ചെലവ് എല്ലാം പകുതിയായി, ഇപ്പോള്‍ അങ്ങനെ വിളിക്കാറുമില്ല, വണ്ണം കുറഞ്ഞപ്പോള്‍ ജീവിതത്തില്‍ സംഭവിച്ചത് വലിയ മാറ്റങ്ങള്‍, തുറന്നുപറഞ്ഞ് നിയ

161

കല്യാണി സീരിയലിലെ കല്യാണി എന്ന വേഷത്തിലൂടെ പ്രപേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നിയ രഞ്ജിത്ത്. നാടന്‍ കുട്ടിയായി കല്യാണിയില്‍ തകര്‍ത്ത് അഭിനയിച്ച നിയ പിന്നീട് വിവാഹത്തോടെ സീരിയലില്‍ നിന്നും അകന്നിരുന്നു. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് കല്യാണി എന്ന വേഷത്തിലൂടെ നിയ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്.

Advertisements

2014 ല്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് ഒരു ചാനലില്‍ അവതാരകയായിട്ട് എത്തിയായിരുന്നു താരത്തിന്റെ മിനിസ്‌ക്രീനിലേക്കുള്ള അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം ദിയയുടെ അച്ഛന്റെ സുഹൃത്തായ ക്യാമറമാന്‍ സാജന്‍ കളത്തില്‍ ഒരു തെലുങ്ക് സിനിമയില്‍ ഓഫറുമായി എത്തിയതോടെയാണ് അഭിനയലോകത്തേക്ക് ചുവടുവെച്ചത്.

Also Read: അങ്ങനെയൊക്കെ സംസാരിക്കാമോ? റിമി ടോമി ദാസേട്ടനോടൊക്കെ സംസാരിക്കുന്നത് കാണുമ്പോൾ അതിശയം തോന്നി; വെളിപ്പെടുത്തി ചിത്ര

മലയാളത്തിലും തമിഴിലും 25 സീരിയലുകളില്‍ അഭിനയിച്ചു മികവ് കാട്ടി. മലയാളത്തില്‍ ‘മിഥുനം’, ‘അമ്മ’, ‘കറുത്തമുത്ത്’ തുടങ്ങി മിക്ക സീരിയലുകളിലൂടെ ശ്രദ്ധേയമായി. ‘കല്യാണി’യുടെ തമിഴ് സീരിയലായ ‘കസ്തൂരി’ ഹിറ്റായിരുന്നു. ബെസ്റ്റ് ഫ്രണ്ട്‌സ്’ എന്ന സിനിമയിലും ‘മലയാളി’ എന്ന ചിത്രത്തില്‍ കലാഭവന്‍ മണിയുടെ നായികയായും താരം അഭിനയിച്ചിരുന്നു. വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന താരം കുടുംബത്തോടൊപ്പം യുകെയിലാണ്.

ഇപ്പോഴിതാ ശരീരഭാരം കുറഞ്ഞപ്പോള്‍ ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് താരം. 84കിലോയായിരുന്നു ഭാരം. വണ്ണം കുറക്കാന്‍ താന്‍ തീരുമാനിച്ചപ്പോള്‍ ശരിയായ ഡയറ്റ് പ്ലാന്‍ ഉണ്ടായിരുന്നുവെന്നും ജീവിതത്തില്‍ ഒരു അടുക്കും ചിട്ടയും വന്നുവെന്നും വീട്ടിലെ പലചരക്ക് സാധനങ്ങളൊക്കെ വാങ്ങാനൊക്കെ ചെലവഴിക്കുന്ന തുക പകുതിയായി കുറഞ്ഞുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

Also Read: നടിയെ ആ ക്ര മിച്ച കേസ് കാരണം നഷ്ടമായത് എന്റെ ജീവിതം; വിചാരണ നീണ്ടുപോകുന്നത് ആശങ്കയാണെന്ന് ദിലീപ്

യുകെയിലാണ് തങ്ങള്‍. ഇവിടെ ഗ്രോസറി എക്‌സെപന്‍സ് കൂടുതലാണെന്നും ഇപ്പോള്‍ തങ്ങളുടെ ചെലവെല്ലാം കുറഞ്ഞുവെന്നും തന്റെ പേഴ്‌സണല്‍ എക്‌സ്‌പെന്‍സും കുറഞ്ഞുവെന്നും ഇപ്പോള്‍ തനിക്ക് പഴയ ഡ്രസ്സൊക്കെ ഇടാന്‍ പറ്റുന്നുണ്ടെന്നും ഇഷ്ടമുള്ള വസ്ത്രങ്ങളെല്ലാം ഇപ്പോള്‍ ധരിക്കുന്നുണ്ടെന്നും നിയ പറയുന്നു.

Advertisement