ഇനി കുറച്ച് വണ്ണം വെച്ചിട്ടേ ഞാന്‍ സിനിമയിലേക്ക് പോകുന്നുള്ളു; തുറന്നുപറഞ്ഞ് സ്വാന്തനം താരം

76

നടി മഞ്ജുഷ മാർട്ടിനെ കുറിച്ച് പറയാൻ സ്വാന്തനം എന്ന ഒറ്റ പരമ്പര തന്നെ ധാരാളം. ഇതിലൂടെയാണ് ഈ നടി ശ്രദ്ധിക്കപ്പെട്ടത്. സോഷ്യൽ മീഡിയയിൽ സജീവമായ മഞ്ജുഷ തൻറെ വിശേഷങ്ങൾ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ താരം നൽകിയ ഒരു അഭിമുഖമാണ് വൈറൽ ആവുന്നത്. ഇതിൽ ടിക് ടോക് വീഡിയോയിലൂടെയാണ് താൻ കരിയർ ആരംഭിച്ചത് എന്ന് മഞ്ജുഷ പറയുന്നു. 

അത് നിർത്തിയപ്പോൾ യൂട്യൂബ് ചാനൽ തുടങ്ങി. അതിൽ നിന്ന് റീച്ച് ഒന്നും കിട്ടിയിരുന്നില്ല . പിന്നീട് ഇൻസ്റ്റഗ്രാം തുടങ്ങിയതോടെയാണ് ഒരു ബ്രേക്ക് കിട്ടിയത് നടി പറയുന്നു. അതിനുശേഷം സിനിമയിൽ നിന്നും സീരിയലിൽ നിന്നും ഒരുപാട് പേർ വിളിച്ചു . സീരിയൽ പറ്റുമോ എന്ന ടെൻഷനിൽ ആദ്യം നോ പറഞ്ഞു. പിന്നീട് അതിനോടുള്ള ഇഷ്ടം കൊണ്ട് പോവുകയായിരുന്നു.

Advertisements

ചില സിനിമയിലേക്ക് വിളിച്ചെങ്കിലും എന്നെ കണ്ടപ്പോൾ അയ്യോ ഇത്രയും ചെറുതാണോ വീഡിയോയിൽ കണ്ടപ്പോൾ കുറച്ചുകൂടി എടുപ്പ് തോന്നി എന്നൊക്കെ സംസാരിച്ചു, അത് കേട്ടു മടുത്തു അതുകൊണ്ട് ഇനി താൻ അത്യാവശ്യം വണ്ണും വെച്ചിട്ടേ സിനിമ ചെയ്യുന്നുള്ളൂ എന്ന് മഞ്ജുഷ പറയുന്നു. തനിക്ക് നല്ലൊരു സിനിമ ചെയ്യാൻ ആഗ്രഹം ഉണ്ടെന്ന് മഞ്ജുഷ പറഞ്ഞു.

അതേസമയം സ്വാന്തനം എന്ന പരമ്പരയിലൂടെയാണ് മഞ്ജുഷ ശ്രദ്ധിക്കപ്പെട്ടത്. ഇതിലെ കണ്ണൻ എന്ന കഥാപാത്രത്തിന്റെ ജോഡിയായിട്ടാണ് മഞ്ജുഷ എത്തിയത്. ഇന്ന് മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മഞ്ജുഷ .

 

Advertisement