‘കണ്ണൂർ സ്‌ക്വാഡ് റിലീസിന് മുൻപ് നിന്നെ എന്റെ വീട്ടിൽ പൂട്ടിയിടും റിസൾട്ട് കഴിഞ്ഞിട്ടേ വിടുള്ളൂ’, മമ്മൂട്ടി പറഞ്ഞത് പേടിപ്പിച്ചെന്ന് വെളിപ്പെടുത്തി റോണി ഡേവിഡ്

114

മലയാളത്തിലെ സൂപ്പർ സ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ പുതിയ ചിത്രം കണ്ണൂർ സ്‌ക്വാഡ് തിയ്യേറ്ററുകളിലെത്തിയത്. നവാഗതനായ റോബി വർഗീസ് രാജാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയ്യേറ്ററുകളിൽ ഇപ്പോഴും ലഭിക്കുന്നത്. സിനിമയുടെ തിരക്കഥ റോണി ഡേവിഡ് രാജിന്റേതാണ്. റോബിയും റോണിയും സഹോദരന്മാരുമാണ്.

ഇപ്പോഴിതാ സിനിമ പ്രേക്ഷകർ ഏറ്റെടുത്തതിന്റെ സന്തോഷം ചെറുതൊന്നുമല്ലെന്ന് പറയുകയാണ് റോണി പറയുന്നത്. ഫിലിം കമ്പാനിയൻ സൗത്തിന് നൽകിയ അഭിമുഖത്തിൽ സിനിമ റിലീസിന് മുൻപ് താൻ അനുഭവിച്ച ടെൻഷനെ കുറിച്ചുമൊക്കെ റോണി സംസാരിക്കുകയാണ് റോണി.

Advertisements

മമ്മൂക്കയുടെ കൂടെ ഇത്രയേറെ ദിവസം പങ്കിടാൻ കഴിഞ്ഞത് തന്നെ വലിയ സന്തോഷമാണ്. ഞാൻ എഴുതിയ കുറേ കാര്യങ്ങൾ നല്ല കുറേ നടന്മാർ അഭിനയിക്കുന്നത് കണ്ടെന്നും റോണി സന്തോഷത്തോടെ പറയുന്നു. പ്രോസസ് എല്ലാം കഴിഞ്ഞു. ഇനിയിപ്പോൾ ഇതെന്താവുമെന്ന് ആലോചിച്ച് ഉറക്കമില്ലാത്ത കുറേ രാത്രികൾ ഉണ്ടായിരുന്നെന്നും താരം വെളിപ്പെടുത്തി.

ALSO READ- ആർഡിഎക്‌സ് സംവിധായകനെന്ന് പറഞ്ഞു സംസാരിച്ചു! ആർഡിഎക്‌സ് കണ്ട് കമൽഹാസൻ വിളിച്ചു; വല്ലാത്തൊരു മൊമെന്റായിരുന്നു: നഹാസ് ഹിദായത്ത്

പോസ്റ്റ് പ്രൊഡക്ഷൻ വർക്ക് നടക്കുമ്പോൾ തന്നെ ഇത് എങ്ങനെയാണ് വരാൻ പോകുന്നതെന്ന ടെൻഷൻ ഉണ്ടായിരുന്നു. ”മമ്മൂക്ക തന്നെ തമാശയായി എന്നോട് പറഞ്ഞിരുന്നു, തലേദിവസം ഞാൻ നിന്നെ എന്റെ വീട്ടിൽ പൂട്ടിയിടും റിസൾട്ട് കഴിഞ്ഞിട്ടേ വിടുള്ളൂ എന്ന്.” മമ്മൂട്ടി പറഞ്ഞതിനെ കുറിച്ച് റോണി പറഞ്ഞതിങ്ങനെ.

അതേസമം, ഇത് തമാശക്കാണ് പറഞ്ഞതെങ്കിലും അതൊക്കെ കേട്ടപ്പോൾ പേടി തോന്നിയിരുന്നെന്ന് പറയുകയാണ് റോണി. എത്ര നെഗറ്റീവ് കഥാപാത്രമാണെങ്കിലും അത് ആളുകളെ ഇഷ്ടപ്പടുത്തുക എന്നതിനേക്കാൾ തിരക്കഥയെ കുറിച്ചാണ് ആലോചിച്ചത്. എൻഡിങ്ങിനെ കുറിച്ചൊക്കെയായിരുന്നു ചിന്തയെന്നും താരം വിശദീകരിച്ചു.

ALSO READ- ‘അഹാനയുടെ മുഖത്ത് അഹങ്കാരത്തിന്റെ ഭാവം’; വിനയം വരുത്തണമെന്ന് ഉപദേശിച്ച് കമന്റ്; വായടപ്പിച്ച് അഹാന കൃഷ്ണയും!

സിനിമയിൽ നാല് പേർ ആർമി പോലെ ഫോം ചെയ്ത് പോകുമ്പോൾ ഒരാൾ ട്രബിൾ മേക്കറാക്കുന്നു. എന്തുകൊണ്ട് അയാൾ അങ്ങനെ ആയി, അഴിമതി നടത്തി എന്നത് കഥയിൽ പറഞ്ഞിട്ടുണ്ട്. പല ഇഷ്യൂസ് ഇയാൾ നേരിടുന്നുണ്ട്. ഒരു ലിമിറ്റ് കഴിഞ്ഞപ്പോൾ കൂടെയുള്ള ആൾ ചവിട്ടിയപ്പോൾ അയാൾക്ക് താങ്ങാനായില്ലെന്നും റോണി വഇശദീകരിച്ചു.

പലരും ഈ പടം ഇറങ്ങുന്ന സമയത്ത് കുറേ പേർ തീരൻ അധികാരമൊൻട്രുമായി കംപയർ ചെയ്തു. അങ്ങനെയൊരു കംപാരിസൺ വരുമെന്ന് തനിക്കും അറിയാമായിരുന്നെന്നും റോണി പറഞ്ഞു.

ഒരു അഭിമുഖത്തിൽ ഒരാൾ ചോദിച്ചു, മാരി സെൽവരാജിന്റെ തീരൻ അധികാരമൊൻട്രുമായി ഇതിന് സാമ്യമുണ്ടല്ലോ എന്ന്. സംവിധായകന്റെ പേര് പോലും തെറ്റിച്ചാണ് അദ്ദേഹം പറഞ്ഞത്. അന്ന് താൻ സംവിധായകൻ എച്ച് വിനോദാണ് എന്ന് തിരുത്തി. പലരും അതുപോലും അറിയാതെയാണ് ചോദിക്കുന്നത്. ചോദിക്കുമ്പോൾ നമ്മൾ അതെങ്കിലും പഠിക്കണ്ടേയെന്നും റോണി പറഞ്ഞു.

എന്തെങ്കിലുമൊരു കുറവ് പറയണമല്ലോ അല്ലാതെ സമാധാനം വരില്ല. അതിൽ ഡിവൈഎസ്പി തീരനാണ്. അദ്ദേഹം പവർഫുൾ ആയ കഥാപാത്രമാണ്. ഇതിൽ എഎസ്പിയും ടീമുമാണ്. മമ്മൂക്കയുടേത് അത്ര പവറില്ലാത്ത ഒരു ഉദ്യോഗസ്ഥന്റെ കഥാപാത്രമാണ്. പിന്നെ മമ്മൂക്ക, അദ്ദേഹം എന്തും ഗംഭീരമാക്കുന്ന നടനാണല്ലോയെന്നും റോണി പറയുന്നു.

Advertisement