ഒരു പെണ്ണിനൊപ്പമുള്ള ഫോട്ടോയിട്ടാല്‍ പെണ്ണുപിടി എന്ന് പറയുന്നു, ഇതിനൊക്കെ എങ്ങനെ കഴിയുന്നു, നമിച്ചു, തുറന്നടിച്ച് ഗോപി സുന്ദര്‍

154

മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിയാകനും ഗായകനുമാണ് ഗോപി സുന്ദര്‍. മലയാളത്തിന്റെ പ്രിയ ഗായിക അമൃത സുരേഷുമായുള്ള ഗോപിസുന്ദറിന്റെ വിവാഹം വലിയ വാര്‍ത്ത ആയിരുന്നു. വര്‍ഷങ്ങളായി ഗായിക അഭയ ഹിരണ്‍മയിയും ആയി ലിവിങ് ടുഗദര്‍ ജീവിതം നയിച്ചതിന് ശേഷം ഇരുവരും വേര്‍പിരിയുകയായിരുന്നു.

Advertisements

അതിന് ശേഷമായാണ് ഗോപി സുന്ദറിന്റെ ജീവിതത്തിലേക്ക് അമൃത സുരേഷ് എത്തിയത്. അതിനും മുമ്പ് ഭാര്യ പ്രിയയെയും രണ്ടുമക്കളേയും തഴഞ്ഞാ യിരുന്നു ഗോപി സുന്ദര്‍ അഭയ ഹിരണ്‍മയിയുമായി അടുത്തത്. അമൃതാ സുരേഷ് ആവട്ടെ നടന്‍ ബാലയും ആയുള്ള വിവാഹ ബന്ധം വേര്‍പിരിഞ്ഞതിന് ശേഷമാണ് ഗോപി സുന്ദറുമായി അടുത്തത്.

Also Read: രണ്ട് സീരിയസ് റിലേഷന്‍ഷിപ്പുകളുണ്ടായിട്ടുണ്ട്, പഴയപോലെ നാടകത്തിന് ഇനി സമയമില്ല, വിവാഹനിശ്ചയം ആഡംബരമായി നടത്തും, മനസ്സുതുറന്ന് ദിയ കൃഷ്ണ

എന്നാല്‍ ഈ ബന്ധവും വേര്‍പിരിഞ്ഞുവെന്നും ഗോപി സുന്ദര്‍ മറ്റൊരു പ്രണയത്തിലാണെന്നും തരത്തിലുള്ള വാര്‍ത്തകള്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ തനിക്കെതിരെ ഉയരുന്ന വ്യാജപ്രചരണങ്ങളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗോപി സുന്ദര്‍.

ഇവിടെ ആരും ആരെയും ചതിച്ചിട്ടില്ല. എല്ലാവരും സന്തോഷകരമായി മുന്നോട്ട് പോകുകയാണെന്നും ആര്‍ക്കും കംപ്ലെയിന്റ് ഇല്ലെന്നും നിങ്ങള്‍ക്കൊന്നും വേറെ പണിയില്ലേ എന്നും ഗോപി സുന്ദര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലൂടെ ചോദിക്കുന്നു.

Also Read: സിനിമയുടെ റിലീസിന് ശേഷം വിവാഹം! പ്രണയം വീട്ടിൽ പറഞ്ഞതല്ല അവർ കണ്ടു പിടിച്ചു; പിന്നെ വീട്ടുകാർ തമ്മിൽ സംസാരിച്ചു: വെളിപ്പെടുത്തി കാളിദാസ് ജയറാം

ഒരാളുമായി ഒരു ഫോട്ടോ പോസ്റ്റ് ചെയ്താല്‍ അതിനെ പെണ്ണുപിടി എന്ന കാര്യമായി കാണാന്‍ എങ്ങനെ നിങ്ങള്‍ക്ക് കഴിയുന്നുവെന്നും നമിക്കുന്നുവെന്നും അരി തീര്‍ന്നെങ്കില്‍ അണ്ണന്മാര്ക്ക് മാസം അരി താന്‍ വാങ്ങിത്തരാമെന്നും ഗോപി സുന്ദര്‍ കുറിച്ചു.

Advertisement