സുന്ദരന്‍, നല്ലൊരു വ്യക്തി, സ്ത്രീകളെല്ലാം നാഗാര്‍ജുനയെക്കണ്ട് ആകൃഷ്ടരായി, അദ്ദേഹത്തെ കാണുമ്പോഴെല്ലാം ബാക്ക്ഗ്രൗണ്ടില്‍ ഒരു വയലിന്‍ മ്യൂസിക് കേള്‍ക്കുന്നത് പോലെ തോന്നും, മൗനി റോയ് പറയുന്നു

282

തിയ്യേറ്ററുകളില്‍ കൈയ്യടിനേടി കുതിക്കുകയാണ് ബോളിവുഡ് ചിത്രം ബ്രഹ്‌മാസ്ത്ര. കാഴ്ചക്കാര്‍ക്ക് വ്യത്യസ്ത കാഴ്ചാനുഭവം പകര്‍ന്നുതരുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, നാഗാര്‍ജുന, റണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് തുടങ്ങി നിരവധി താരങ്ങളാണ് അണിനിരക്കുന്നത്.

Advertisements

അയാന്‍ മുഖര്‍ജിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ നടി മൗനി റോയിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ബ്രഹ്‌മാസ്ത്രയില്‍ ജുനൂന്‍ എന്ന കഥാപാത്രത്തെയാണ് നടി അനതരിപ്പിച്ചത്. ഒരു നെഗറ്റീവ് റോളിലാണ് താരം എത്തിയതെങ്കിലും താരത്തിന്റെ അഭിനയം പ്രേക്ഷകരെ ഞെട്ടിക്കുന്നതായിരുന്നു.

Also Read: വിനയന്റേത് അടക്കമുള്ള ചിത്രങ്ങളുടെ ലൊക്കേഷനിൽ നിന്ന് ഇറങ്ങിപ്പോയതിന്റെ കാരണം വെളിപ്പെടുത്തി നടി സീനത്ത്, അമ്പരന്ന് ആരാധകർ

ബ്രഹ്‌മാസ്ത്രയുടെ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടി മൗനി ഒരു മീഡിയയ്ക്ക് നല്കിയ അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്. നടന്‍ നാഗാര്‍ജുനയെക്കുറിച്ച് നടി അഭിമുഖത്തില്‍ സംസാരിച്ചിരുന്നു.

നാഗാര്‍ജുനയുമായി എന്നിച്ച് അഭിനയിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും നാഗര്‍ജുനയെ കണ്ട് നടിമാര്‍ മുതല്‍ സെറ്റിലുള്ള എല്ലാവരും നോക്കി നിന്ന് പോയെന്നും മൗനി പറയുന്നു. ചിത്രത്തില്‍ മൗനിക്ക് നാഗാര്‍ജുനയുമായി ഒരുപാട് സീനുകളൊന്നുമില്ലായിരുന്നു.

Also Read: കുട്ട വഞ്ചിയിൽ ഗ്ലാമറസ് ലുക്കിൽ നടി സാധിക വേണുഗോപാൽ, ഏറ്റെടുത്ത് ആരാധകർ, വൈറലായി ഫോട്ടോസ്

നാഗാര്‍ജുനയ്‌ക്കൊപ്പം ഒന്നോ രണ്ടോ സീനുകള്‍ മാത്രമാണ് അഭിനയിച്ചതെന്നും നാഗര്‍ജുനയിലേക്ക് സെറ്റിലുള്ള എല്ലാ സ്ത്രീകളും ആകൃഷ്ടരായെന്നും മൗനി പറയുന്നു. മെഗാസ്റ്റാര്‍ നാഗര്‍ജുന തന്റെ അഭിപ്രായത്തില്‍ വളരെ സുന്ദരനാണെന്നും അകത്തും പുറത്തും അദ്ദേഹം നല്ലൊരു വ്യക്തിയാണെന്നും നടി കൂട്ടിച്ചേര്‍ത്തു.

Also Read: കുട്ട വഞ്ചിയിൽ ഗ്ലാമറസ് ലുക്കിൽ നടി സാധിക വേണുഗോപാൽ, ഏറ്റെടുത്ത് ആരാധകർ, വൈറലായി ഫോട്ടോസ്

ചിത്രത്തിന്റെ ഷൂട്ടിനിടെ കോസ്റ്റിയൂം ടീമിലുള്ള ഒരു പെണ്‍കുട്ടി സംസാരിച്ചിരുന്നുവെന്നും നാഗര്‍ജുനയെ കാണുമ്പോഴെല്ലാം ബാക്ക്ഗ്രൗണ്ടില്‍ ഒരു വയലിന്‍ മ്യൂസിക് കേള്‍ക്കുന്നത് പോലെ തനിക്ക് തോന്നുണ്ടെന്ന് അവര്‍ പറഞ്ഞുവെന്നും നടി പറയുന്നു.

Advertisement