ഞാന്‍ കണ്ണൂര്‍ക്കാരിയാണ്, രാഷ്ട്രീയം പറയും, അത് പറയുന്നതില്‍ ഒരു പ്രശ്‌നവും തോന്നിയിട്ടില്ല, നിലപാട് വ്യക്തമാക്കി നിഖില വിമല്‍

265

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നിഖില വിമല്‍. ബാല താരമായി സനിമയിലേക്ക് അരങ്ങേറ്റം നടത്തിയ നടി പിന്നീട് ജനപ്രിയ നടന്‍ ദിലീപിന്റെ നായികയായി 24*7 എന്ന സിനിമയിലൂടെ മലയാളത്തില്‍ നായികയായി അരങ്ങേറുകയായിരുന്നു. പിന്നീട് നിരവധി സിനിമകളില്‍ നിഖില അഭിനയിച്ചിരുന്നു.

സത്യന്‍ അന്തിക്കാട് ആണ് നിഖിലയെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്നത്. ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ ബാല താരമായിട്ടാണ് നിഖില സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഇപ്പോള്‍ മലയാളത്തിലെ യുവ നായികമാര്‍ക്കിടയില്‍ ശ്രദ്ധേയയാണ് താരം.

Advertisements

മലയാളത്തിന് പുറമേ തമിഴിലും സാന്നിധ്യമായി മാറിയിരിക്കുകയാണ് ഇപ്പോള്‍ നിഖില. അരവിന്ദന്റെ അതിഥികള്‍, ഞാന്‍ പ്രകാശന്‍, ദ പ്രീസ്റ്റ്, തമ്പി, മധുരം, മേരാ നാം ഷാജി, ജോ ആന്‍ഡ് ജോ തുടങ്ങിയ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ഇതിനോടകം താരം അഭിനയിച്ചു കഴിഞ്ഞു. ഭാഗ്യദേവത എന്ന സിനിമയിലൂടെ അരങ്ങേറിയ നടിയാണ് നിഖില വിമല്‍.

Also Read; അന്ന് നന്നായി ഓടി കൊണ്ടിരുന്ന മമ്മൂട്ടിയുടെ ബ്രഹ്‌മാണ്ഡ ചിത്രത്തെ തകർത്തത് ഒരു പ്രതീക്ഷയില്ലാതെ എത്തിയ സുരേഷ് ഗോപി ചിത്രം, സംഭവം ഇങ്ങനെ

സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ നിഖില തന്റെ നിലപാടുകളിലൂടേയും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ നിഖില നായികയായി എത്തുന്ന സിബിമലയില്‍ സംവിധാനം ചെയ്യുന്ന കൊത്ത് എന്ന സിനിമ ഇന്ന് തിയ്യേറ്ററുകളിലെത്തിയിരിക്കുകയാണ്.

ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നിഖില നല്‍കിയ ഒരു അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്. സിനിമ വിശേഷങ്ങള്‍ പങ്കുവെച്ചതിന് പിന്നാലെ അഭിമുഖത്തില്‍ രാഷ്ട്രീയത്തെക്കുറിച്ചും നിഖില പറയുന്നുണ്ട്. തനിക്ക് രാഷ്ട്രീയം പറയുന്നത് ഒരു പ്രശ്‌നമായി തോന്നിയിട്ടില്ലെന്ന് നിഖില പറയുന്നു.

Also Read: സുന്ദരന്‍, നല്ലൊരു വ്യക്തി, സ്ത്രീകളെല്ലാം നാഗാര്‍ജുനയെക്കണ്ട് ആകൃഷ്ടരായി, അദ്ദേഹത്തെ കാണുമ്പോഴെല്ലാം ബാക്ക്ഗ്രൗണ്ടില്‍ ഒരു വയലിന്‍ മ്യൂസിക് കേള്‍ക്കുന്നത് പോലെ തോന്നും, മൗനി റോയ് പറയുന്നു

മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് നിഖില തന്റെ നിലപാട് വ്യക്തമാക്കിയത്. ശരിക്കും പറഞ്ഞാല്‍ താന്‍ രാഷ്ട്രീയം പറയുന്ന ആളാണെന്നും തന്റെ സ്ഥലം ഏതാണെന്ന് നോക്കിയാല്‍ തന്റെ രാഷ്ട്രീയം വ്യക്തമാണെന്നും നിഖില പറയുന്നു.

ചില അഭിമുഖങ്ങളില്‍ ഇതിനെപ്പറ്റി പറയുമ്പോഴാണ് ആളുകള്‍ ചോദിക്കുന്നത് നിങ്ങള്‍ കമ്മ്യൂണിസ്റ്റ് ആണല്ലേ എന്ന്, ഓരോ ആള്‍ക്കാരുടെയും ഇഷ്ടമാണ് രാഷ്ട്രീയം വ്യക്തമാക്കണൊ വേണ്ടയോ എന്നതെന്നും കണ്ണൂര്‍ക്കാരോട് ആള്‍ക്കാര്‍ക്ക് പൊതുവേ പേടിയാണെന്നും കൈയ്യില്‍ വാളുണ്ടോ, കത്തിയുണ്ടോ എന്നൊക്കെ ചോദിക്കുമെന്നും ഇത്തരം ചോദ്യങ്ങള്‍ അഭിമുഖീകരിച്ചിട്ടുണ്ടെന്നും നടി പറയുന്നു.

Advertisement