സാന്ത്വനത്തിലെ അപ്പുവിന്റെ മമ്മി യഥാര്‍ത്ഥത്തില്‍ ആരാണെന്നറിയുമോ, നിത ഘോഷ് ഒരു ചില്ലറക്കാരിയല്ലെന്ന് ആരാധകര്‍ പറയുന്നു

461

മലയാളികളുടെ ടെലിവിഷന്‍ രംഗത്തെ പ്രിയപ്പെട്ട സീരിയലാണ് സാന്ത്വനം. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം തുടരുന്ന സാന്ത്വനം എന്ന വീട്ടിലെ കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ പരമ്പര വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയപ്പട്ട പരമ്പരയായി മാറുകയായിരുന്നു.

Advertisements

നടി ചിപ്പി അവതരിപ്പിക്കുന്ന ദേവി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ആദ്യം കഥ മുന്നോട്ട് പോയത്. പിന്നീട് ബാലന്റേയും സഹോദരങ്ങളുടേയും കഥയായി സീരിയല്‍ പരിണമിച്ചു. ശിവന്‍, ഹരി, അപ്പു, അഞ്ജലി തുടങ്ങിയ കഥാപാത്രങ്ങള്‍ ഈ പരമ്പരയിലൂടെ ആരാധകരുടെ ഹൃദയം കവര്‍ന്നവരാണ്. തമിഴ് പരമ്പരയായ പാണ്ഡ്യന്‍ സ്റ്റോഴ്സിന്റെ മലയാളം റീമേക്കാണ് സാന്ത്വനം.

Also Read: ഹൃദയം സന്തോഷം കൊണ്ട് നിറയുന്നു, ഈ നിമിഷത്തിന് വേണ്ടിയാണ് ഞാന്‍ കാത്തിരുന്നത്, ഒടുവില്‍ ആരാധകര്‍ കാത്തിരുന്ന സന്തോഷ വാര്‍ത്തയുമായി കല്യാണി, പങ്കുചേര്‍ന്ന് അമ്മ ലിസിയും

ഈ സീരിയലിലെ ചെറിയ കഥാപാത്രങ്ങള്‍ പോലും ഏറെ ശ്രദ്ധനേടിയിരുന്നു. അപ്പുവിന്റെ മമ്മിയായെത്തിയ നിതയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അംബിക എന്ന കഥാപാത്രത്തെയാണ് നിത സീരിയലില്‍ അവതരിപ്പിക്കുന്നത്. നടി മോഡല്‍ എന്നീ നിലകളില്‍ പ്രശ്സതയായ നിത ഒരു ഡോക്ടറും കൂടിയാണ്.

സാന്ത്വനത്തിന്റെ ആരാധകര്‍ക്ക് പലര്‍ക്കും അറിയാത്ത ഒരു കാര്യമാണിത്. ഇന്ത്യന്‍ ഡോക്ടേഴ്‌സ് ദിനത്തില്‍ നിത സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ചിത്രം കണ്ട് ഞെട്ടിയിരിക്കുകയാണ് പലരും. പ്രാക്ടീസ് ചെയ്യുന്നതിനിടയിലുള്ള ചിത്രമാണ് താരം പങ്കുവെച്ചത്.

Also Read: പോ ൺ വിഡിയോസിന് അടിമയായ ഭർത്താവ് ഭാര്യയെ ചെയ്തത് കണ്ടോ: അമ്പരപ്പിക്കുന്ന പരാതിയുമായി യുവതി പൊലീസ് സ്റ്റേഷനിൽ

എല്ലാ ഡോക്ടര്‍മാര്‍ക്കും ഡോക്ടേഴ്‌സ് ദിനാശംസകള്‍, ഒരു ഡോക്ടറായതായതില്‍ താനും അഭിമാനിക്കുന്നു എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്. എന്നാല്‍ ഇത് കണ്ട് പലരും ആദ്യം കരുതിയത് നിതയുടെ പുതിയ സീരിയലിലെ വേഷമാണെന്നായിരുന്നു.

Advertisement