Home Entertainment Celebrities

സിനിമയുടെ റിലീസിന് ശേഷം വിവാഹം! പ്രണയം വീട്ടിൽ പറഞ്ഞതല്ല അവർ കണ്ടു പിടിച്ചു; പിന്നെ വീട്ടുകാർ തമ്മിൽ സംസാരിച്ചു: വെളിപ്പെടുത്തി കാളിദാസ് ജയറാം

142

മലയാളികളുടെ മാതൃകാ താരദമ്പതികളായ പാർവതിയുടെയും ജയറാമിന്റേയും മകനായ കാളിദാസ് ജയറാം തെന്നിന്ത്യൻ സിനിമാ ആ പ്രിയതാരമാണ്. മാതാ പിതാക്കളുടെ പാതയിലൂടെ തന്നെ സിനിമയിലെത്തിയ കാളിദാസ് മലയാളത്തിലും തമിഴിലുമെല്ലാം ഇന്ന് നിറ സാന്നിധ്യമാണ്.

തമിഴിൽ പാവ കഥൈകൾ എന്ന ചിത്രത്തിലെ സത്താറായി എത്തി താരം കയ്യടി നേടിയിരുന്നു കാളിദാസ്. പിന്നാലെ വന്ന സിനിമകളെല്ലാം തന്നെ മിന്നും വിജയങ്ങളായി മാറുകയും ചെയ്തു.

Advertisements

ഇതിനിടെ താരം പ്രണയത്തിലാണെന്ന പ്രചാരണവും ശക്തമായിരുന്നു. മോഡലായ തരിണി കലിംഗരായരാണ് കാളിദാസിന്റെ പ്രണയിനി. വിശേഷ ദിവസങ്ങളിൽ ജയറാമിന്റെ വീട്ടിലേക്ക് തരിണി എത്താറുണ്ട്. ഒന്നിച്ചുള്ള ഓണാഘോഷത്തിന്റെ ചിത്രങ്ങളും വൈറലായിരുന്നു. ജയറാമിന്റെ കുടുംബത്തിൽ നടന്ന വിവാഹത്തിലും തരിണി സജീവമായി പങ്കെടുത്തിരുന്നു. ദുബായിലും ലണ്ടനിലും വെക്കേഷൻ ആസ്വദിക്കുന്ന ഇരുവരുടേയും ചിത്രങ്ങൾ എത്തിയതും ആരാധകർ ആഘോഷമാക്കിയിരുന്നു.

ALSO READ- ‘പ്രശ്‌നങ്ങൾക്കിടയിൽ ആയിരുന്നു ജീവിതം; നടനാണെന്ന് പോലും അന്ന് മറന്നുപോയി, തലയ്ക്ക് അടി കിട്ടിയതു പോലെയായിരുന്നു’; ഒരുപാട് സമയമെടുത്തെന്ന് ദിലീപ്

ഇപ്പോഴിതാ വാർത്തകളിൽ നിറയുന്നതിനിടെ സന്തോഷ വാർത്ത അറിയിച്ചിരിക്കുകയാണ് കാളിദാസ്. തന്റെ പുതിയ സിനിമയായ രജനിയുടെ പ്രൊമോഷനെത്തിയപ്പോഴാണ് താരം ഉടനെ വിവാഹിതനായേക്കാം എന്ന സന്തോഷ വാർത്ത പങ്കിട്ടത്.

ജാംഗോ സ്‌പേസ് ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം തരുണിയും താനും പ്രണയത്തിലാണെന്ന് തുറന്ന് പറയുകയാണ്. തങ്ങളിരുവരും പൊതുസുഹൃത്തുക്കളിൽ നിന്നുമാണ് പരിചയപ്പെടുന്നത്. അവളുമായി സംസാരിക്കുമ്പോൾ തനിക്ക് പ്രത്യേകിച്ച് തുടക്കമൊന്നും വേണ്ട. അങ്ങനൊരു കെമിസ്ട്രി ഉണ്ടെന്ന് മനസിലായെന്ന് കാളിദാസ് പറയുന്നു.

ALSO READ- ‘കണ്ണൂർ സ്‌ക്വാഡ് റിലീസിന് മുൻപ് നിന്നെ എന്റെ വീട്ടിൽ പൂട്ടിയിടും റിസൾട്ട് കഴിഞ്ഞിട്ടേ വിടുള്ളൂ’, മമ്മൂട്ടി പറഞ്ഞത് പേടിപ്പിച്ചെന്ന് വെളിപ്പെടുത്തി റോണി ഡേവിഡ്

ഇതോടെയാണ് ഇഷ്ടത്തിലായത്. പ്രണയം വീട്ടിൽ പറഞ്ഞതല്ല അവരായിട്ട് കണ്ടു പിടിച്ചതാണ്. അതിന് ശേഷം തന്റെ മാതാപിതാക്കൾ തരുണിയുടെ ഡാഡിയെ കാണാൻ പോവുകയായിരുന്നെന്നും കാളിദാസ് പറഞ്ഞു. പിന്നീട് വീട്ടുകാർ തമ്മിൽ തീരുമാനിക്കുകയും ഈ ബന്ധത്തിൽ എല്ലാവർക്കും സന്തോഷമാവുകയും ചെയ്യുകയായിരുന്നു എന്നും കാളിദാസ് പറയുന്നു.

താൻ അങ്ങനെയാണ് റിലേഷൻഷിപ്പുമായി മുന്നോട്ട് പോയത്. എന്നാൽ വിവാഹത്തെ പറ്റി പ്രത്യേകിച്ച് ഒന്നും പ്ലാൻ ചെയ്തിട്ടില്ല. തന്റെ ജീവിതത്തിൽ ഇതുവരെ പ്ലാൻ ചെയ്ത കാര്യങ്ങളൊന്നും നടന്നിട്ടില്ലെന്നും കാളിദാസ് വെളിപ്പെടുത്തി.

തന്റെ രജനി എന്ന ഈ സിനിമ പോലും അങ്ങനെയായിരുന്നു. ഒരു സമയത്ത് കൊവിഡ് കാരണം ഈ പടം ഇനി നടക്കില്ലെന്നൊരു സാഹചര്യം വന്നു. ഷൂട്ട് ചെയ്യാനൊക്കെ ബുദ്ധിമുട്ടിയിരുന്നു.

പിന്നെ എല്ലാം കഴിഞ്ഞ് സിനിമയിപ്പോൾ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ഇതൊന്നും പ്ലാൻ ചെയ്തിട്ട് നടന്നതല്ല. അങ്ങനെയാണ് വിവാഹമെന്നും ചിലപ്പോൾ ഈ സിനിമ റിലീസ് ചെയ്തതിന് ശേഷം വിവാഹമുണ്ടായേക്കാം എന്നുമാണ് താരപുത്രന്റെ വാക്കുകൾ.

Advertisement