍ കേസ് കൊടുത്തു, എന്നാല്‍ ഞാന്‍ പേടിക്കുമെന്ന് കരുതിയ അവര്‍ക്ക് തെറ്റി, ഡിംപിള്‍ റോസിന്റെ അമ്മ പറയുന്നു

ഗൗതം കാര്‍ത്തിക്കുമായുള്ള ആ ബന്ധം തന്റെ കാഴ്ചപ്പാടുകളെല്ലാം മാറ്റിമറിച്ചെന്നും മഞ്ജിമ കൂട്ടിച്ചേര്‍ത്തു. നേരത്തെ മഞ്ജിമയുമായുള്ള പ്രണയം ഗൗതമും തുറന്നുപറഞ്ഞിരുന്നു. ഇരുവരും ദേവരാട്ടം എന്ന ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ വച്ചാണ് പ്രണയത്തിലായത്.

Advertisement