അഭിമാനം തോന്നുന്നു പാത്തു, ഇതുപോലെ തന്നെ തുടരുക; പ്രാത്ഥനയ്ക്ക് ആശംസ അറിയിച്ച് മഞ്ജു വാര്യര്‍

110186

മലയാള സിനിമയുടെ സ്വന്തം നടിയാണ് മഞ്ജു വാര്യർ. താരം ചെയ്ത കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്നും ഇന്നും അഭിനയരംഗത്ത് സജീവം ആണ് നടി മഞ്ജു. ഒരു ഇടവേള നടി സിനിമയിൽ നിന്നും എടുത്തിരുന്നു. ആ സമയത്ത് തന്റെ കുടുംബത്തിന് പ്രാധാന്യം കൊടുത്ത് കൊണ്ട് താരം കുടുംബത്തെ നോക്കി വീട്ടിൽ തന്നെ ഒതുങ്ങികൂടി. പിന്നീട് നടി സിനിമയിലേക്ക് തന്നെ തിരിച്ചെത്തി. വിവാഹമോചനത്തിന് പിന്നാലെയാണ് വീണ്ടും നടി സിനിമയിലേക്ക് തന്നെ തിരിച്ചെത്തിയത്.

Advertisements

ഇപ്പോൾ നടി പങ്കിട്ട പോസ്റ്റ് ആണ് വൈറൽ ആവുന്നത്. തന്റെ അടുത്ത സുഹൃത്തും നടിയും ആയ പൂർണ്ണിമ ഇന്ദ്രജിത്തിന്റെ മകൾ പ്രാത്ഥനയ്ക്ക് ആശംസ അറിയിച്ചാണ് നടി എത്തിയിരിക്കുന്നത്.

പ്രാർത്ഥന ഇന്ദ്രജിത്തിന്റെ ആദ്യത്തെ സിംഗിൾ ആയ ‘അയൻ ദ വൺ’ റിലീസിനൊരുങ്ങുകയാണ്. അതിനാണ് മഞ്ജുവിന്റെ അഭിന്ദനം.

‘നിന്റെ ആദ്യത്തെ സിംഗിൾ.. അഭിമാനം തോന്നുന്നു പാത്തു. ഇതുപോലെ തന്നെ തുടരുക’ എന്നാണ് മഞ്ജു ഇൻസ്റ്റഗ്രാം സോറ്റിറിയിൽ കുറിച്ചത്. ‘അയൻ ദ വൺ’ന്റെ റിലീസ് പ്രഖ്യാപിച്ച് പ്രാർത്ഥന പങ്കുവച്ച മനോഹരമായ ഫോട്ടോയ്ക്കൊപ്പമാണ് മഞ്ജുവിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി.

also read
മമ്മൂക്കയെ വെച്ച് സിനിമ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ അവര്‍ മോഹന്‍ലാലിനെ നായകനാക്കി മറ്റൊരു സിനിമ ചെയ്തു, സുഹൃത്തുക്കളായതിനാല്‍ ഉടക്കാന്‍ പറ്റില്ലായിരുന്നു, തുറന്നുപറഞ്ഞ് ബൈജു അമ്പലക്കര
അതേസമയം കഴിഞ്ഞ ദിവസം ആയിരുന്നു പ്രാർത്ഥനയുടെ ജന്മദിനം. ആഘോഷത്തിന്റെ ഭാഗമായാണ് പ്രാർത്ഥന തന്റെ ആദ്യത്തെ സിംഗിൾ സോങിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചത്. മകൾക്ക് പിറന്നാൾ ആശംസ അറിയിച്ച് പൂർണ്ണിമ പങ്കുവെച്ച പോസ്റ്റ് വൈറൽ ആയിരുന്നു.

Advertisement