ഇനി ഇതുകൂടെ പരീക്ഷിച്ച് നോക്കൂ, മുലയൂട്ടുന്ന അമ്മമാര്‍ക്ക് പുതിയ ടിപ്‌സുമായി മൃദുല, അത് കലക്കിയെന്ന് ആരാധകര്‍

932

സിനിമയിലൂടെ എത്തി പിന്നീട് സീരിയലുകളിലൂടെ മലയാളികലുടെ മനം കവര്‍ന്ന താരമാണ് മൃദുല വിജയ്. മലയാളം മിനിസ്‌ക്രീനിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നൊക്കെ വിളിക്കാവുന്ന നായികയാണ് മൃദുല വിജയ്. ഫാന്‍സിന്റെ കാര്യത്തില്‍ മറ്റ് നടിമാരെ എല്ലാം കടത്തി വെട്ടുന്ന ലിസ്റ്റാണ് മൃദുലയ്ക്കുള്ളത്.

Advertisements

നടന്‍ യുവകൃഷ്ണയുമായിട്ടുള്ള മൃദുലയുടെ വിവാഹം വലിയ വാര്‍ത്തയായിരുന്നു. വിവാഹ ശേഷം പുതിയ സീരിയലില്‍ നായികയായി അഭിനയിച്ച് സജീവമായിരുന്നു നടി. എന്നാല്‍ ഗര്‍ഭിണിയായതോടെ സീരിയലില്‍ നിന്നെല്ലാം ബ്രേക്ക് എടുക്കുകയായിരുന്നു.

Also Read: ഈ വര്‍ഷം യാത്രകള്‍, അടുത്ത വര്‍ഷം സിനിമയിലേക്ക്, പ്രണവ് മോഹന്‍ലാലിന്റെ തീരുമാനങ്ങള്‍ ഇങ്ങനെയാണ്, ആരാധകര്‍ കാത്തിരിപ്പില്‍

കുഞ്ഞുവാവ എത്തിയതോടെ സോഷ്യല്‍മീഡിയയിലും ഒത്തിരി സജീവമായി മാറിയിരിക്കുകയാണ് മൃദുല. പ്രസവ വിശേഷങ്ങളും കുഞ്ഞ് ജീവിതത്തിലെത്തിയപ്പോഴുള്ള മാറ്റങ്ങളെക്കുറിച്ചൊക്കെ മൃദുല തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരോട് സംസാരിച്ചിരുന്നു.

യൂട്യൂബില്‍ പങ്കുവെക്കുന്ന വീഡിയോയില്‍ മൃദുലക്കൊപ്പം മകള്‍ കുഞ്ഞ് ധ്വനിയും പലപ്പോഴും എത്താറുണ്ട്. ആരാധകര്‍ ഈ വീഡിയോകള്‍ എല്ലാം ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ മൃദുലയുടെ പുതിയ ചിത്രങ്ങളാണ് വൈറലാവുന്നത്.

Also Read: ആ അവസരം വന്നപ്പോഴേക്കേും കല്യാണം കഴിഞ്ഞിരുന്നു,ഫ്രണ്ട്‌സ് സിനിമയില്‍ അഭിനയിക്കാതിരുന്നതിനെക്കുറിച്ച് മഞ്ജു വാര്യര്‍ പറയുന്നു

കുര്‍ത്തകള്‍ അണിഞ്ഞാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. കുഞ്ഞിന് പാലുകൊടുക്കാന്‍ ഇനി ചില കുര്‍ത്തകള്‍ പരീക്ഷിച്ച് നോക്കാം എന്നാണ് ഈ ചിത്രത്തിന് മൃദുല നല്‍കിയ അടിക്കുറിപ്പ്. നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

Advertisement