ആർഡിഎക്‌സ് സംവിധായകനെന്ന് പറഞ്ഞു സംസാരിച്ചു! ആർഡിഎക്‌സ് കണ്ട് കമൽഹാസൻ വിളിച്ചു; വല്ലാത്തൊരു മൊമെന്റായിരുന്നു: നഹാസ് ഹിദായത്ത്

69

ഓണം റിലീസായി എത്തി മുൻനിര ചിത്രങ്ങളെയെല്ലാം തൂക്കി അടിച്ചാണ് ആർഡിഎക്‌സ് വിജയം നേടിയത്. വൻഹൈപ്പിലെത്തിയ ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്ത, നിവിൻ പോളിയുടെ ‘ബോസ് ആൻഡ് കോ’ എന്നീ ചിത്രങ്ങളോട് ഏറ്റുമുട്ടാനെത്തിയപ്പോൾ ആർഡിഎക്‌സ് എത്തിയപ്പോൾ പ്രേക്ഷകർക്കും വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നില്ല.

എന്നാൽ വൻതാരനിര ഇല്ലാതിരുന്നിട്ടും ഓണം റിലീസായി എത്തിയ ചിത്രങ്ങളിൽ മികച്ചപ്രതികരണം ലഭിച്ചത് ആർഡിഎക്സിനായിരുന്നു. നീരജ് മാധവ്, ഷെയ്ൻ നിഗം, ആന്റണി വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എത്തിയ ആർഡിഎക്‌സ് പ്രതീക്ഷയ്ക്കും അപ്പുറമുള്ള ഒരു വൻവിജയമാണ് നേടിയത്.

Advertisements

പുതുമുഖ സംവിധായകൻ നഹാസ് ഹിദായത്ത് ഒരുക്കിയ ചിത്രം നിർമ്മിച്ചത് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ബാനറിൽ സോഫിയ പോളാണ്. താൻ ഈ ചിത്രത്തിലേക്ക് എത്തിയത് സോഫിയ പോൾ എന്ന നിർമാതാവ് തന്നിൽ വിശ്വാസം അർപ്പിച്ചതുകൊണ്ടാണെന്നും താൻ ആ ഉത്തരവാദിത്വം നിറവേറ്റിയെന്നും നഹാസ് പറഞ്ഞിരുന്നു.

ALSO READ- ‘അഹാനയുടെ മുഖത്ത് അഹങ്കാരത്തിന്റെ ഭാവം’; വിനയം വരുത്തണമെന്ന് ഉപദേശിച്ച് കമന്റ്; വായടപ്പിച്ച് അഹാന കൃഷ്ണയും!

കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ സക്സസ് സെലിബ്രേഷൻ ഉൾപ്പെടെ കഴിഞ്ഞത്. നഹാസ് ഹിദായത്തിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു ഈ ചിത്രം. ഇപ്പോഴിതാ സിനിമ കണ്ട് തന്നെ അഭിനന്ദിച്ചവരെ കുറിച്ചും സിനിമയ്ക്കായി എടുക്കുന്ന എഫേർട്ടുകളെ കുറിച്ചുമൊക്കെ ഫിലിം കമ്പാനിയൻ സൗത്തിനോട് സംസാരിച്ചിരിക്കുകയാണ് നഹാസ്.

ഒട്ടും പ്രതീക്ഷിക്കാത്ത ചിലർ തന്നെ വിളിച്ച് അഭിനന്ദിച്ചെന്നും അക്കൂട്ടത്തിൽ എടുത്തു പറയാവുന്ന ഒരാൾ നടൻ കമൽഹാസനാണെന്നും പറയുന്നു നഹാസ്. തന്റെ ഐഡന്റിന്റി ക്രൈസസ് മാറിയെന്നതാണ് ഈ വർഷത്തെ തന്റെ ഏറ്റവും വലിയ സന്തോഷമെന്നും യുവ സംവിധായകൻ പറയുന്നു.

ALSO READ- ‘താരയുടെ മാത്രമല്ല, ആല എന്ന നായകന്റെയും ജീവിതകഥ’! മാസായി ബാന്ദ്ര; വൈകാരികമെന്ന് ആരാധകർ

പല ഷോർട്ട് ഫിലിമുകൾ എടുത്തു നടന്ന തനിക്ക് ഡയറക്ടർ എന്ന് പറഞ്ഞ് ഒരാൾക്ക് ധൈര്യത്തോടെ കൈ കൊടുക്കാൻ പറ്റുന്നു എന്നത് തന്നെയാണ് വലിയ കാര്യം. നമ്മൾ പ്രതീക്ഷിക്കാത്ത ആളുകളിൽ നിന്നും പടം കണ്ടിട്ട് കോളുകൾ വന്നു. കമൽഹാസൻ സാർ വിളിച്ചിരുന്നു. അത് ഭയങ്കര മൊമന്റ് ആയിരുന്നെന്നും നഹാസ് വെളിപ്പെടുത്തി.

തന്നെ ആർഡിഎക്സ് ഡയറക്ടർ എന്ന് പറഞ്ഞിട്ടാണ് അദ്ദേഹം സംസാരിച്ചത്. അത് ആരുടെ വായിൽ നിന്നാണ് കേൾക്കുന്നത് എന്ന് ഓർക്കണം. വല്ലാത്തൊരു മൊമന്റായിരുന്നു അത്. ഇത് താൻ ഇതുവരെ ഒരു അഭിമുഖങ്ങളിലും പറഞ്ഞിട്ടില്ല. ഇവിടെ പറയാമെന്ന് തോന്നിയെന്നും നഹാസ് പറഞ്ഞു.

ഈ സിനിമയുടെ എഡിറ്റ് കഴിയുന്നതുവരെ ഭയങ്കര എഫേർട്ട് ഉണ്ടായിരുന്നെന്നും ഫുൾ ടൈം കൂടെയിരുന്നുള്ള പരിപാടി ആയിരുന്നു എല്ലാം. എഡിറ്റ് കഴിയുന്നതോടെ സിനിമ വളരുന്നത് നമ്മൾക്ക് നോക്കി കണ്ടുകൊണ്ടിരിക്കാം. എഡിറ്റ് കഴിഞ്ഞ് മ്യൂസിക് കഴിഞ്ഞ് വരുമ്പോൾ സിനിമ കുറച്ചുകൂടി ബെറ്റർ ആയി വരുന്നതായി തോന്നിയെന്നും അദ്ദേഹം വിശദീകരിച്ചു.

പിന്നെ സൗണ്ട് ചെയ്ത് കഴിയുമ്പോൾ, ഫൈനൽ മിക്സിങ് കഴിയുമ്പോഴെല്ലാം സിനിമ ബെറ്റർ ആയി വരികയാണ്. പിന്നെ പ്രിവ്യൂ കഴിഞ്ഞപ്പോൾ നമ്മൾ ചിന്തിച്ചതല്ലാതെ വേറെ കുറേ പോയിന്റുകൾ ആളുകൾ നമ്മളോട് പറയുകയും ചെയ്തു.

ഈ ഏരിയ നന്നായി വർക്കായി, ആ ഏരിയ വർക്കായി ഇതിങ്ങനെ അല്ലേ എന്നൊക്കെ ചോദിച്ച് നമ്മുടെ സിനിമയെ കുറിച്ച് ചർച്ചകൾ വരുന്നു. അത് വലിയ എക്സൈറ്റ്മെന്റായി തോന്നിയെന്നും നഹാസ് വിശദീകരിച്ചു.

തനിക്ക് തിയേറ്ററിൽ ഓഡിയൻസിനൊപ്പം കാണുമ്പോഴാണ് എല്ലാം ഓക്കെയാണെന്ന തോന്നൽ വന്നത്. തിയേറ്ററിൽ നിന്ന് കയ്യടി കിട്ടി പുറത്തിറങ്ങുന്നത് വരെയുള്ള സമയം ഭയങ്കര ഹാർഡ് ആണെങ്കിൽ പോലും എൻജോയ് ചെയ്താണ് പോയ്ക്കൊണ്ടിരിക്കുന്നതെന്നും നഹാസ് പറയുന്നു.

Advertisement