ഒരിക്കലും മറക്കാന്‍ പറ്റാത്ത ദിവസം, അവിടുന്ന് വര്‍ഷങ്ങള്‍ ഒരുപാട് മുന്നോട്ടു പോയി; മഞ്ജു പത്രോസ്

91

ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും സജീവം ആണ് മഞ്ജു സുനിച്ചന്‍. താരം സീരിയലില്‍ ആയിരുന്നു ആദ്യം അഭിനയച്ചത്, പിന്നീട് സിനിമയിലേക്ക് നടി എത്തി. ഇതിനോടകം ശ്രദ്ധിക്കപ്പെടുന്ന നിരവധി ചിത്രത്തില്‍ മഞ്ജു അഭിനയിച്ചു. താരം പങ്കുവെക്കുന്ന പോസ്റ്റെല്ലാം ശ്രദ്ധനേടാറുണ്ട്. ഇപ്പോള്‍ മകന്റെ പിറന്നാള്‍ ദിനത്തില്‍ നടി പങ്കിട്ട പോസ്റ്റ് ആണ് വൈറല്‍ ആവുന്നത്.

Advertisements

“നവംബർ 9th… ഒരിക്കലും മറക്കാൻ പറ്റാത്ത ദിവസം… ഓപ്പറേഷൻ തീയറ്ററിൽ പാതി മയക്കത്തിൽ കണ്ട നെറ്റിചുളുങ്ങി നനഞ്ഞ കണ്ണുതുറക്കാത്ത ഒരു കുഞ്ഞു മുഖം…കരയുകയാണ്… പുതിയ സ്ഥലം അറിയാതെ…അവിടുന്ന് വർഷങ്ങൾ ഒരുപാട് മുന്നോട്ടു പോയി… ഇന്ന് എന്റെ കുഞ്ഞിന് 17വയസ്സ്… എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹങ്ങളും അവനു വേണം… Happy birthday ponna…” എന്നാണ് മകനൊപ്പമുള്ള ചിത്രം പങ്കുവച്ച് മഞ്ജു എഴുതിയിരിക്കുന്നത്.

also read
ഓൺസ്‌ക്രിനീലെ താരങ്ങളുടെ യഥാർഥ പങ്കാളികൾ ഇവരാണ്; ഓഫ്‌സ്‌ക്രീനിൽ താരങ്ങളെ കണ്ട് അത്ഭുതപ്പെട്ട് പ്രേക്ഷകരുംഅതേസമയം ഇന്ന് അഭിനയത്തില്‍ സജീവം ആണ് മഞ്ജു. 2013ല്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്ത നോര്‍ത്ത് 24 കാതം എന്ന ചിത്രത്തില്‍ അഭിനയിച്ചു മഞ്ജു .

പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അവതരിപ്പിച്ചു. കമ്മട്ടിപ്പാടം, ജിലേബി, തൊട്ടപ്പന്‍, മഹേഷിന്റെ പ്രതികാരം തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.

 

Advertisement