ഓൺസ്‌ക്രിനീലെ താരങ്ങളുടെ യഥാർഥ പങ്കാളികൾ ഇവരാണ്; ഓഫ്‌സ്‌ക്രീനിൽ താരങ്ങളെ കണ്ട് അത്ഭുതപ്പെട്ട് പ്രേക്ഷകരും

408

സീരിയലുകൾ അന്നതമായി നീളുന്നതുകൊണ്ട് തന്നെ പ്രേക്ഷകർക്ക് സീരിയൽ താരങ്ങളെല്ലാം സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെ ചിരപരിചിതരാകും. അവരുടെ സന്തോഷങ്ങളിലും ദുഃഖങ്ങളിലും പങ്കുചേരുന്ന പക്ഷ്രേികർ പലപ്പോഴും സീരിയലിൽ താരങ്ങൾ അഭിനയിക്കുകയാണെന്നത് പോലും മറക്കും.

ഇത്തരത്തിൽ ഓൺസ്‌ക്രീനിലെ ജോഡികളെ കാണുമ്പോൾ യഥാർഥത്തിൽ ജീവിതത്തിലും ഇവർ ജോഡികളാണെന്നാണ് മിക്കവരും കരുതുക. ഇതൊരു അതിശയോക്തിയല്ല. സീരിയിലിനോട് പ്രേക്ഷകർക്ക് അത്രമാത്രം അടുപ്പവുമുള്ളതുകൊണ്ട് സംഭവിക്കുന്നതാണ്.

Advertisements

ഇപ്പോഴിതാ മലയാളത്തിലെ വിവിധ ഹിറ്റ് സീരിയലിലെ നായകൻമാരുടെ യഥാർഥ ഭാര്യമാരുടെ പേരു വിവരങ്ങൾ പുറത്തുവരികയാണ്. ഏഷ്യാനെറ്റിലെ ഏറ്റവും ആരാധകരുള്ള ഗീതാഗോവിന്ദം എന്ന സീരിയലിലെ നായകനാണ് സാജൻ സൂര്യ. ബിസിനസ് പ്രമുഖനായ ഗോവിന്ദ് മാധവായി സീരിയലിൽ അഭിനയിച്ച് തകർക്കുന്ന ഗോവിന്ദിന്റെ ഭാര്യയാണ് ഗീതാഞ്ജലി എന്നഗീതു.

ALSO READ- സിനിമയുടെ റിലീസിന് ശേഷം വിവാഹം! പ്രണയം വീട്ടിൽ പറഞ്ഞതല്ല അവർ കണ്ടു പിടിച്ചു; പിന്നെ വീട്ടുകാർ തമ്മിൽ സംസാരിച്ചു: വെളിപ്പെടുത്തി കാളിദാസ് ജയറാം

യുവ നടിയായ ബിന്നി സെബാസ്റ്റ്യനാണ് ഗീതുവായി എത്തുന്നത്. അതേസമയം, യഥാർഥ ജീവിതത്തിൽ സാജൻ സൂര്യയുടെ ഭാര്യ വിനീത സാജൻ ആണ്. നായിക ബിന്നി സെബാസ്റ്റ്യന്റെ ഭർത്താവ് സീരിയൽ നായകനായി തിളങ്ങി നിൽക്കുന്ന നൂബിൻ ജോണിയും ആണ്.

അതേസമയം, സാജൻ സൂര്യയെ പോലെ തന്നെ വർഷങ്ങളായി സീരിയൽ രംഗത്ത് തിളങ്ങി നിൽക്കുന്ന നടനാണ് ശരത് ദാസ്. ബാലനും രമയും എന്ന മഴവിൽ മനോരമ സീരിയലിലാണ് ശരദ് ദാസ് ഇപ്പോൾ വേഷമിടുന്നത്. ശരത് ദാസിന്റെ ജീവിത പങ്കാളി യഥാർഥത്തിൽ മഞ്ജു ശരത് ആണ്.

ALSO READ- ‘പ്രശ്‌നങ്ങൾക്കിടയിൽ ആയിരുന്നു ജീവിതം; നടനാണെന്ന് പോലും അന്ന് മറന്നുപോയി, തലയ്ക്ക് അടി കിട്ടിയതു പോലെയായിരുന്നു’; ഒരുപാട് സമയമെടുത്തെന്ന് ദിലീപ്

മഞ്ജു അഭിമുഖങ്ങളിൽ ശരത്തിനൊപ്പം എത്താറുള്ളതുകൊണ്ട് തന്നെ പ്രേക്ഷകർക്ക് സുപരിചിതയാണ്.

സൂര്യ ടിവിയിലെ സുന്ദരി എന്ന സീരയിലിലെ നായകനാണ് യുവ കൃഷ്ണ. ഭാര്യ മൃദുല വിജയ്‌യും സീരിയൽ നടിയാണ്.

ശിവാഞ്ജലി എന്ന പേരിൽ പ്രേക്ഷകർ ആഘോഷിക്കുന്ന ജോഡികളാണ് സാന്ത്വനത്തിൽ ശിവനായി എത്തുന്ന സജിൻ ടി പിയും അഞ്‌ലിയായ ഗോപിക അനിലും. നമ്മൾ സീരിയലിൽ അഭിനയിക്കുന്ന അരുൺ ഘോഷിന്റെ ഭാര്യയുടെ പേര് പ്രിയ എന്നാണ്.

സജിന്റെ ഭാര്യ സിനിമാതാരമായി ശ്രദ്ധയാകർഷിച്ച ഷഫ്‌നയാണ്. കുടുംബവിളക്ക്, കനൽപ്പൂവ് സീരിയലുകളിലെ താരമായ നവീൻ അറയ്ക്കലിന്റെ യഥാർഥ ഭാര്യയുടെ പേര് സിനി നവീൻ എന്നാണ്. പത്തരമാറ്റ് എന്ന ഒരു ഹിറ്റ് സീരിയലിലെ വിഷ്ണു വി നായരുടെ ഭാര്യയുടെ പേര് കാവ്യ എന്നാണ്.

കലാഭവൻ മണിയുടെ മരണ കാരണം വെളിപ്പെടുത്തി പോലീസ് ഉദ്യോഗസ്ഥൻ..

Advertisement