‘താരയുടെ മാത്രമല്ല, ആല എന്ന നായകന്റെയും ജീവിതകഥ’! മാസായി ബാന്ദ്ര; വൈകാരികമെന്ന് ആരാധകർ

69

ജനപ്രിയതാരം ദിലീപിന്റെ ഏറ്റവുംപുതിയ ചിത്രമാണ് ‘ബാന്ദ്ര’. വെള്ളിയാഴ്ച തിയറ്ററിലെത്തിയ ചിത്രത്തിന് വൻ വരവേൽപാണ് പ്രേക്ഷകർ ഒരുക്കിയിരിക്കുന്നത്. മാസാണ് ബാന്ദ്ര എന്നാണ് ആരാധകരുടെ ഒറ്റവാക്കിലെ റിവ്യൂ.

കുടുംബ ബന്ധവും സിനിമാ ലോകവും പ്രണയവുമെല്ലാം പറയുന്ന വൈകാരികമായ അനുഭവമാവുകയാണ് പ്രേക്ഷകർക്ക് ബാന്ദ്ര. യുവാക്കളെ മാത്രമല്ല കുടുംബങ്ങളേയും തിയറ്ററിലെത്തിക്കാനുള്ള ചേരുവ ഈ ചിത്രത്തിനുണ്ട്.

Advertisements

സിനിമയുടെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് ഈചിത്രം പറയുന്നത്. സാക്ഷി എന്ന ഒരു യുവ സംവിധായികയുടെ സ്വപ്‌ന സാക്ഷാത്കാരത്തിനുള്ള പരിശ്രമത്തിലാണ് കഥ നീങ്ങുന്നത്. താരാ ജാനകി എന്ന യുവ ബോളിവുഡ് നടിയുടെ ആത്മഹത്യയാണ് സാക്ഷിയുടെ ശ്രദ്ധയൽ. പിന്നീട് അത് താരയുടെ മാത്രം ഒരു കഥയായിരുന്നില്ല മറിച്ച് ആല എന്ന നായകന്റെയും ജീവിതമായിരുന്നെന്ന് തിരിച്ചറിയുകയാണ്.

ALSO READ- മമ്മൂക്കയുടെ പേര് ഇവിടെ ഉച്ഛരിക്കരുത്, അതൊക്കെ അപൂര്‍വ്വജന്മം, മോഹന്‍ലാലിന് പോലും പറ്റില്ല അതുപോലെയാവാന്‍, തുറന്നുപറഞ്ഞ് സുരേഷ് ഗോപി

അലക്‌സാണ്ടർ ഡൊമിനിക്കെന്ന ആലയുടെ കഥ. കേരളത്തിലൊരു ഹാർബർ ആലയുടെ
നിയന്ത്രണത്തിലാണ്. മറയ്ക്കുന്ന ഒരു ഭൂതകാലം ആലയ്ക്കുണ്ടെന്ന് തുടക്കത്തിലേ സൂചനകളുണ്ട്. യുവ ബോളിവുഡ് നടി താരാ ജാനകി ആലയുടെ ജീവിതത്തിലേക്ക് ഒരു ഘട്ടത്തിൽ സഹായഭ്യർഥനയുമായി എത്തുന്നതാണ് ് ആലയുടെ ജീവിതത്തെ വഴിതിരിച്ചുവിടുന്നത്.

പതിവിൽ നിന്ന് തീർത്തും വ്യത്യസ്തമായ ലുക്കിലും പ്രകടനത്തിലുമാണ് ദിലീപ് ആലയായി എത്തുന്നത്. പക്വതയും മാസും ചേർന്ന പ്രകടനം. ആ ആകാംക്ഷ നിലനിർത്തുന്ന തുടർ കഥാ ഗതികളിലൂടെയാണ് ബാന്ദ്ര കാഴ്ചക്കാരനെ ആകർഷിക്കുന്നതും.

ആക്ഷനും വൈകാരിക മുഹൂർത്തങ്ങളുമെല്ലാം ചെയ്ത് ഫലിപ്പിക്കുന്നുണ്ട് നായകനായ ദിലീപ്. ആദ്യമായി മലയാളത്തിലേക്ക് എത്തിയ തമന്ന തന്റെ കഥാപാത്രത്തിന് തീർത്തും യോജിച്ച രീതിയിലാണ് പക്വമായ പ്രകടനം നടത്തിയത്.

തമന്നയാണ് നായികയായ താരാ ജാനകിയായി എത്തുന്നത്. കലാഭവൻ ഷാജോൺ, ഗണേഷ് തുടങ്ങിയ താരങ്ങളും പ്രകടനത്തിൽ മുന്നിട്ടു നിൽക്കുന്നു. അരുൺ ഗോപി പതിവുപോലെ ഏറ്റവും മികച്ച ദിലീപിനെ തന്നെ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചിരിക്കുകയാണ്.

ALSO READ- പ്രിയപ്പെട്ട ഹനീഫിനെ അവസാനമായി ഒരുനോക്ക് കാണാനെത്തി മമ്മൂക്ക, മകനെ ആശ്വസിപ്പിച്ച് താരം

കഥ ആവശ്യപ്പെടുന്ന ചടുലതയും നിഗൂഢതയും സംവിധായകൻ നന്നായി തന്നെ ബാന്ദ്രയിൽ ഒരുക്കി. ഉദയകൃഷ്ണയുടെ തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്. തൊണ്ണൂറുകളിലെ കാലഘട്ടം ഛായാഗ്രാഹണം നിർവഹിച്ച ഷാജികുമാർ നന്നായി തന്നെ ഒപ്പിയെടുത്തിരിക്കുന്നു.

സാം സി എസിന്റെ സംഗീതവും ചിത്രത്തിന്റെ മികവ് കൂട്ടുകയാണ്. എഡിറ്റർ വിവേക് ഹർഷന്റെ കട്ടുകളും എടുത്തുപറയേണ്ടതാണ്.

Advertisement