Home Entertainment Celebrities

രണ്ട് സീരിയസ് റിലേഷന്‍ഷിപ്പുകളുണ്ടായിട്ടുണ്ട്, പഴയപോലെ നാടകത്തിന് ഇനി സമയമില്ല, വിവാഹനിശ്ചയം ആഡംബരമായി നടത്തും, മനസ്സുതുറന്ന് ദിയ കൃഷ്ണ

174

നടന്‍ കൃഷ്ണകുമാറിന്റെ കുടുംബം സോഷ്യല്‍മീഡിയയില്‍ അറിയപ്പെടുന്നവരാണ്. മക്കളെല്ലാം ഇതിനകം തന്നെ താരങ്ങളായി മാറിക്കഴിഞ്ഞവരാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് എല്ലാവരും.

Advertisements

പാട്ടും ഡാന്‍സുമൊക്കെയായി ഇവര്‍ പോസ്റ്റ് ചെയ്യുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. യൂ ട്യൂബ് വീഡിയോകളിലൂടെയും അല്ലാതെയും ആണ് പ്രേക്ഷകരുടെ ഇഷ്ടം കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകള്‍ ദിയ നേടിയെടുത്തത്. സോഷ്യല്‍ മീഡിയയിലെ താരമാണ് ദിയ.

Also Read: ഓൺസ്‌ക്രിനീലെ താരങ്ങളുടെ യഥാർഥ പങ്കാളികൾ ഇവരാണ്; ഓഫ്‌സ്‌ക്രീനിൽ താരങ്ങളെ കണ്ട് അത്ഭുതപ്പെട്ട് പ്രേക്ഷകരും

ബിഗ് സ്‌ക്രീനില്‍ മുഖം കാണിച്ചില്ലെങ്കിലും അഭിനയത്തില്‍ തിളങ്ങാനാവുമെന്ന് ദിയയും തെളിയിച്ചിരുന്നു. ഡബ്‌സ്മാഷും ഡാന്‍സ് വീഡിയോകളുമായാണ് ദിയ എത്താറുള്ളത്. അടുത്തിടെയായിരുന്നു ബോയ്ഫ്രണ്ട് വൈഷ്ണവുമായി ദിയ ബ്രേക്കപ്പായത്.

ഇപ്പോഴിതാ തന്നെ കുറിച്ച് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന കിംവദന്തികളില്‍ പ്രതികരിച്ച് തന്റെ യൂട്യൂബ് ചാനലില്‍ പഹഖ്ുവെച്ച വീഡിയോയിലൂടെ രംഗത്തെത്തിയിരിക്കുകയാണ് ദിയ. രഹസ്യമായി ദിയ വിവാഹനിശ്ചയം നടത്തിയെന്നായിരുന്നു ആദ്യത്തെ കിംവദന്തി.

Also Read: ‘പ്രശ്‌നങ്ങൾക്കിടയിൽ ആയിരുന്നു ജീവിതം; നടനാണെന്ന് പോലും അന്ന് മറന്നുപോയി, തലയ്ക്ക് അടി കിട്ടിയതു പോലെയായിരുന്നു’; ഒരുപാട് സമയമെടുത്തെന്ന് ദിലീപ്

താന്‍ സോഷ്യല്‍മീഡിയയില്‍ ഒത്തിരി ആക്ടീവായിട്ടുള്ള ആളാണ്. തന്റെ വിവാഹനിശ്ചയം എങ്ങാനും കഴിഞ്ഞിരുന്നുവെങ്കില്‍ അതൊരു പത്ത് വീഡിയോയാക്കി യൂട്യൂബില്‍ ഇടില്ലേ എന്നും എല്ലാവരെയും വെറുപ്പിക്കില്ലേ എന്നും തന്റെ വിവാഹനിശ്ചയം ഒരിക്കലും രഹസ്യമാക്കി വെക്കില്ലെന്നും ദിയ പറഞ്ഞു.

എന്തായാലും ആഡംബരമായിട്ടായിരിക്കും നടത്തുക. സോഷ്യല്‍മീഡിയയില്‍ ഇട്ടിരിക്കുമെന്നും പ്രണയത്തിലായാലും നിശ്ചയം ആയാലും പബ്ലിക്കാക്കുമെന്നും പഴയ പോലെ നാടകത്തിന് സമയവും ഊര്‍ജവുമില്ലെന്നും തവന്നെ കാണുമ്പോള്‍ ആദ്യം ജാഡയായിട്ടാണ് തോന്നുകയെന്നും പക്ഷേ അടുത്തറിഞ്ഞാല്‍ മാറിക്കോളുമെന്നും താരം പറയുന്നു.

മുന്‍കാമുകന്മാരെ കുറിച്ചും ദിയ സംസാരിക്കുന്നുണ്ട്. തനിക്ക് രണ്ട് സീരിയസ് റിലേഷന്‍ഷിപ്പുകളാണുണ്ടായിരുന്നത്. താന്‍ മനസ്സില്‍ വെറുപ്പ് സൂക്ഷിക്കാത്ത ആളായതുകൊണ്ട് അവരൊക്കെ ഇപ്പോഴും സംസാരിക്കാന്‍ വന്നാല്‍ താന്‍ സംസാരിക്കുമെന്നും സൗഹൃദം എപ്പോഴും ഉണ്ടാവുമെന്നും ദിയ പറയുന്നു.

Advertisement