Home Entertainment Celebrities

‘ഇതാണ് സത്യം’; വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ മനസ്സുതുറന്ന് നിത്യ മോനോന്‍

189
actress nithya menon

സൗത്ത് ഇന്ത്യന്‍ സിനിമയില്‍ തിളങ്ങുന്ന നടിമാരില്‍ ഒരാളാണ് നിത്യാമേനോന്‍. നിരവധി ആരാധകരുള്ള താരം സോഷ്യല്‍മീഡിയയില്‍ സജീവമാണ്. തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളും തന്റെ പുത്തന്‍ ഫോട്ടോകളുമെല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

അടുത്തിടെ താരവുമായി ബന്ധപ്പെട്ട ഒരു വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. അത് നിത്യയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തയായിരുന്നു. നിത്യ മേനോന്‍ ഉടന്‍ വിവാഹിതയാവുമെന്നും വരന്‍ മലയാളത്തിലെ പ്രമുഖ നടന്മാരില്‍ ഒരാളാണെന്നുമായിരുന്നു വാര്‍ത്തകള്‍.

Advertisements

ഈ വാര്‍ത്ത കേട്ട് ആരാധകര്‍ ഞെട്ടിയിരുന്നു. എന്നാല്‍ വാര്‍ത്ത പരന്നതിന് പിന്നാലെ സംഭവത്തിലെ സത്യാവസ്ഥ വെളിപ്പെടുത്തി താരം രംഗത്തെത്തിയിട്ടുണ്ട്. തന്റെ വിവാഹത്തെ സംബന്ധിച്ചു പുറത്തു വന്ന വാര്‍ത്തകള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്ന് ഇന്നും ആവര്‍ത്തിക്കുകയാണ് നിത്യാമേനോന്‍.

Also Read: ‘മകനെ ഒരുനോക്കുകാണണം’; ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം തുറന്നുപറഞ്ഞ് ആരോരുമില്ലാതെ അഭയ കേന്ദ്രത്തില്‍ കഴിയുന്ന നടന്‍ ടിപി മാധവന്‍

വിവാഹത്തിനു വേണ്ട ഒരുക്കങ്ങളെല്ലാം ചെയ്തു തരാമെന്നും തന്റെ വിവാഹം ചിത്രീകരിക്കാന്‍ താല്‍പര്യമുണ്ടെന്നുമൊക്കെ പറഞ്ഞുള്ള ഫോണ്‍ വിളികളും സന്ദേശങ്ങളും വന്നുകൊണ്ടിരിക്കുകയാണെന്നും ദയവു ചെയ്ത് ഇത്തതൊക്കെ ഒഴിവാക്കണമെന്നും നിത്യ മോനോന്‍ അഭ്യര്‍ത്ഥിക്കുന്നു.

സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഏറ്റവും പുതിയ വിഡിയോയിലാണ് താരം ഇക്കാര്യം പറയുന്നത്. താന്‍ തല്‍ക്കാലം വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് നിത്യാ മോനോന്‍ തുറന്നുപറയുന്നു. ഇപ്പോള്‍ ഏറ്റെടുത്ത പ്രോജക്ടുകളുടെ ചിത്രീകരണം അവസാനിച്ചതിനാല്‍ ചെറിയൊരു ഇടവേള എടുക്കുകയാണെന്നും നിത്യ പറയുന്നു.

”ആ വാര്‍ത്ത ആരൊക്കെയോ മനഃപൂര്‍വ്വം കെട്ടിച്ചമച്ചതാണ്. ഞാനിപ്പോള്‍ വിവാഹിതയാകുന്നില്ലെന്നതാണ് സത്യം. നിലവില്‍ എനിക്ക് അങ്ങനെയൊരു പ്ലാനും ഇല്ല. അങ്ങനെ ഒരാളും ഇല്ല. ജോലിപരമായി വളരെ തിരക്കേറിയ ഒരു വര്‍ഷമായിരുന്നു കഴിഞ്ഞു പോയത്’ എന്ന് നിത്യ തുറന്നുപറഞ്ഞു.

”ചിലപ്പൊഴൊക്കെ എന്നെത്തന്നെ തിരിച്ചു പിടിക്കാന്‍ അഭിനയത്തിന് ഇടയ്ക്ക് ചില ഇടവേളകള്‍ ഞാന്‍ എടുക്കാറുണ്ട്. ഒരു റോബട്ടിനെ പോലെ തുടര്‍ച്ചയായി ജോലി എടുക്കാന്‍ സാധിക്കില്ല. എന്റെ കാലിനു ചെറിയൊരു പരുക്ക് പറ്റിയിരുന്നു. ഇപ്പോള്‍ കുറച്ച് നടക്കാന്‍ തുടങ്ങി. ആ സമയവും ഞാന്‍ ഏറെ ആസ്വദിച്ചു. ” നിത്യ മേനോന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

Advertisement