വാര്‍ത്തകളിലെല്ലാം ഞാന്‍ മോശക്കാരിയാണ്, പലപ്പോഴും ചതിക്കപ്പെട്ടതായി തോന്നിയിട്ടുണ്ട്, വെളിപ്പെടുത്തലുമായി ജാന്‍വി കപൂര്‍

1103

ജാന്‍വി കപൂര്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ മനസിലേയ്ക്ക് ഓടിയെത്തുന്നത് ഒരു കാലത്ത് സിനിമാ ലോകത്ത് നിറഞ്ഞുനിന്ന സുന്ദരി ശ്രീദേവിയെയാണ്. തന്റെ അമ്മയുടെ പാത പിന്തുടര്‍ന്നാണ് ജാന്‍വി കപൂര്‍ ബോളിവുഡ് സിനിമാ ലോകത്തേയ്ക്ക് പ്രവേശിച്ചത്.

Advertisements

എന്നാല്‍ ശ്രീദേവിയുടെ പുത്രി എന്ന ലേബലില്‍ നിന്ന് മാറി ബോളിവുഡിന്റെ പ്രിയനടിയായി മാറിയിരിക്കുകയാണ് ജാന്‍വി കപൂര്‍. ചുരുങ്ങിയ കാലം കൊണ്ടാണ് നടി ഈ നേട്ടം കൈവരിച്ചത്. ധടക്, ഗുഡ് ലക്ക് ജെറി, റൂഹി, ഗുഞ്ചന്‍ സക്‌സേന: ദി കാര്‍ഗില്‍ ഗേള്‍ തുടങ്ങിയ സിനിമകളാണ് താരം ഇതുവരെ ചെയ്തത്.

Also Read; ആ അവസരം വന്നപ്പോഴേക്കേും കല്യാണം കഴിഞ്ഞിരുന്നു,ഫ്രണ്ട്‌സ് സിനിമയില്‍ അഭിനയിക്കാതിരുന്നതിനെക്കുറിച്ച് മഞ്ജു വാര്യര്‍ പറയുന്നു

അമ്മയെക്കാള്‍ മികച്ചതാണെന്ന് പ്രേക്ഷകര്‍ ഇതിനോടകം പറഞ്ഞു കഴിഞ്ഞു. അതേസമയം, അഭിനയത്തോടുള്ള ഇഷ്ടം പോലെ ജാന്‍വി തന്റെ ശരീരത്തിന്റെ അകാര വടിവും നിലനിര്‍ത്തുന്നുണ്ട്. ഫിറ്റ്നസ് കൃത്യമായി നോക്കുന്ന താരം ഫാഷന്റെ കാര്യത്തിലും പുറകോട്ടല്ല.

ഇതെല്ലാം ചര്‍ച്ചയാവുന്നതിനേക്കാള്‍ കൂടുതല്‍ നടിയുടെ വ്യക്തി ജീവിതത്തിലേയ്ക്കാണ് ക്യാമറകള്‍ പലപ്പോഴും ചലിക്കുന്നത്. താന്‍ എന്തുപറഞ്ഞാലും അത് വാര്‍ത്തകളായി മാറാറുണ്ടെന്ന് പറയുകയാണ് ജാന്‍വി. തന്നെക്കുറിച്ച് വരുന്ന വാര്‍ത്തകളുടെ തലക്കെട്ട് കാണുമ്പോള്‍ തന്നെ കുഴങ്ങിപ്പോകാറുണ്ടെന്നും ജാന്‍വി കൂട്ടിച്ചേര്‍ത്തു.

Also Read: സഹോദരൻ അന്ന് എന്നെ ഒരുപാട് അടി ച്ചു, അ ടി നിർത്താതെ വന്നപ്പോൾ ഞാൻ ചെയ്തത് ഇങ്ങനെ: അനുഭവം വെളിപ്പെടുത്തി നടി സീനത്ത്

പലപ്പോഴും മോശപ്പെട്ട രീതിയിലാണ് തന്നെക്കുറിച്ച് വാര്‍ത്തകള്‍ വരാറുള്ളത്. കാണുമ്പോള്‍ സങ്കടം തോന്നാറുണ്ട്. താന്‍ ഒരുഘട്ടത്തില്‍ ചതിക്കപ്പെടുകയാണെന്ന് വരെ തോന്നിയിട്ടുണ്ടെന്നും മോശം വാര്‍ത്തകള്‍ നല്‍കുന്നവര്‍ക്ക് അതിനനുസരിച്ചുള്ള പ്രതിഫലം കിട്ടാറുണ്ടെന്നും ജാന്‍വി പറയുന്നു.

Advertisement