നാം ഓരോരുത്തരും വെറുപ്പിന് മീതെ ഉറക്കെ നമ്മുടെ വാക്കുകള്‍ വിളിച്ചു പറയണം; ഷെയ്ന്‍ നിഗം

157

മലയാള സിനിമയിൽ തന്റെതായ ഒരു സ്ഥാനം കണ്ടെത്താൻ ഒരുപാട് കഷ്ടപ്പെട്ട നടനാണ് ഷെയ്ൻ നിഗം. ഈ അടുത്ത് താരത്തിന്റെ റിലീസ് ചെയ്ത ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. നടന്റെ മറ്റു സിനിമകളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആരാധകർ ഏറെയാണ് ഈ നടന്. തന്റെ നിലപാട് തുറന്നു പറയാൻ ഷേയ്ൻ ഒരു മടിയും കാണിക്കാറില്ല. എവിടെ ആണെങ്കിലും തനിക്ക് പറയാനുള്ളത് നടൻ തുറന്നു പറയാറുണ്ട്.

Advertisements

ഇപ്പോൾ ഇതാ ഷേയ്ൻ പങ്കുവെച്ച പോസ്റ്റ് ആണ് ശ്രദ്ധനേടുന്നത്. കളമശേരി ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് തനിക്ക് പറയാനുള്ളതാണ് നടൻ ഫേസ്ബുക്കിൽ കുറിച്ചത്.

‘സുഹൃത്തുക്കളേ, കൊച്ചി കളമശ്ശേരിയിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒരു അപകടമാണ് അരങ്ങേറിയത്. ദയവായി ഊഹങ്ങൾ പ്രചരിപ്പിക്കരുത്. ഒരു ചാനലുകളും രാഷ്ടീയ പ്രസ്ഥാനങ്ങളും വ്യക്തികളും മത്സരിക്കാനും വിജയിക്കാനുമുള്ള അവസരമാക്കരുത്. ഈ സംഭവത്തിന്റെ പിന്നിൽ പ്രവർത്തിച്ചവരെ അധികാരികൾ കണ്ടെത്തട്ടെ, അതുവരെ നമ്മൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണം’ എന്നായിരുന്നു ഷെയ്ൻ പങ്കുവച്ച ആദ്യ കുറിപ്പ്.

 

പിന്നാലെ മറ്റൊരു കുറിപ്പ് കൂടി നടന്‍ പങ്കിട്ടു.  ‘വീഴ്ചകളിൽ നിന്ന് നമ്മൾ തെറ്റുകൾ മനസ്സിലാക്കി അതിനുള്ള പരിഹാരങ്ങൾ കണ്ടെത്തണം. ഇനിയെങ്കിലും മുന്നോട്ട് നമുക്ക് തെറ്റുകൾ തിരുത്തി പോകേണ്ടതുണ്ട്. ആയതിനാൽ ഇത്തരത്തിലുള്ള ബഹുജനങ്ങൾ സംഘടിക്കുന്ന പരിപാടികൾക്ക് ചില മാർഗനിർദ്ദേശങ്ങൾ ഉണ്ടായാൽ നന്നായിരിക്കും, ചില നിർദ്ദശങ്ങളാണ് ചുവടെ…

1. പരിപാടിയിൽ പങ്കെടുക്കുന്ന മുഴുവൻ അംഗങ്ങളുടെയും പേരും വിലാസവും രജിസ്ട്രറിൽ രേഖപ്പെടുത്തി സൂക്ഷിക്കണം.

2. വ്യത്യസ്ത ഭാഗങ്ങളിൽ സിസിടിവി നിർബന്ധമായും ഘടിപ്പിക്കണം.

3. സുരക്ഷാ മാനദണ്ഡത്തിന്റെ ഭാഗമായി ഗേറ്റ് മുതൽ സെക്യൂരിറ്റിയും മറ്റു സുരക്ഷാ പരിശോധനകളും ഏർപ്പെടുത്തണം.

4. കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പരിപാടികളിൽ ഒരു ഡോക്ടർ , നഴ്‌സ്, ആംബുലൻസ് മറ്റു ജീവൻരക്ഷാ മാർഗങ്ങൾ ഏർപ്പെടുത്തുക.

സന്തോഷവും, സാഹോദര്യവും നന്മയും നിറഞ്ഞ നാളെകൾ ഉണ്ടാവട്ടെ’ എന്നൊരു കുറിപ്പും ഷെയ്ൻ പങ്കുവച്ചു.

ഇതിനു ശേഷം മൂന്നാമതൊരു കുറിപ്പുമായി ഷെയ്ൻ എത്തിയിരിക്കുകയാണ്. ‘ഹലോ ഡിയർ ഫ്രണ്ട്‌സ്, കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വിഷയത്തിൽ ഒരുപാട് ആളുകൾ അഭിനന്ദനങ്ങളും ഐക്യദാർഢ്യവും നൽകുന്നുണ്ട്…സന്തോഷം തന്നെ. ഞാൻ എന്ന വ്യക്തിയുടെ പൗരബോധത്തിന് ഉപരി, സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്ന വർഗ്ഗ, മത, വർണ്ണ വിഭാഗീയതക്ക് സാക്ഷ്യം വഹിക്കുന്ന വ്യക്തി എന്ന നിലക്ക് എന്റെ വ്യക്തിരമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും മാത്രം ആണ് അത്. സന്തോഷവും, സാഹോദര്യവും, നന്മയും എന്നും നിലനിൽക്കേണ്ട ലോകത്ത്. സ്വാർഥ ലാഭത്തിനുവേണ്ടി വാക്കുകളിലും പ്രവൃത്തികളിലും വെറുപ്പിനെ പുരട്ടുമ്പോൾ…ഞാനല്ല ..നാം ഓരോരുത്തരും വെറുപ്പിന് മീതെ ഉറക്കെ നമ്മുടെ വാക്കുകൾ വിളിച്ചു പറയണം എന്ന് തന്നെ ആണ് ഞാൻ വിശ്വസിക്കുന്നത്…അത് എന്നും തുടർന്ന് കൊണ്ടിരിക്കും’ എന്നാണ് ഷെയ്ൻ കുറിച്ചത്.

https://youtu.be/Hin_o2J7IrY

Advertisement