Home Entertainment Celebrities

മമ്മൂക്കയുടെ പേര് ഇവിടെ ഉച്ഛരിക്കരുത്, അതൊക്കെ അപൂര്‍വ്വജന്മം, മോഹന്‍ലാലിന് പോലും പറ്റില്ല അതുപോലെയാവാന്‍, തുറന്നുപറഞ്ഞ് സുരേഷ് ഗോപി

252

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് സുരേഷ് ഗോപി. എന്നാല്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതിന് പിന്നാലെ സുരേഷ് ഗോപിക്കെതിരെ പലപ്പോഴും രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. താരം പലപ്പോഴും വിവാദങ്ങളിലും അകപ്പെട്ടിട്ടുണ്ട്.

Advertisements

സുരേഷ് ഗോപി പോലീസ് വേഷങ്ങളിലെത്തിയ മിക്ക ചിത്രങ്ങളും ഹിറ്റായി മാറിയിരുന്നു. അക്കൂട്ടത്തിലേക്ക് ഏറ്റവും പുതിയ ചിത്രമായ ഗരുഡനും എത്തിയിരിക്കുകയാണ് ഇപ്പോള്‍. സുരേഷ് ഗോപിയെയും ബിജുമേനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അരുണ്‍ വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Also Read: പ്രിയപ്പെട്ട ഹനീഫിനെ അവസാനമായി ഒരുനോക്ക് കാണാനെത്തി മമ്മൂക്ക, മകന് ആശ്വസിപ്പിച്ച് താരം

മിഥുന്‍ മാനുവല്‍ തോമസാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തെ നിറഞ്ഞ കൈയ്യടിയോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ ഡയറ്റിനെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

ഡയറ്റിനെ കുറിച്ച് അവതാരക ചോദിക്കുമ്പോള്‍ തനിക്ക് ഡയറ്റൊന്നുമില്ലെന്നും ഡയറ്റ് ഒട്ടുമില്ലാത്ത ഈ ലോകത്തെ ഏകജീവി താനാണെന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. അതിനിടെ ശരീരമാണ് ഒരു നടന്റെ ആയുധമെന്ന മമ്മൂക്കയുടെ ഡയലോഗ് അവതാര പറഞ്ഞു.

Also Read: ജീവിതത്തെ മത്സരബുദ്ധിയോടെ കാണാതെ സമാധാനത്തോടെ കാണാന്‍ പഠിപ്പിച്ചത് കാര്‍ത്തി, തുറന്നുപറഞ്ഞ് സൂര്യ

അപ്പോള്‍ മമ്മൂക്കയുടെ പേരിവിടെ ഉച്ഛരിക്കരുതെന്നും അതൊരു അപൂര്‍വ്വ ജന്മമാണെന്നും അങ്ങനെയൊന്നും ലോകത്ത് ആര്‍ക്കും പറ്റില്ലെന്നും മോഹന്‍ലാലും വലിയ നടനാണ് പക്ഷേ മമ്മൂക്കയെ പോലെ ആവാന്‍ മോഹന്‍ലാലിനും പറ്റില്ലെന്നും ഇംപോസിബിള്‍ ആണെന്നും സുരേഷ് ഗോപി പറഞ്ഞു.

ഒരു സിനിമയിലെ കഥാപാത്രത്തിന് വേണ്ടി തന്റെ ശരീരഭാരം കുറക്കണമെന്ന് പറഞ്ഞാല്‍ തനിക്ക് പറ്റില്ല. താന്‍ ആ ഉപദേശം വേണ്ടെന്ന് വെക്കുമെന്നും തന്നെ കൊണ്ട് പറ്റാത്ത കാര്യമാണ് അതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു

Advertisement