Home Entertainment Celebrities

ശരീരഭാരം 105 കിലോയില്‍, ആരോഗ്യസ്ഥിതി മോശമായി, ജീവിതത്തില്‍ നേരിടേണ്ടി വന്ന വലിയ പ്രതിസന്ധികളെ കുറിച്ച് നന്ദിനി പറയുന്നു

160

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ സൂപ്പര്‍ നായികയായി തിളങ്ങിയ നടിയാണ് നന്ദിനി. ഏപ്രില്‍ 19 എന്ന സിനിമയിലൂടെ മലയാളത്തിന്റെ സൂപ്പര്‍ സംവിധായകന്‍ ബാലചന്ദ്ര മേനോന്‍ മലയാള സിനിമയ്ക്ക് പരിചയ പെടുത്തിയ താരസുന്ദരിയാണ് നന്ദിനി. വെറും 16 വയസ് മാത്രം പ്രായമുണ്ടായിരുന്ന സമയത്താണ് നന്ദിനി മലയാള സിനിമയില്‍ എത്തിയത്.

പിന്നീട് തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്ത് ഏറെ താരമൂല്യമുള്ള നായികമാരില്‍ ഏറെ ശ്രദ്ധേയ ആയിരുന്നു നടി. കൗസല്യ എന്ന പേരില്‍ തെലുങ്കില്‍ അറിയപ്പെട്ടിരുന്ന താരത്തിന് പിന്നീട് മലയാളത്തില്‍ കൈ നിറയെ അവസരങ്ങള്‍ ലഭിച്ചിരുന്നു. സൂപ്പര്‍താരങ്ങളുടെ അടക്കം നായികയായി മലയാളത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നന്ദിനി അഭിനയിച്ചു.

Advertisements

മലയാളത്തിന്റെ താരരാജാക്കന്‍മാരായ മമ്മൂട്ടിക്കും മോഹന്‍ലാലിനും സൂപ്പര്‍താരം സുരേഷ്‌ഗോപിക്കും നായിക ആയ നന്ദിനി കലാഭവന്‍ മണിയുടെ നായികയായും ആരാധകരുടെ ഇഷ്ടം പടിച്ചു പറ്റി. അയാള്‍ കഥയെഴുതുകയാണ്, ലേലം, തച്ചിലേടത്ത് ചുണ്ടന്‍, നാറാണത്ത് തമ്പുരാന്‍, സുന്ദരപുരുഷന്‍ തുടങ്ങിയ ചിത്രങ്ങളിലാണ് സൂപ്പര്‍ താരങ്ങളുടെ നായികയായി നന്ദിനി തിളങ്ങിയത്.

മലയാളത്തിന്റെ മണിമുത്തിന് ഒപ്പം കരുമാടികുട്ടന്‍ എന്ന സിനിമയില്‍ തകര്‍പ്പന്‍ പ്രകടനമാണ് നന്ദിനി കാഴ്ചവെച്ചത്. പിന്നീട് ഇടക്കാലത്തു സിനിമാജീവിതത്തില്‍ നിന്നും നടി മാറി നിന്നു. ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടായ ചില സംഭവങ്ങളായിരുന്നു ഇതിന് കാരണം. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തില്‍ അതിഥി വേഷം ചെയ്തുകൊണ്ട് മലയാള സിനിമയില്‍ നന്ദിനി തിരിച്ചെത്തിയിരുന്നു.

Also Read: മാറിടം ആഭരണങ്ങൾ കൊണ്ട് മാത്രം മറച്ച് അർദ്ധ നഗ്‌നയായി ഞെട്ടിച്ച് ജാനകി സുധീർ; പുതിയ ഫോട്ടോഷൂട്ട് കണ്ട് കണ്ണുതള്ളി ആരാധകർ

അതേസമയം താന്‍ ജീവിതത്തില്‍ നേരിടേണ്ടി വന്ന വലിയ പ്രതിസന്ധികളെ കുറിച്ച് ഒരു അഭിമുഖത്തില്‍ നന്ദിനി പറഞ്ഞതാണ് ഇപ്പോള്‍ ആരാധകരുടെ ഇടയില്‍ ചര്‍ച്ചയായി മാറുന്നത്. നാലു ഭാഷയില്‍ ഒരേ സമയം ഓടി നടന്ന് അഭിനയിച്ചിരുന്ന കാലം ഉണ്ടായിരുന്നു.

ആ ഓട്ടത്തിനിടയ്ക്ക് ശരീരത്തെക്കുറിച്ച് ആലോചിച്ചില്ലെന്ന് നടി പറയുന്നു. തനിക്ക് ഇടയ്ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായി എന്നും ശരീരഭാരം 105 കിലോ ആയി, മാറിയെന്നും ഒട്ടും ആരോഗ്യകരമല്ലാത്ത ഭക്ഷണരീതികളും വ്യായാമം ഇല്ലായ്മയുമായിരുന്നു അപ്പോഴെന്നും നന്ദിനി പറഞ്ഞു.

ഈ ദിവസങ്ങളെല്ലാം തന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായിരുന്നു. ആ സമയത്ത് ശരീരത്തിന് മോശമായ എണ്ണയില്‍ വറുത്ത വിഭവങ്ങളും മധുരപലഹാരങ്ങളും നിയന്ത്രണമില്ലാതെ കഴിച്ചുവെന്നും ഒട്ടും ആരോഗ്യം ശ്രദ്ധിച്ചിരുന്നി്‌ലെന്നും നടി പറയുന്നു.

ഗ്ലൂക്കോസ് ആയിരുന്നു യാത്രയില്‍ വിശപ്പറിയാതിരിക്കാന്‍ കഴിക്കാന്‍ തുടങ്ങിയിരുന്നത്. ആദ്യം ഒന്നും രണ്ടും പാക്കറ്റുകളായിരുന്നത് പിന്നീട് അതിന്റെ എണ്ണം കൂടി. വിശക്കുമ്പോള്‍ ഭക്ഷണത്തിനു പകരം ഗ്ലൂക്കോസായി എന്നും പിന്നീട് അതൊക്കെ മാറ്റിയെടുക്കാന്‍ ഒരുപാട് ബുദ്ധിമുട്ടിയിരുന്നുവെന്നും നടി പറയുന്നു.

Also Read: നേരത്തെ ഇറങ്ങണം, അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രത്തെ പറ്റി സംസാരിക്കാൻ ലാലേട്ടനെ കാണാൻ പോകണം: വൈറലായി പൃഥ്വിരാജിന്റെ പ്രസംഗം

നടിക്ക് ഇപ്പോള്‍ 42 വയസ്സായി. എന്നാല്‍ ഇന്നും അവിവാഹിതയായി തുടരുകയാണ് താരം. ഇതുവരെ വിവാഹജീവിതത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലേ എന്നാണ് ആരാധകര്‍ ഇപ്പോള്‍ താരത്തിനോട് ചോദിക്കുന്നത്. അതേസമയം, വിവാഹം വൈകില്ലെന്നും ഒരു കൂട്ട് ഉടനെ എത്തുമെന്നും നടി തുറന്നുപറഞ്ഞു.

Advertisement